Loading...
Dr. Paul Dhinakaran

പുതിയ സൃഷ്ടി!!

Dr. Paul Dhinakaran
11 Jun
നമ്മുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത് ദൈവം മാത്രമാണ്. ഓരോ ദിവസവും നാം അഭിമുഖീകരിക്കേണ്ട കാര്യങ്ങൾ അവൻ നിർണ്ണയിക്കുന്നു. നമ്മളിൽ പലർക്കും ഇത് അറിയാവുന്നതാണ്. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനും ദൈവം ഉത്തരവാദിയാണെന്ന അറിവോടെ നാം ഓരോ ദിവസത്തെയും അഭിമുഖീകരിക്കണം. അതിനായി നാം എല്ലാദിവസവും രാവിലെ ദൈവത്തിങ്കലേക്ക് നോക്കുകയും അവനെ്റ അനുഗ്രഹത്തിനായി നമ്മെ അവന്്റെ കൈകളിൽ സമർപ്പിക്കുകയും ചെയ്യണം. അന്നേ ദിവസത്തെക്കുറിച്ച് ദൈവം നമ്മോട് എന്താണ് പറയുന്നതെന്ന് കേൾക്കുവാൻ  നാം ദൈവവചനം വായിക്കണം. നാം ദൈവത്തിൽ വിശ്വസിക്കുന്പോൾ അവൻ നമ്മെ പച്ചയായ പുല്പുറങ്ങളിലേക്കും സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്കും നയിക്കും. കുഴപ്പത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാർഗ്ഗമാണിത്. കാണുന്നതും കാണാത്തതുമായ അപകടങ്ങളിൽനിന്ന്  ദൈവം നമ്മെ സംരക്ഷിക്കും. ദൈവത്തിന് നമ്മെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമെന്ന് നാം വിശ്വസിക്കുന്പോൾ നമുക്ക് വിശ്രമിക്കാൻ കഴിയും. അപ്പോൾ നമ്മുടെ മനസ്സിനെ സമാധാനമായി നിലനിർത്താൻ നമുക്ക് സാധിക്കും. 
വളരെക്കാലം മുന്പ്, മേസ്തിരി ആയി ജോലി ചെയ്തിരുന്ന ഒരാൾ ഉണ്ടായിരുന്നു. നമ്മുടെ കർത്താവായ യേശുവിനെ അയാൾ അറിഞ്ഞിരുന്നില്ല. തനിക്കായി ഒരു വീട് പണിയുവാൻ അയാൾ തീരുമാനിച്ചു. എന്നാൽ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ച്, തനെ്റ സമ്ബാദ്യമെല്ലാം അദ്ദേഹം ചികിത്സയ്ക്കായി ചെലവഴിച്ചു. വളരെയധികം കടഭാരം അയാൾക്കുണ്ടായി. പ്രതീക്ഷകളെല്ലാം അസ്തമിച്ച് അയാൾ മദ്യത്തിന് അടിമയായി. ഇനി ജോലിക്ക് പോകരുതെന്ന് ഡോക്ടമാർ പറഞ്ഞു. ഗത്യന്തരമില്ലാതെ അയാളുടെ ഭാര്യ വീട്ടുവേലക്ക് പോകുവാൻ തുടങ്ങി. മകൾക്ക് വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. ആ കുടുംബം ദാരിദ്യ്രത്തിലേക്ക് കൂപ്പുകുത്തി. എല്ലാവരും അവരെ ഉപേക്ഷിച്ചു. മറ്റുള്ളവർ അവരെ നിന്ദിച്ചു. അയാൾ വളരെ നിരാശനായിത്തീർന്നു. യേശു അയാളുടെ നിന്ദ കണ്ടു. ഒരുദിവസം, ‘‘ഞാൻ നിന്നെ രൂപാന്തരപ്പെടുത്തി സൌഖ്യമാക്കുന്നു’’ എന്ന് യേശു അവനോട് പറഞ്ഞു. അതിനുശേഷം, അവനെ്റ ജീവിതം തലകീഴായി മാറി. അവൻ മദ്യം ഉപേക്ഷിച്ചു. യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു. യേശു വീണ്ടും അവനെ്റ ജീവിതം കെട്ടിപ്പടുത്തു.
അതെ പ്രിയപ്പെട്ടവരേ, മൂലക്കല്ലായ യേശു നിങ്ങളുടെ ജീവിതത്തെയും പടുത്തുയർത്തും. യേശു പറയുന്നു, ‘‘എനെ്റ പൈതലിനെ ലോകം നിരസിച്ചാലും ഞാൻ നിരസിക്കുകയില്ല. ദൈവരാജ്യത്തിൽ നീ എന്നോടൊപ്പമുണ്ടായിരിക്കും. ഞാൻ നിന്്റെ ജീവിതം വീണ്ടും കെട്ടിപ്പടുക്കുകയും നിന്നോടൊപ്പം വസിക്കുകയും ചെയ്യും. ഇന്ന് നിന്്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിക്കുക.’’ ഇന്ന് യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിച്ച് അവനിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക. ദൈവം തനെ്റ സമയത്ത് എല്ലാം ഭംഗിയായി ചെയ്യും എന്നുള്ളത്  എപ്പോഴും ഓർത്തുകൊൾക (സഭാപ്രസംഗി 3:11). നിങ്ങൾ താഴ്മയുള്ളവരായിരിക്കുന്പോൾ, അവൻ നിങ്ങളെ മാനിക്കും. അവൻ നിങ്ങളുടെ ജീവിതം പണിയും. ദൈവത്തിന് മാറ്റുവാൻ കഴിയാത്ത ഒരു സാഹചര്യവും ഇല്ല. മുടന്തരെ നടത്തുവാനും അന്ധർക്ക് കാഴ്ച നൽകുവാനും അവന് കഴിയും. അവൻ നിങ്ങൾക്കും സൌഖ്യം നൽകും. കാക്കകളെ അയച്ച് ഏലിയാവിനെ പോഷിച്ചതുപോലെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ അവന് കഴിയും. ഈസേബെലിനെ്റ ക്രോധത്തിൽനിന്ന് പ്രവാചകന്മാരെ സംരക്ഷിച്ചതുപോലെ അവന് നിങ്ങളെ സംരക്ഷിക്കുവാൻ കഴിയും. എല്ലാ ദോഷങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ അവനു കഴിയും. ഒരു പുതിയ ജീവിതത്തിനായി നിങ്ങളെ കർത്താവിനായി സമർപ്പിക്കണം. ‘‘ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി; ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു’’ എന്ന്  2 കൊരിന്ത്യർ 5:17 പറയുന്നു. അതിനാൽ നിങ്ങളുടെ പഴയ ജീവിതം കത്താവിന് പ്രസാദകരമല്ലെങ്കിൽ അത് ഉപേക്ഷിച്ച് ഒരു പുതിയ വ്യക്തിയായിത്തീരുക. അപ്പോൾ ദൈവം നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും. നിങ്ങൾ അഭിവൃദ്ധി പ്രാപിക്കും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് ഈ ഭൂമിയിൽ ജീവിച്ചപ്പോൾ അങ്ങയുടെ അടുക്കൽ വന്നവരെയെല്ലാം അങ്ങ് രൂപാന്തരപ്പെടുത്തി, അനുഗ്രഹിച്ചുവല്ലോ. കർത്താവേ, അങ്ങ് ഇന്നലെയും ഇന്നും എന്നും മാറാത്തവനാണല്ലോ. ആകയാൽ അങ്ങ് എന്നെ രൂപാന്തരപ്പെടുത്തി, പുതുസൃഷ്ടിയാക്കി, അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൈവീക ആശ്വാസത്താൽ നിറയ്ക്കേണമേ. അടിയനെ അങ്ങയുടെ തിരുസന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു. അങ്ങ് എന്്റെ പ്രാർത്ഥന കേൾക്കേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000