Loading...
Evangeline Paul Dhinakaran

ഇനി അന്ധകാരമില്ല!!

Sis. Evangeline Paul Dhinakaran
09 Dec
പ്രിയ സുഹൃത്തേ, യെശയ്യാവ് 9:2-ൽ, "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു" എന്ന് വേദപുസ്തകം പറയുന്നു. ഈ ലോകം പിശാചിന്റെ അധീനതയിലാണ്. അവൻ നിങ്ങളുടെ കണ്ണുകളെ അന്ധമാക്കാൻ പരമാവധി ശ്രമിക്കും. സങ്കീർത്തനം 143:3-ൽ ഉള്ളതുപോലെ, അവൻ നിങ്ങളെ നിലത്തിട്ട് തകർക്കാൻ ശ്രമിക്കും. എന്നാൽ പ്രകാശത്തിന്റെ കർത്താവ് നിങ്ങളെ പകലിന്റെ തെളിച്ചത്തിലേക്ക് കൊണ്ടുവരും. യെശയ്യാവ് 58:8-ൽ ഉള്ളതുപോലെ, "അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും." ഇന്നും എല്ലാ അന്ധകാരങ്ങളും നിങ്ങളെ വിട്ടുപോകട്ടെ.

ഞങ്ങളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ, ഞാനും എന്റെ ഇളയ സഹോദരനും തകർന്നു പോയി. പ്രത്യേകിച്ച് എന്റെ അനുജന് ആ സങ്കടം താങ്ങാനായില്ല. അവൻ ഏകാന്തതയിലും ഇരുട്ടിലും ആയിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അവൻ ദൈവവചനത്തിൽ മുറുകെ പിടിക്കുകയായിരുന്നു. ഒരു ദിവസം, എന്റെ സഹോദരൻ എന്നോടു തന്റെ ദുഃഖം പങ്കുവയ്ക്കുമ്പോൾ അവൻ പറഞ്ഞു: ‘ഇപ്പോൾ, ഞാൻ എല്ലാ ദിവസവും ദൈവവചനം മുടങ്ങാതെ വായിക്കുന്നു; അത് കൂടുതൽ കൂടുതൽ വായിക്കുവാൻ കർത്താവ് എനിക്ക് ഒരു ദാഹം തന്നിരിക്കുന്നു. അതിനാൽ കർത്താവ് എന്റെ ജീവിതത്തിൽ നിന്ന് സങ്കടം നീക്കി. ഇപ്പോൾ എനിക്ക് ഏകാന്തത അനുഭവപ്പെടുന്നില്ല. അവന്റെ വചനം എനിക്ക് വെളിച്ചം നൽകുന്നു. അവന്റെ വചനത്തിലൂടെ കർത്താവ് എന്റെ ബിസിനസ്സിനെയും അനുഗ്രഹിച്ചിരിക്കുന്നു."
പ്രിയ സുഹൃത്തേ, ഇത് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കും. നിങ്ങൾ കർത്താവായ യേശുവിൽ മുറുകെ പിടിക്കുമ്പോൾ, അനുഗ്രഹങ്ങൾ ഒന്നിനുപുറകെ ഒന്നായി നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകിവരും. നിങ്ങളുടെ എല്ലാ സങ്കടങ്ങളും സന്തോഷമായി മാറും. അതെ, കർത്താവ് നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രകാശം പ്രഭാതം പോലെ പ്രകാശിക്കും. പ്രിയ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിൽ അങ്ങനെയായിരിക്കട്ടെ.
Prayer:
എന്റെ സ്നേഹനിധിയായ സ്വർഗ്ഗീയപിതാവേ, 

ഇന്നത്തെ വാഗ്ദാനത്തിന് നന്ദി. കർത്താവേ, അങ്ങയുടെ പ്രകാശം എന്നിൽ പ്രകാശിപ്പിക്കുകയും എന്റെ ജീവിതത്തിൽ നിന്ന് എല്ലാ അന്ധകാരങ്ങളും നീക്കുകയും ചെയ്യണമേ. കർത്താവേ, എന്നെ സുഖപ്പെടുത്തുവാനും എന്റെ എല്ലാ സങ്കടങ്ങളും സന്തോഷമാക്കി മാറ്റുവാനുമുള്ള അങ്ങയുടെ വാഗ്ദാനത്തിന് നന്ദി. അങ്ങയുടെ മഹത്വത്തിനായി പ്രകാശിക്കുവാനും മറ്റുള്ളവരെ അങ്ങയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാനും എന്നെ സഹായിക്കേണമേ. 

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000