Loading...
Stella dhinakaran

ആത്മീകവർദ്ധന വരുത്തുന്ന സ്നേഹം!!

Sis. Stella Dhinakaran
19 May
ക്രിസ്തുയേശുവിനെ തീക്ഷ്ണതയോടും ഉത്സാഹത്തോടുംകൂടെ സ്നേഹിക്കുന്ന ഒന്നാണ് ആഴമായ അർപ്പണബോധമുള്ള ജീവിതം. അപ്പോസ്തലനായ പൌലൊസിന്  തന്്റെ ശുശ്രൂഷയിൽ പല കഷ്ടങ്ങളും നിന്ദകളും നേരിട്ടിരുന്നുവെങ്കിലും അവയിലൊന്നും അവൻ നിരാശപ്പെട്ടില്ല. പൌലൊസ്  അഥേനയിൽ കാത്തിരിക്കുമ്പോൾ, നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സിന്നു ചൂടുപിടിച്ചു എന്ന് അപ്പൊ. പ്രവൃത്തികൾ 17:16- നാം വായിക്കുന്നു. കർത്താവിനെ അറിയാത്തവരെ സംബന്ധിച്ചിടത്തോളം അവരുടെ ആത്മാവിൽ അത്തരം ഒരു അനുഭവം ഉണ്ടാകുകയില്ല. ദൈവത്തെക്കുറിച്ചറിയാത്ത ആളുകളെ കാണുമ്പോൾ കർത്താവിന് വളരെ ഭാരമുണ്ടായിരുന്നു. ജനക്കൂട്ടത്തെ കണ്ടപ്പോൾ അവൻ അവരോട് മനസ്സലിഞ്ഞു. കാരണം ജനങ്ങൾ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കാണപ്പെട്ടു. (മത്തായി 9:36). ആടുകളെപ്പോലെ യേശു എപ്പോഴും തനെ്റ കുഞ്ഞുങ്ങളെ കരുതി. സാധാരണയായി ആട് ഒരു സാധുജീവിയാണ്. പലപ്പോഴും ശത്രുവിനെ്റ ആക്രമണത്തിന് അവ ഇരയാകുന്നു. അതുകൊണ്ടാണ് ഇടയൻ ആടുകളുടെ മുന്പിൽ നടന്നുപോകുന്നത്. അവ അവനെ അന്ധമായി പിന്തുടരും. നമ്മളിൽ പലരും ആടുകളെപ്പോലെയാണ്. കെട്ടുകഥകളിൽ നാം എളുപ്പത്തിൽ വീണുപോകുന്നു. അതുകൊണ്ടാണ് പിശാച് ആരെ വിഴുങ്ങേണ്ടൂ എന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിത്തിരിയുന്നത് (1 പത്രോസ് 5: 8). പിശാചിനെ്റ ആക്രമണങ്ങളിൽ നിന്ന് തനെ്റ ആടുകളെ രക്ഷിക്കാനായി ക്രൂശിൽ രക്തം ചൊരിഞ്ഞ യേശുവിന് നന്ദി കരേറ്റാം.

കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് തീർത്തും അജ്ഞരായ ആളുകളെ കഠിനവും വേദനാജനകവുമായ വാക്കുകൾ ഉപയോഗിച്ച് തിരുത്താൻ എന്റെ ഭർത്താവ് സഹോ. ദിനകരൻ ഒരിക്കലും ശ്രമിച്ചില്ല. പകരം, അദ്ദേഹം അവരോട്  വിനയത്തോടെ സംസാരിച്ചു. തനെ്റ അപൂർണ്ണജീവിതം കർത്താവിനാൽ എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും അനുഗ്രഹിക്കപ്പെട്ടുവെന്നും അദ്ദേഹം അവരോടു പറഞ്ഞു. കർത്താവ് അവരോടും അതേ സ്നേഹം കാണിക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. വളരെ തീക്ഷ്ണതയോടെ ലളിതമായ വഴികളിലൂടെ അദ്ദേഹം ഈ സത്യങ്ങൾ അവർക്ക് വിശദീകരിച്ചു. അദ്ദേഹം ദൈവസ്നേഹം വെളിപ്പെടുത്തിയതിനാൽ അവർ ക്രിസ്തുവിനെ്റ സ്നേഹത്താൽ നിറഞ്ഞു. ഉയർന്ന യോഗ്യതയുള്ളവരും പ്രഗത്ഭരുമായ ആളുകളും ക്രിസ്തുവിനെ അറിയാത്ത ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കുമായിരുന്നു. ‘‘അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു’’ എന്ന്  1 കൊരിന്ത്യർ 8:1 പറയുന്നു.
പ്രിയപ്പെട്ടവരേ, ഇതുപോലെ ജീവിക്കുവാൻ കർത്താവിനെ്റ സ്നേഹത്താൽ കവിഞ്ഞൊഴുകുന്ന ഒരു ദിവ്യജീവിതം നാം നയിക്കുകയും കർത്താവിനെക്കുറിച്ച് ആഴമായി അറിഞ്ഞിരിക്കുകയും വേണം. ക്രിസ്തുയേശുവിനെക്കുറിച്ച് നിങ്ങൾക്ക് എത്രമാത്രം അറിവുണ്ടെന്ന്  സ്വയം പരിശോധിച്ചുനോക്കുക. നിങ്ങ അവനോടുള്ള സ്നേഹത്തിലും ആഴമായ ഭക്തിയിലും തീക്ഷ്ണതയുള്ളവരായി വളരുകയും ഈ ദിവ്യസ്നേഹത്തിനെ്റ മഹത്വം തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമോ? പഴയനിയമത്തിൽ ദൈവം പറയുന്നു: ‘‘വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ’’ (യോനാ 4:11). സത്യദൈവത്തെക്കുറിച്ച് അറിയാതെ തങ്ങളുടെ ജീവിത സംസ്കാരം പിന്തുടരുന്ന ആളുകളാൽ നമ്മുടെ ഈ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാവരോടും ദൈവത്തിന് കരുതലും അനുകമ്പയുമുണ്ട്. നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ അവരുടെ അടുക്കലേക്ക് കൊണ്ടുപോകേണ്ടത്  നമ്മുടെ കടമയാണ്. ‘‘നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; .... നിങ്ങൾ ലോകത്തിനെ്റ വെളിച്ചം ആകുന്നു’’ എന്ന് കർത്താവ് പറയുന്നു (മത്തായി 5:13,14)ഈ ലോകത്തിലെ ഉപ്പും വെളിച്ചവും ആയിരിക്കാനുള്ള കർത്താവിന്റെ നിയോഗത്തിന്  നമുക്ക്  നമ്മെ സ്വയം സമർപ്പിക്കാം.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, 

എന്നെയും അനുഗ്രഹിക്കേണമേ. വാഗ്ദത്തം നല്കിയ ദൈവത്തിൽ വിശ്വസിച്ച്, അത് നിറവേറേണ്ടതിനായി കാത്തിരിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സ്നേഹത്താൽ നിറഞ്ഞ്, ആത്മീക വർദ്ധന പ്രാപിച്ച് ആ സ്നേഹം മറ്റുള്ളവരിലേക്ക് പകരുവാൻ എനിക്ക് കൃപ നല്കേണമേ. ഞാൻ അങ്ങയുടെ പാദത്തിൽ അഭയം പ്രാപിക്കുന്നു. അങ്ങയുടെ സ്നേഹം  എന്റെ ജീവിതത്തിൽ അർത്ഥവത്താക്കി തരേണമേ. 

എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. കൃപയോടെ കേൾക്കേണമേ. 

ആമേൻ.

For Prayer Help (24x7) - 044 45 999 000