Loading...

പൂർണ്ണജയം പ്രാപിക്കുവിൻ!!

Stella Ramola
23 Jul
പ്രിയ സുഹൃത്തേ, ഇന്ന് റോമർ 8:37-ൽ നിന്നുള്ള വാക്യം ധ്യാനിക്കാം. “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.” അതെ, യേശു നിങ്ങളെ സ്നേഹിക്കുന്നതിനാൽ അവൻ നിങ്ങളെ ഈ ലോകത്തിൽ പൂർണ്ണജയം പ്രാപിക്കുന്നവരാക്കിത്തീർക്കും. ഇന്ന്, നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ആശയക്കുഴപ്പങ്ങളോടെ നിങ്ങൾ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതം എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം. അടുത്തതായി എന്താണ് സംഭവിക്കുവാൻ പോകുന്നതെന്നും ഭാവി എന്തായിരിക്കുമെന്നും അറിയില്ലെന്ന് നിങ്ങൾക്ക് തോന്നാം. നിങ്ങൾ വളരെക്കാലമായി കഷ്ടപ്പെടുന്നതിനാൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. രോഗങ്ങൾ, കടം, ജോലിയിലോ പഠനത്തിലോ കുടുംബത്തിലോ പരാജയം എന്നിവ നിങ്ങൾ നേരിടുന്നുണ്ടാകാം. പക്ഷേ പ്രിയ സുഹൃത്തേ, നിങ്ങളെ ഈ ലോകത്തിലെ ഒരു ജേതാവായി മാറ്റുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.

ഫിലിപ്പിയർ 4:13 അനുസരിച്ച് യേശു നിങ്ങളെ സ്നേഹിക്കുന്നതിനാൽ, നിങ്ങളെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിലൂടെ നിങ്ങൾക്ക് എല്ലാം ചെയ്യുവാൻ കഴിയും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിങ്ങളെ ശക്തിപ്പെടുത്തും. എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അവൻ നിങ്ങളെ പഠിപ്പിക്കും. എന്താണ് സംസാരിക്കേണ്ടതെന്ന് അവൻ നിങ്ങളോട് പറയും. അവൻ നിങ്ങൾക്ക് രോഗശാന്തി നൽകും. അവൻ നിങ്ങൾക്ക് ജ്ഞാനം നൽകും. നിങ്ങളോടുള്ള സ്നേഹം നിമിത്തം അവൻ നിങ്ങൾക്ക് സമാധാനം നൽകും.
 
അതിനാൽ എന്റെ സുഹൃത്തേ, ധൈര്യമായിരിക്കുക. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ഗൊല്യാത്തിനെതിരെ ദാവീദ് വിജയിച്ചതെങ്ങനെയെന്ന് വേദപുസ്തകത്തിൽ കാണാം. കുന്തങ്ങളിലോ വാളുകളിലോ പരിചകളിലോ അല്ല, അവൻ കർത്താവിന്റെ നാമത്തിൽ ആശ്രയിച്ചു. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുക. നിങ്ങൾ വിജയിയാകും. “കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു” (സദൃശവാക്യങ്ങൾ 21:31). അതെ, വിജയം കർത്താവിൽ നിക്ഷിപ്തമാണ്. 2 കൊരിന്ത്യർ 2:14-ലെ പോലെ വിജയകരമായ ഘോഷയാത്രയിൽ ദൈവം നിങ്ങളെ നയിക്കും. “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.”
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങാണ് എന്റെ പ്രതീക്ഷ. എന്നെ വിജയത്തിലേക്ക് നയിക്കാമെന്ന അങ്ങയുടെ വാഗ്ദാനത്തിനായി നന്ദി. കർത്താവേ, അങ്ങ്  എന്നെ  സ്നേഹിക്കുന്നുവല്ലോ. അങ്ങയുടെ ശക്തിയിലും അങ്ങയുടെ നാമത്തിലും ഞാൻ ആശ്രയിക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അനുഗ്രഹിക്കുകയും പൂർണ്ണജയം പ്രാപിക്കുവാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000