Loading...
DGS Dhinakaran

ദൈവീക സംരക്ഷണം!!

Bro. D.G.S Dhinakaran
20 Mar
ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു. സെഖര്യാവ് 2:5
 
പിശാച് കൊലപാതകിയും കള്ളനും അറുപ്പാനും മോഷ്ടിപ്പാനും വരുന്നവനുമാകുന്നു എന്ന് യേശു ക്രിസ്തു പരാമർശിച്ചിരിക്കുന്നു (യോഹന്നാൻ 8:44; 10:10). ഹവ്വയെ വഞ്ചിക്കുവാൻ തോട്ടത്തിൽ ചെന്ന ആ പഴയ സർപ്പമാണവൻ. കള്ളൻ, സർപ്പം, സാത്താൻ, പഴയ സർപ്പം, ഇതെല്ലാം അവന്  നൽകപ്പെട്ടിരിക്കുന്ന പേരുകളാണ് (ഉൽപത്തി 3:1-5; വെളിപ്പാടു 12:9).
 
ഒന്നോ രണ്ടോ തവണ പിശാച് എന്നെ സമീപിച്ച് വഞ്ചിക്കുവാൻ നോക്കി. ഒരിക്കൽ അവൻ എന്നോടു ചോദിച്ചു: ‘‘മി. ദിനകരൻ, കർത്താവായ യേശുവിനോടുള്ള നിന്റെ സമർപ്പണത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാൽ അവൻ നിനക്ക് എന്താണ് തന്നതെന്ന് ഒന്നാലോചിച്ച് നോക്കൂ. നീ ഇന്നും ദാരിദ്യ്രത്തിലും സാന്പത്തിക പ്രതിസന്ധിയിലും കഴിയുന്നു. നീ പ്രസംഗിക്കുവാൻ പോകുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ നിനക്ക് എതിരായി വരുന്നു. എല്ലായ്പ്പോഴും നിനക്ക് രോഗങ്ങളും പ്രശ്നങ്ങളും നേരിടുന്നു. എപ്പോഴും പ്രാർത്ഥിച്ü പ്രാർത്ഥിച്ച് നിന്റെ കാലുകൾ ബലഹീനമായിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്നെ സേവിക്കാമെന്ന് മാത്രം പറയുക. അപ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കുക. ഈ ലോകം മുഴുവൻ നിന്റെ കാൽക്കീഴിൽ ആകും.’’
 
അവൻ വളരെ മാധുര്യമായി താൽപര്യം തോന്നുന്ന തരത്തിൽ സംസാരിച്ചു. ‘‘ഇതൊരു നല്ല ഇടപാടാണല്ലോ. എന്തുകൊണ്ട് എനിക്ക് ഇത് സ്വീകരിച്ചുകൂടാ’’ എന്ന് ഞാൻ പറയുവാൻ തുടങ്ങവേ, പരിശുദ്ധാത്മാവ്  ഇറങ്ങിവന്നു. കണ്ണു ചിമ്മുന്ന സമയത്തിനുള്ളിൽ, ‘‘വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്യുവാൻ എക്സ്പ്രസ്സ് ട്രെയിൻ വരുന്നതും കാത്ത് റെയിൽപാളം ലക്ഷ്യമാക്കി ഞാൻ നടന്ന സംഭവം’’ പരിശുദ്ധാത്മാവ് എന്നെ ഓർമ്മിപ്പിച്ചു. തുടർന്ന് പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു: ‘‘സാത്താൻ ഒരിക്കലും നിനക്കുവേണ്ടി മരിച്ചിട്ടില്ല; എന്നാൽ യേശു നിനക്കുവേണ്ടി മരിച്ചു; അവൻ നിന്നെ രക്ഷിച്ചു.’’
ഇയ്യോബ് പറഞ്ഞു: ‘‘അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു’’ (ഇയ്യോബ് 29:3,5). ദൈവം നമ്മോടുകൂടെയിരുന്ന്  നമ്മെ രക്ഷിക്കുന്നത്  എത്ര ശേഷ്ഠ്രം! ‘‘നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല’’ (സങ്കീർത്തനങ്ങൾ 121:3,4).
 
ദൈവം നമുക്ക് നൽകുന്ന സംരക്ഷണത്തെക്കുറിച്ച്  ‘‘ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു’’ (സെഖര്യാവ് 2:5) എന്ന് വേദപുസ്തകം പറയുന്നു. ദൈവം ഇയ്യോബിനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലി കെട്ടിയിരിക്കുന്നു എന്ന് സാത്താൻ പറയുന്നു (ഇയ്യോബ് 1:10). അതെ, ദൈവം നമ്മിൽനിന്നും തിന്മയെ അകറ്റുന്നു.
 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് കാത്തിരിക്കുന്നു. നമ്മുടെ കർത്താവ് ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. അവൻ നമ്മുടെ പ്രാർത്ഥന കേൾക്കും. ഇന്ന് നിങ്ങളും കർത്താവിനെ ഭയപ്പെട്ട്, അവനെ സ്നേഹിച്ച് അവന്റെ വഴികളിൽ നടക്കുക. ഉയരത്തിൽ നിന്നും നന്മകൾ നൽകി ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും. ഇന്ന് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം അവൻ നിറവേറ്റും. തീർച്ചയായും ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കും. അവൻ തന്റെ ചിറകിൻകീഴിൽ നിങ്ങളെ സംരക്ഷിക്കും.
Prayer:
സ്നേഹവാനായ കർത്താവേ,
അങ്ങ് എന്നെ സംരക്ഷിക്കുന്ന ദൈവമാകുന്നുവല്ലോ. കർത്താവേ, അങ്ങ് എന്റെ എല്ലാ കാര്യങ്ങളും അറിയുന്നുവല്ലോ. എല്ലാവറ്റിൽ നിന്നും എനിക്ക് വിടുതൽ തരേണമേ. അങ്ങേക്ക് അസാദ്ധ്യമായ കാര്യം ഒന്നുമില്ലല്ലോ. കർത്താവേ, എന്നെ തള്ളിക്കളയരുതേ. അങ്ങ് എന്നോടൊപ്പം വാസം ചെയ്യേണമേ. എന്നെ വഴിനടത്തേണമേ. അങ്ങയുടെ പ്രിയ പൈതലായി എന്നെ അംഗീകരിക്കേണമേ. 
സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000