Loading...
Dr. Paul Dhinakaran

നിലയ്ക്കാത്ത നന്മകൾ!!

Dr. Paul Dhinakaran
08 Dec
ആർ.എൽ. സ്റ്റീവൻസൺ, തീവണ്ടിയെ ചലിപ്പിക്കുന്നതിന് പലവഴികളിൽ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും അത് ചലിക്കുവാൻ തുടങ്ങുന്പോൾ അദ്ദേഹം തന്റെ സഹോദരി മേരിയെ വിളിച്ച്, ‘‘മേരീ, ഇത് ഓടാൻ തുടങ്ങി. വന്ന് കാണുക’’ എന്നുപറയും. അത് കണ്ട് അവൾ സന്തോഷത്തോടെ പറയും: ‘‘ഹായ്, ഇത് ഓടാൻ തുടങ്ങി. ഓടിക്കൊണ്ടേയിരിക്കുന്നു.’’ എന്നാൽ പെട്ടെന്ന് അതിന്റെ ഓട്ടം നിലയ്ക്കും. ‘‘അയ്യോ, ഇത് നിന്നുപോയല്ലോ’’ എന്ന് അവൾ പറയും. ഒരു ദിവസം അദ്ദേഹം അതിനുള്ള പരിഹാരം കണ്ടെത്തി. അത് ചലിക്കാൻ തുടങ്ങിയപ്പോൾ മേരി വിളിച്ചു പറഞ്ഞു: ‘‘സ്റ്റീഫൻ, ഇത് ഓടാൻ തുടങ്ങി. ഓടിക്കൊണ്ടേയിരിക്കുന്നു.’’ അല്പസമയം കഴിഞ്ഞ് അവൾ വീണ്ടും വിളിച്ചുപറഞ്ഞു: ‘‘ഇത് നിൽക്കുന്നില്ല, നിൽക്കുന്നേയില്ല.’’

ഇപ്രകാരമാണ് ദൈവത്തിന്റെ നന്മകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ പോകുന്നത്. ദൈവത്തിന്റെ നന്മകൾ നിലയ്ക്കുന്നില്ല’’ എന്ന് നിങ്ങൾ വിളിച്ചുപറയാൻ പോകുന്നു. ‘‘എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ; ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലംപോരാതെ വരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ?’’ (മലാഖി 3:10) എന്ന്  ദൈവം പറയുന്നു. യിരെമ്യാവു 32:40-ൽ ദൈവം ഇപ്രകാരം പറയുന്നു: ‘‘ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും...’’ ചുരുക്കത്തിൽ, നമുക്ക് നന്മ ചെയ്യുന്നത് ഒരിക്കലും മതിയാക്കുകയില്ല എന്ന് കർത്താവ് പറയുന്നു. 
പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ നിറവിനാൽ അനുഗ്രഹങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി കടന്നുവരും. നമ്മുടെ കഴിവുകൊണ്ടല്ല, ദൈവത്തിന്റെ കൃപയാലത്രേ നാം അവന്റെ പൂർണ്ണതയിലേക്ക്  ഓടുന്നത്. നമ്മുടെ ദൈവം നന്മ ചെയ്യുന്നവനാണ്. അവന്റെ നന്മകൾ ഒരിക്കലും അവസാനിക്കുന്നില്ല. ‘‘നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും’’ (സങ്കീർത്തനങ്ങൾ 23:6) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. നിങ്ങളോടുകൂടെ നടക്കുവാനും നിങ്ങളെ വഴിനടത്തുവാനും ദൈവം ആഗ്രഹിക്കുന്നു. അവനിൽ മാത്രം ആശയ്രിപ്പിൻ! ഒരിക്കലും നിലയ്ക്കാത്ത നന്മകളാൽ അവൻ നിങ്ങളെ അനുഗ്രഹിക്കും!
Prayer:
സ്നേഹവാനായ കർത്താവേ,

എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000