Loading...
DGS Dhinakaran

ശത്രുക്കളെ സ്നേഹിപ്പിൻ!!

Bro. D.G.S Dhinakaran
20 May
കർത്താവായ യേശു നൽകുന്ന രക്ഷ മുഖാന്തരം ഓരോ വിശ്വാസിയും ദൈവസ്നേഹത്താൽ നിറയുന്നു.  വിശ്വാസത്താൽ നാം കർത്താവിനാൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വന്തശക്തിയാൽ ദൈവസ്നേഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ജീവിതം നയിക്കുക എന്നത് കഠിനമായ കാര്യമാണ്. നിങ്ങളുടെ സുഹൃത്ത് അവസാനമായി നിങ്ങളുടെ കുറവുകൾ ചൂണ്ടിക്കാണിച്ചത് എപ്പോഴാണ്  എന്ന് ചിന്തിച്ചുനോക്കുക. മിക്കപ്പോഴും ഒരു സുഹൃത്ത് അത് ചെയ്യാറില്ല. എന്നാൽ ശത്രുക്കളുടെ കാര്യത്തിൽ അങ്ങനെയല്ല. ഒരു ശത്രു എപ്പോഴും നിങ്ങളുടെ പ്രവൃത്തികളെ നിരീക്ഷിക്കുകയും ദൈവത്തിനെതിരെ പാപം ചെയ്യുവാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെയാണ് നിങ്ങളെ അവനെ്റ കെണിയിൽ വീഴ്ത്താൻ ശത്രു ദൈവത്തെ വെല്ലുവിളിക്കുന്നത്. എന്നാൽ ദൈവസ്നേഹമാണ് നമ്മെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.

വർഷങ്ങൾക്കുമുന്പ്, ഒരു യുവ പ്രസംഗകൻ ഉണ്ടായിരുന്നു. അയാൾ എപ്പോഴും മറ്റ് ദൈവദാസന്മാരെ വിമർശിച്ചിരുന്നു. കാരണമൊന്നുമില്ലാതെ അയാൾ എന്നെയും എനെ്റ ശുശ്രൂഷയെയും അപകീർത്തിപ്പെടുത്താറുണ്ടായിരുന്നു. നാളുകൾ കടന്നുപോയി. ഞാൻ അത്  പാടെ മറന്നു. ഒരു രാത്രിയിൽ, എനെ്റ ടെലിഫോൺ മുഴങ്ങി. ഫോണിനെ്റ മറുവശത്ത് അയാളായിരുന്നു. അയാൾ കരയുകയായിരുന്നു. എനെ്റ ഏക മകൾ തലയി ട്യൂമർ കാരണം മരണശയ്യയിലാണ്. അവളെ നഷ്ടപ്പെടുന്നത് എനിക്ക് ഓർക്കാൻപോലും കഴിയില്ല. എന്നെ സഹായിക്കൂ’’ എന്ന് അയാൾ അപേക്ഷിച്ചു. എന്നെക്കുറിച്ച് അപവാദം പറഞ്ഞ അയാൾ വളരെ ദയനീയമായി കരയുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. റോമർ 5: 5 അനുസരിച്ച് പരിശുദ്ധാത്മാവ് തനെ്റ സ്നേഹം എന്നിലേക്ക് പകർന്നു. ഒരു വശത്ത് അയാളോട്  എനിക്ക് ദേഷ്യംതോന്നി. എന്നാൽ മറുവശത്ത് ദൈവസ്നേഹം എന്നിലേക്ക് ഒഴുകിവന്നു. എന്നെയറിയാതെ ഞാൻ ഇപ്രകാരം പറഞ്ഞു: ‘‘സഹോദരാ, നാളെ രാവിലെ നിങ്ങളുടെ മകൾക്ക് സൌഖ്യം ലഭിച്ചിരിക്കും.’’ അയാൾ പറഞ്ഞു: ‘‘സഹോദരാ, നാളെ രാവിലെയാണ് അവളുടെ തലയോട്ടി തുറന്നുള്ള ഓപ്പറേഷൻ.’’ വീണ്ടും ഞാൻ പറഞ്ഞു: ‘‘നാളെ രാവിലെ ആ ട്യൂമർ ഉണ്ടാകുകയില്ല.’’ എന്നെ വീണ്ടും ബന്ധപ്പെടാമെന്ന് പറഞ്ഞ് അയാൾ ഫോണ്വെച്ചു. എനെ്റ മനസ്സിൽ തോന്നിയതാണ് ഞാൻ പറഞ്ഞതെന്ന് എനിക്ക് തോന്നിയതിനാൽ ഒരു വലിയ ഭയം എനിക്ക് അനുഭവപ്പെട്ടു. ‘‘കർത്താവേ, എന്നോട് ക്ഷമിക്കണമേ. എനിക്ക് ഈ മനുഷ്യനോട് ശരിക്കും ദേഷ്യമുണ്ട്, പക്ഷേ ഈ കൊച്ചു പെൺകുട്ടിയുടെ അവസ്ഥയിൽ ഞാൻ അസ്വസ്ഥനാണ്. അവളോട് കരുണ കാണിക്കേണമേ’’ എന്ന്  രാത്രി മുഴുവൻ ഞാൻ ദൈവത്തോട് നിലവിളിച്ചു. കർത്താവായ യേശുക്രിസ്തു അവളോട് മനസ്സലിഞ്ഞു. പിറ്റേന്ന് രാവിലെ ശസ്ത്രക്രിയക്ക്  മുന്പ് ഡോക്ടമാർ അവളെ പരിശോധിച്ചപ്പോൾ അവളുടെ തലയിൽ ട്യൂമർ കണ്ടില്ല. കർത്താവ് അവളെ സൌഖ്യമാക്കി. 
പ്രിയരേ, ഈ ക്രിസ്തീയ യാത്രയിൽ മുൻപോട്ട് സഞ്ചരിക്കുവാൻ നമുക്കാവശ്യമായ ഏറ്റവും വലിയ ആയുധമാണ് ദൈവീക സ്നേഹം. ആ നിരുപാധികമായ സ്നേഹം ക്രിസ്തുവിൽ നിന്നാണ് വരുന്നത്. ഓരോ വിശ്വാസിയുടെ ജീവിതത്തിലൂടെയും അത് പ്രകടമാകുന്നു. ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ അവനെ്റ പരിശുദ്ധാത്മാവിലൂടെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയും. അതിനായി നാം ക്രിസ്തുവിനെ സ്നേഹിക്കുകയും അവന്്റെ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും ചെയ്യണം. അപ്പോൾ കർത്താവ് തനെ്റ ദൈവീക സ്നേഹത്താൽ നിങ്ങളെ നിറയ്ക്കും. ‘‘നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ’’ എന്ന്  ലൂക്കൊസ് 6:28-ൽ കർത്താവ്  പറയുന്നു. കർത്താവിനെ പൂർണ്ണഹൃദയത്തോടുകൂടെ സ്നേഹിപ്പിൻ! അവനെ്റ സ്നേഹത്താൽ നിറയുമ്പോൾ നിങ്ങൾക്ക് മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയും. നിങ്ങളുടെ ജീവിതം അനുഗൃഹീതമായിത്തീരും!
Prayer:
സ്നേഹസമ്പൂർണ്ണനായ കർത്താവേ,

അങ്ങ് എനെ്റ ഹൃദയത്തിൽ വരേണമേ. അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, എന്നോട് മനസ്സലിഞ്ഞ് എല്ലാ ഭയങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ. അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. അങ്ങ് എന്നെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിപ്പാൻ എനിക്ക് കൃപ നൽകേണമേ. അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000