Loading...
Paul Dhinakaran

ജീവിതകാലം മുഴുവനും അനുഗ്രഹങ്ങൾ!!

Dr. Paul Dhinakaran
30 May
പ്രിയ സുഹൃത്തേ, ഇന്നത്തെ ദൈവത്തിന്റെ വാഗ്ദാനം യെശയ്യാവു 54:8 "നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു." ദൈവം നമ്മോട് കരുണയുള്ള ഒരു ദൈവമാണ്. നാം അനുതപിക്കുമ്പോൾ, അവൻ വന്ന് നമ്മെ ആലിംഗനം ചെയ്യുകയും വീണ്ടും അവന്റെ മടിയിലേക്ക് ചേർത്തണയ്ക്കുകയും ചെയ്യുന്നു. നാം ക്ഷമ ചോദിക്കുമ്പോൾ അവൻ നമ്മെ സ്വന്തം രക്തത്താൽ കഴുകുകയും ശുദ്ധീകരിക്കുകയും ശുദ്ധമായ പൊന്നാക്കിത്തീർക്കുകയും ചെയ്യുന്നു.

നമുക്കെതിരായ ആരോപണം കണ്ടെത്താൻ ഒരു മനുഷ്യനും കഴിയില്ല. ദൈവത്തിന്റെ കാരുണ്യം നിമിത്തം നാം നശിപ്പിക്കപ്പെടുന്നില്ല. അവന്റെ കാരുണ്യത്തിന് നന്ദി. നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും അവന്റെ മടിയിൽ സൂക്ഷിക്കുന്നതിനും എല്ലാ ദിവസവും രാവിലെ തന്റെ പുതിയ കരുണ അവൻ നമുക്ക്  നൽകുന്നു. അതുകൊണ്ടാണ് അവൻ പറയുന്നത്: “എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.” നിങ്ങൾക്ക് പുതിയ കരുണ കാണിക്കുവാനും നിങ്ങളെ തന്റെ സ്വരൂപമായി മാറ്റുവാനും ദൈവം എല്ലാ ദിവസവും രാവിലെ നിങ്ങൾക്കായി കാത്തിരിക്കുന്നു. അതിനാൽ “ദൈവം എന്നോട് ദേഷ്യപ്പെടുന്നു”എന്ന് ഒരിക്കലും പറയരുത്. മീഖാ 7:18 പറയുന്നു: “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.”
സങ്കീർത്തനം 30:5-ൽ നാം കാണുന്നു, “അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.” അതാണ് ദൈവത്തിന്റെ കരുണ. അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവൻ നിങ്ങളോട് ദേഷ്യപ്പെടുന്നില്ല. നിങ്ങളോടുള്ള അവന്റെ കരുണ ഇന്നും പുതിയതാണ്. അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവനിലേക്ക് തിരിയുക. ജീവിതകാലം മുഴുവനും അവൻ നിങ്ങൾക്ക് അനുഗ്രഹങ്ങൾ നൽകും. നിങ്ങൾ മരിക്കുകയില്ല. എന്നാൽ അവന്റെ കരുണയും സ്തുതിയും എന്നേക്കും ഘോഷിപ്പാന്തക്കവണ്ണം നിങ്ങൾ ജീവിക്കും. “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു” (1 പത്രോസ് 2:9). നിങ്ങൾ പ്രത്യേകതയുള്ളവരാണ്. നിങ്ങളുടെ ദൈവം എത്രയധികം പ്രത്യേകതയുള്ളവനാണെന്ന് ലോകത്തോട് പറയണം. അങ്ങനെ നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യം നിങ്ങൾ നിറവേറ്റും. അനുഗൃഹീതരായിത്തീരുവിൻ!
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങയുടെ പുതിയ കരുണ ഇന്ന് എന്റെ ജീവിതത്തിലേക്ക് ഒഴുകട്ടെ. അങ്ങ് എന്നെ ആലിംഗനം ചെയ്ത് ചുംബിക്കേണമേ.  നിത്യസ്നേഹത്താൽ എന്നെ സ്നേഹിക്കുന്നുവെന്ന് അങ്ങ് നൽകിയ വാഗ്ദാനത്തിന് നന്ദി. കർത്താവേ, എപ്പോഴും അങ്ങയുടെ സ്തുതികളെ ഘോഷിപ്പാന്തക്കവണ്ണം എന്നെ മാറ്റേണമേ. ജീവിതത്തിൽ സന്തോഷമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.  

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000