Loading...
Dr. Paul Dhinakaran

പറഞ്ഞുതീരാത്ത ദാനം!!

Dr. Paul Dhinakaran
01 Dec
എന്റെ പ്രിയ സുഹൃത്തേ, ഈ മാസത്തിന്റെ ആരംഭത്തിൽത്തന്നെ നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക്  വലിയ സന്തോഷമുണ്ട്. ഇന്ന് നിങ്ങൾക്ക് കർത്താവ് നൽകുന്ന വാഗ്ദത്തം യെശയ്യാവു 9:6.  ‘‘നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു.’’ ‘‘മക്കൾ യഹോവ നൽകുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ’’ (സങ്കീർത്തനം 127:3,4) എന്ന് വേദപുസ്തകം പറയുന്നു. 

കർത്താവിനെ ഭയപ്പെടുന്നവർക്കുള്ള പ്രതിഫലമായാണ് ദൈവം കുഞ്ഞുങ്ങളെ നൽകുന്നത്. കുഞ്ഞുങ്ങൾ കർത്താവിൽ നിന്നുള്ള ദാനമാണ്. ദൈവം നിങ്ങളെ ദൈവിക സ്വഭാവത്താൽ അനുഗ്രഹിക്കും. ദൈവം നിങ്ങൾക്ക് നൽകുന്ന ഒരു അനുഗ്രഹമാണിത്. ഈ വാക്യത്തിൽ, ’നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നു. ’നമുക്കൊരു ശിശുവിനെ നൽകിയിരിക്കുന്നു’ എന്നും ഇത് വായിക്കാം. ‘‘നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ എന്ന് മത്തായി 18:3 -ൽ യേശു പറയുന്നു. അതിനാൽ, നാം കൊച്ചുകുട്ടികളെപ്പോലെയാകേണ്ടതുണ്ട്. അതെ, നിങ്ങളുടെ ഹൃദയം പരിശുദ്ധാത്മാവിനെ്റ ആലയമാണെന്നും നിങ്ങളുടെ ശരീരം ദൈവത്തിനെ്റ ആലയമാണെന്നും തിരുവെഴുത്ത് പറയുന്നു (1 കൊരിന്ത്യർ 6:19). ‘‘അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു’’ എന്ന്  യോഹന്നാൻ 1:12 പറയുന്നു.
നിങ്ങൾക്ക്  എങ്ങനെ ഒരു ദൈവപൈതലായിത്തീരുവാൻ സാധിക്കും? യേശു നിങ്ങളുടെ രക്ഷകനായി ഹൃദയത്തിൽ ജനിക്കുന്പോഴാണ് യേശുക്രിസ്തു എന്ന ശിശു നിങ്ങൾക്കായി  നൽകപ്പെട്ടുവെന്നും അവൻ നിങ്ങളുടെ ഹൃദയത്തിൽ ജനിക്കുന്നുവെന്നും വേദപുസ്തകം പറയുന്നു. നിങ്ങളുടെ ഹൃദയത്തിൽ അവനെ സ്വീകരിക്കുന്നതിനായി, പാപങ്ങളെക്കുറിച്ച് അനുതപിക്കുന്ന ഒരു കൊച്ചുകുട്ടിയായി നിങ്ങൾ മാറുന്നു. അതിനാൽ, ഒരു ശിശുവായ നിങ്ങളും നിഷ്കളങ്കനായ യേശുവും ഒരുമിച്ച്  ചേരുന്പോൾ അത് വിശുദ്ധ ബന്ധമായിത്തീരുന്നു. ‘‘കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു’’ (1 കൊരിന്ത്യർ 6:17). അതിനാൽ, ഇന്ന് നിങ്ങൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കർത്താവിനെ്റ മുന്പാകെ നിങ്ങളെ താഴ്ത്തുന്നതിനാൽ, അവനും ഒരു ശിശുവായി നിങ്ങളിലേക്ക് കടന്നുവരുന്നു. നിങ്ങളും അവനും ഒന്നായിരിക്കും. നിങ്ങൾ കർത്താവിനോട് ആവശ്യപ്പെടുന്നതെന്തും നിങ്ങക്ക് ലഭിക്കും. നിങ്ങൾ യേശുവിനോടൊപ്പം ഒന്നായിത്തീർന്ന്, അവനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിച്ചതുപോലെ, യേശുക്രിസ്തു ഒരു പുത്രനെന്ന നിലയിൽ നിങ്ങൾക്കായി നൽകപ്പെട്ടിരിക്കുന്നു. അവനാണ് നിങ്ങൾക്കുള്ള പ്രതിഫലം. നിങ്ങൾക്ക് യേശുക്രിസ്തുവിൽ അവകാശമുണ്ട്. ഇനി ഈ ലോകത്തിലുള്ള ഒന്നിനും നിങ്ങളെ തൊടുവാൻ കഴിയുകയില്ല.
Prayer:
സ്നേഹവാനായ കർത്താവേ, 

എന്നെ തിരഞ്ഞെടുത്തതിനായി ഞാൻ അങ്ങേയ്ക്ക് നന്ദി കരേറ്റുന്നു. എന്നെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. അങ്ങയുടെ ഛായയിൽ എന്നെ രൂപാന്തരപ്പെടുത്തേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നത്തെ വാഗ്ദത്തപ്രകാരം അങ്ങ് എന്നെ അനുഗ്രഹിക്കുകയും എന്റെ ഹൃദയത്തിൽ ജനിക്കുകയും ചെയ്യേണമേ. അങ്ങയുടെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000