Loading...
Evangeline Paul Dhinakaran

പുതുക്കം പ്രാപിച്ച ജീവിതം!

Sis. Evangeline Paul Dhinakaran
20 Jan
നിങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ദൈവം നിങ്ങൾക്കുണ്ട്. ആകാശത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവത്തിന്  ഒന്നും അസാദ്ധ്യമല്ല. അവൻ യിസ്രായേൽ ജനത്തിന് പാറയിൽനിന്ന് വെള്ളവും, ആകാശത്തു നിന്ന് മന്നായും നൽകി. അതുകൊണ്ട്, ഇന്നത്തെ നിങ്ങളുടെ അവസ്ഥയിൽ മഹത്വമേറിയ മുന്നേറ്റം കാണേണ്ടതിന് ദൈവത്തിന്റെ അതിരുകളില്ലാത്ത ശക്തി അന്വേഷിക്കുക.

സെൽവരാജ് എന്നൊരു സഹോദരൻ യേശു വിളിക്കുന്നു ശുശ്രൂഷയ്ക്ക് വളരെ സഹായമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം സന്ദേശങ്ങൾ പരിഭാഷപ്പെടുത്തുകയും, അനേകം പരിശീലന പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമോ, ഏതെങ്കിലും അത്ഭുത സാക്ഷ്യമോ എപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. അദ്ദേഹം ജനിച്ചപ്പോൾ, മരിച്ചുപോയി എന്നു പറഞ്ഞ് ഡോക്ടർമാർ ശരീരം മോർച്ചറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മാതാവ് ഭക്തയായ ഒരു സ്ത്രീയായിരുന്നു. തന്റെ കുഞ്ഞ് മരിച്ചുപോയി എന്നു അവർ കേട്ടപ്പോൾ അതീവ ദുഃഖിതയായി. ആ ആശുപത്രിയിലെ പ്രധാനഡോക്ടറെ അവർ സമീപിച്ച്, ഏതുവിധത്തിലെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി, ഡോക്ടർ കുഞ്ഞിന്റെ മൂക്കിലേക്ക് ഊതുകയും ശരീരം പിടിച്ചുകുലുക്കുകയും ചെയ്തു. അത്ഭുതങ്ങളിൽ അത്ഭുതം! ജീവനറ്റ ആ ശിശുവിന്റെ ശരീരത്തിൽ ജീവൻ തിരികെ വന്നു. ഇതു കർത്താവു ചെയ്ത അത്ഭുതം എന്നു പറഞ്ഞ്  അദ്ദേഹത്തിന്റെ അമ്മ ദൈവത്തെ സ്തുതിച്ചു. അതിനുശേഷം അദ്ദേഹം വളർന്നു. 1994-ൽ 60 -ാമത്തെ വയസ്സിൽ കർതൃസന്നിധിയിൽ ചേർക്കപ്പെടുന്നതുവരെയും അദ്ദേഹം കർതൃശുശ്രൂഷയിൽ തുടർന്നു.

ഒരു ഡോക്ടർക്ക്  ശ്വാസം ഊതി ഒരുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെങ്കിൽ, നിങ്ങളുടെ ആരോഗ്യം, വിചാരങ്ങൾ, വികാരങ്ങൾ, ബന്ധങ്ങൾ, സാന്പത്തികം എന്നിവയെല്ലാം പുതുക്കാൻ ദൈവത്തിനു കഴിയും. നിങ്ങളുടെ ജീവിതത്തിലെ ജീവനറ്റ പ്രശ്നങ്ങൾ ദൈവകരങ്ങളിൽ അർപ്പിച്ച് ദൈവം ചെയ്യുന്നത് എന്താണെന്ന് കാണുക.
‘‘യഹോവയായ കർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരന്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും’’ (യെഹെസ്കേൽ 37:5) എന്ന് വേദപുസ്തകം പറയുന്നു. ഇന്ന് ദൈവം തന്റെ ജീവൻ നിങ്ങളുടെ മരിച്ച അവസ്ഥകളിലേക്ക് ഊതുകയും, അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും. പുതിയമനസ്സോടും, ശരീരത്തോടും, ഹൃദയത്തോടുംകൂടെ നിങ്ങൾ ഉന്മേഷം പ്രാപിക്കും. വേദപുസ്തകംപറയുന്നു: ‘‘നീ നിന്റെ ശ്വാസം അയയ്ക്കുന്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു’’ (സങ്കീർത്തനം 104:30). അതെ, ദൈവത്തിന്റെ ആത്മാവ്  നിങ്ങളെ നിറയ്ക്കുന്പോൾ നിങ്ങൾ പുതുക്കവും ചൈതന്യവും പ്രാപിക്കും.
Prayer:
പ്രിയ കർത്താവേ, 

അങ്ങ്  അത്ഭുതം പ്രവർത്തിക്കുന്നവനാണെന്ന്  ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രതിസന്ധികളിൽനിന്നും പുറത്തുകടക്കുവാൻ യാതൊരു വഴിയുമില്ല. അങ്ങേക്കു അസാദ്ധ്യമായി ഒന്നുമില്ലല്ലോ. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്പോൾ അങ്ങ്  ഉത്തരം നൽകുന്നവനാണല്ലോ. എന്റെ ജീവനറ്റ എല്ലാ അവസ്ഥകളിലും, ബന്ധങ്ങളിലും, അവയവങ്ങളിലും അങ്ങയുടെ ജീവൻ അയയ്ക്കേണമേ. എന്റെ ചിന്തകളിൽ അങ്ങയുടെ ജീവൻ നൽകേണമേ. എന്നെ പുതിയ സൃഷ്ടിയാക്കേണമേ. അങ്ങനെ ചെയ്യുന്നതിനാൽ നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000