Loading...
Dr. Paul Dhinakaran

ദൈവഹിതപ്രകാരം നടത്തപ്പെടുവിൻ!!

Dr. Paul Dhinakaran
17 Sep
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾക്കായി ദൈവത്തിന് ഒരു പദ്ധതിയുണ്ട്. നിങ്ങൾക്ക് ചുറ്റും ഇരുട്ടാണെന്ന് കരുതി ഭയപ്പെടരുത്. ഈ ലോകത്തിന്റെ ഇരുട്ടിൽ യേശു എപ്പോഴും തന്റെ വെളിച്ചം പ്രകാശിപ്പിക്കും. പൌലൊസ് പറയുന്നു:  ‘‘ഒന്നു ഞാൻ ചെയ്യുന്നു: പിന്പിലുള്ളതു മറന്നും മുന്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിനെ്റ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു’’ (ഫിലിപ്പിയർ 3:14). നിങ്ങൾക്ക് ഈ ലോകത്തിൽ സഞ്ചരിക്കുന്നതിനായി ദൈവം ഒരു വഴി ഒരുക്കിയിരിക്കുന്നു. ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘‘നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെയ്ക്കല്ല, നന്മെക്കത്രേയുളള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു’’ എന്ന് യിരെമ്യാവു 29:11 പറയുന്നു. ലോകത്തിന്റെ അടിസ്ഥാനമായ ദൈവം നിങ്ങളുടെ ജീവിതത്തിനായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും നിങ്ങൾക്കായി അവൻ കാത്തിരിക്കുന്നു. നിങ്ങൾക്കായി ഒരുക്കിയ പാതയിലേക്ക് അവൻ നിങ്ങളെ നയിക്കും.

നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വഴിയിൽ നിങ്ങളെ നയിക്കുവാൻ ദൈവം ഒരു ദൂതനെ നിയോഗിച്ചിരിക്കുന്നു. ദൈവം പറയുന്നു: ‘‘ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു’’ (പുറപ്പാടു 23:20). നാം ദൈവത്തിന്റെ പദ്ധതിയിൽ വിശ്വസ്തതയോടെ നടക്കുന്പോൾ, അവൻ നമുക്കുവേണ്ടി ഒരുക്കിയ വഴിയിൽ നമുക്കായി ഒരു സമ്മാനം കാത്തിരിക്കുന്നു. എന്നാൽ ആ പാത എളുപ്പമായ ഒന്നായിരിക്കുകയില്ല. നമുക്ക് മരുഭൂമിയിലൂടെ, പ്രതിബന്ധങ്ങളെ മറികടന്ന് പോകേണ്ടിവരും. എന്നാൽ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുവാൻ അനുവദിക്കുന്നതിൽ ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അത് നമുക്ക് കാണിച്ചുതരുന്നതിനായി തന്്റെ പരിശുദ്ധാത്മാവിനെ ദൈവം നമുക്ക്  നൽകിയിരിക്കുന്നു. ‘‘അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു’’ (റോമർ 8:26). നാം എല്ലാ ദിവസവും പരിശുദ്ധാത്മാവിൽ നിറഞ്ഞ്  പ്രാർത്ഥിക്കുന്പോൾ, ദൈവത്തിന്റെ വഴി കണ്ടെത്താനും അതിൽ നടക്കുവാനും പരിശുദ്ധാത്മാവു ഞരക്കത്തോടെ പക്ഷവാദം ചെയ്യും. പുതിയ ഭാഷകളിൽ സംസാരിക്കുവാനും ആ ദിവസത്തെ ദൈവത്തിനെ്റ പദ്ധതി മനസ്സിലാക്കുവാനും ദൈവഹിതമനുസരിച്ച് നടക്കുവാനും നമുക്കായി കാത്തിരിക്കുന്ന സമ്മാനം നേടുവാനും അവൻ നമ്മെ സഹായിക്കും. 
വേദപുസ്തകം പറയുന്നു: ‘‘കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ’’ (സദൃശവാക്യങ്ങൾ 27:8). ‘‘ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ’’ (1 കൊരിന്ത്യർ 9:24). ദൈവഹിതമനുസരിച്ച് ഓടുന്നതിന്, ശാന്തമായ ജീവിതം നയിക്കുകയെന്നത് നമ്മുടെ ആഗ്രഹമാക്കി മാറ്റണം. ‘‘അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്ന്  1 തെസ്സലൊനീക്യർ 4:11 -ൽ നാം വായിക്കുന്നു. അതിനാൽ ഓരോ ദിവസവും ദൈവം നിങ്ങളെ നയിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യുക. അപ്പോൾ നിങ്ങൾ എല്ലാ കാര്യങ്ങളിലും വിജയിക്കും.
Prayer:
സ്നേഹവാനായ കർത്താവേ,

ഞാൻ ബലഹീനമായ ഒരു പാത്രമാണെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങ് എനിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു എന്ന് എന്നെ ഓർമ്മിപ്പിച്ചതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ തുണ എപ്പോഴും എനിക്ക് ആവശ്യമാണ്. അതിനായി ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ അഭിഷേകത്താൽ എന്നെയും നിറയ്ക്കേണമേ. അങ്ങയുടെ സകല അനുഗ്രഹങ്ങളാലും എന്നെ നിറയ്ക്കേണമേ. അങ്ങയുടെ ഹിതത്തിന് എന്നെ സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം!

മാനവും മഹത്വവും അങ്ങേയ്ക്ക് കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000