അനുസരണം നന്മ നൽകും
Dr. Paul Dhinakaran
28 Jun
പ്രിയ സ്നേഹിതാ, ഇന്നത്തേക്കുള്ള നിങ്ങളുടെ അനുഗ്രഹങ്ങളും ദൈവം ഒരുക്കിയിരിക്കുന്നു. അതിനാൽ അത് വിശ്വസിച്ചുകൊണ്ട് യേശുവിന്റെ നാമത്തിൽ ആ അനുഗ്രഹത്തിലേക്ക് നടക്കുക. ഇന്നത്തെ വാഗ്ദത്തം യെശയ്യാവ് 1:19-ൽ നിന്നും എടുത്തിരിക്കുന്നു: "നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും."
നിങ്ങൾ ഉല്പത്തി 2:8,9 വായിക്കുമെങ്കിൽ: "ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു, അവർക്ക് ജീവിക്കാൻ ഒരു തോട്ടവും ഉണ്ടാക്കി. ആ തോട്ടത്തിൽ ദൈവം പലതരം മരങ്ങൾ സൃഷ്ടിച്ചു; അവയുടെ ഫലങ്ങൾ കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ലതുമായിരുന്നു. കർത്താവ് അരുളിച്ചെയ്യുന്നു: "നിങ്ങൾ മനസ്സൊരുക്കമുള്ളവരും അനുസരണമുള്ളവരുമാണെങ്കിൽ നിങ്ങൾക്ക് ദേശത്തിലെ നന്മകൾ ലഭിക്കും." എന്നാൽ ആദാമും ഹവ്വയും അനുസരണക്കേട് കാണിച്ചതിനാൽ അവർക്ക് ഈ അനുഗ്രഹം നഷ്ടപ്പെട്ടു. ദൈവത്തോടുള്ള അനുസരണമാണ് എല്ലാ അനുഗ്രഹങ്ങളുടെയും തുടക്കം. 1 ശമുവേൽ 15:22 പറയുന്നു: "അനുസരിക്കുന്നതു യാഗത്തെക്കാളും നല്ലതു."

എന്താണ് അനുസരണം? അത് യേശുവിന്റെ ജീവൻ നമ്മിൽ ഉൾക്കൊള്ളുക എന്നതാണ്. 'യേശു മരണംവരെ സർവ്വശക്തനായ ദൈവത്തെ അനുസരിച്ചു' എന്ന് ഫിലിപ്പിയർ 2:6-ൽ വേദപുസ്തകം പറയുന്നു. നമ്മുടെ എല്ലാവരുടെയും പാപമോചനത്തിനായി ക്രൂശിൽ തന്റെ ജീവൻ സമർപ്പിക്കുവാൻ തക്കവണ്ണം അവൻ അനുസരണമുള്ളവനായി. ആ അനുസരണം കാരണം ദൈവം അവനെ മരണത്തിൽ നിന്ന് ഉയർത്തി രാജാധിരാജാവാക്കിത്തീർത്തു. തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിലൂടെയും നാം എല്ലാ ദിവസവും ദൈവവചനം കേൾക്കുകയും ദൈവത്തെ അനുസരിക്കുകയും വേണം. നാം ദൈവവചനത്തെ അനുസരിക്കുമ്പോൾ, "ദൈവം നമ്മെ എല്ലാവരെക്കാളും ഉയർത്തും" എന്ന് ആവർത്തനം 28:1 പറയുന്നു. നാം ദൈവവചനം അനുസരിക്കുകയും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ നീതിയോടെ ജീവിക്കുകയും ചെയ്യുമ്പോൾ, പിതാവായ ദൈവം നമ്മെ സ്നേഹിക്കും, പരിശുദ്ധാത്മാവിലൂടെ സർവ്വശക്തനായ ദൈവമായ യേശു കർത്താവ് നമ്മിൽ വന്നു വസിക്കുകയും, ദേശത്തിലെ മികച്ച ഫലം നമുക്കു നൽകുകയും ചെയ്യും എന്ന് യോഹന്നാൻ 14:23-ൽ വേദപുസ്തകം പറയുന്നു. ഏദൻ തോട്ടത്തിൽ ആദാമിനും ഹവ്വായ്ക്കും നഷ്ടപ്പെട്ട ഏറ്റവും നല്ല ഭക്ഷണവും, എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടേതായിത്തീരും. നിങ്ങളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ സമാധാനത്തോടെ ആസ്വദിക്കും. നിങ്ങളുടെ ഹൃദയം തുറക്കുക, യേശുവിനെ സ്വീകരിക്കുക; യേശുവിനൊപ്പം ജീവിക്കുക. അപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചത് നിങ്ങൾക്ക് ലഭിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Prayer:
പിതാവായ ദൈവമേ,
ഈ മനോഹരമായ വാഗ്ദത്തത്തിനായി നന്ദി. അങ്ങയെ അനുസരിക്കുന്നതിനും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയെ പ്രസാദിപ്പിക്കുന്നതിനും എന്നെ സഹായിക്കേണമേ. അതിലൂടെ എന്റെ ജീവിതത്തിൽ അങ്ങയുടെ ഏറ്റവും നല്ല അനുഗ്രഹങ്ങൾ എനിക്ക് ലഭിക്കട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ.