Loading...

കർത്താവിന്റെ ബലപ്പെടുത്തുന്ന ഭുജം!!

Shilpa Dhinakaran
13 Jun
വ്യായാമം ചെയ്യുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? പേശികളിൽ നല്ല ശക്തി നേടുവാനാണ് അവർ സാധാരണയായി അത് ചെയ്യുന്നത്. അവർ എത്രത്തോളം ശക്തി നേടി എന്ന് കാണിക്കാൻ സാധാരണയായി അവരുടെ ഭുജത്തിലെ മസിലുകൾ കാണിക്കുകയാണ് പതിവ്. അത് ശക്തിയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ മാത്രമേ ഭാരം ഉയർത്താനും ദൈനംദിന ജോലികൾ എളുപ്പത്തിൽ ചെയ്യാനും കഴിയൂ. ഭാരോദ്വഹനം നടത്തുന്ന ആളുകൾക്ക് അവരുടെ കൈകളുടെ കരുത്തിലൂടെ വലിയ ഭാരം ഉയർത്താൻ കഴിയും. സാധാരണ മനുഷ്യന്  ഇത്രയധികം ശക്തിയുണ്ടെങ്കിൽ ദൈവത്തിനെ്റ കൈയുടെ ശക്തി നിങ്ങൾക്ക് ഊഹിക്കുവാൻ സാധിക്കുമോ? ‘‘യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു’ എന്ന് വേദപുസ്തകം പറയുന്നു (സങ്കീർത്തനം 118: 16). ദൈവത്തിനെ്റ കൈ എപ്പോഴും വിജയം നൽകുന്നു. അവൻ നമുക്കായി മഹത്തായ കാര്യങ്ങൾ മാത്രം ചെയ്യുന്നവനാണ്. 

85 വയസ്സുള്ള എനെ്റ അമ്മച്ചിക്ക്  തനിയെ നടക്കുവാൻ സാധിക്കും. എങ്കിലും അമ്മച്ചി നടക്കുന്പോൾ സുരക്ഷിതത്വത്തിനും ആത്മവിശ്വാസത്തിനുമായി അവർ അവരുടെയെങ്കിലും  കൈയിൽ പിടിക്കും. ആരെയെങ്കിലും മുറുകെ പിടിച്ച് നടക്കുന്പോൾ അമ്മച്ചിക്ക് സുരക്ഷിതത്വം തോന്നുന്നു. ചില വ്യക്തികളുടെ സഹായം ലഭിക്കുന്പോൾ താൻ വീഴുമോ എന്ന ഭയത്തിൽ നിന്ന്  അമ്മച്ചിക്ക്  മോചനം ലഭിക്കുന്നു. കുട്ടികൾ പോലും മാതാപിതാക്കളുടെ കയ്യിൽ സുരക്ഷിതത്വം അനുഭവിക്കുന്നു. അപരിചിതർക്ക് നിങ്ങൾ കുഞ്ഞുങ്ങളെ കൈമാറുന്ന നിമിഷം അവർ കരയാൻ തുടങ്ങുന്നു, കാരണം അവർക്ക് സ്പർശനത്തിലെ വ്യത്യാസം മനസ്സിലാക്കാൻ കഴിയും. അവരുടെ മാതാപിതാക്കളുടെ ഭുജം അവർക്ക് ആശ്വാസവും ഉറപ്പും നൽകുന്നു. അത് അവർക്ക് സന്തോഷം നൽകുന്നു. അവർ സ്വയം മറന്ന് കാഴ്ചകൾ ആസ്വദിക്കുന്നു. തന്റെ മാതാപിതാക്കളുടെ ദേഹത്തോട് ചേന്നിരിക്കുമ്ബോൾ അവർ അക്ഷരാർത്ഥത്തിൽ അവരുടെ കരുതൽ അനുഭവിച്ചറിയുന്നു. നമ്മുടെ സ്വർഗ്ഗീയപിതാവും ഈ ലോകത്തെ മുഴുവനും പ്രത്യേകിച്ച് നമ്മെ ഓരോരുത്തരെയും കൈകളിൽ വഹിക്കുന്നു.
അതെ പ്രിയപ്പെട്ടവരേ, അവന്റെ കൈ നിങ്ങളെ താങ്ങുമെന്നും അവന്റെ ഭുജം നിങ്ങളെ ശക്തിപ്പെടുത്തുമെന്നും കർത്താവ്  ഇന്ന് നിങ്ങൾക്ക് വാഗ്ദത്തം നൽകുന്നു. ഇതല്ലാതെ മറ്റേതെങ്കിലും ശക്തിയുടെ ഉറവിടം നിങ്ങൾക്ക് ആവശ്യമുണ്ടോ! നിങ്ങളുടെ ഉള്ളിൽ ദൈവത്തിനെ്റ ശക്തി ഉണ്ട്. ‘‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു’’ എന്ന്  അപ്പൊസ്തലനായ പൌലൊസ് പറയുന്നു (ഫിലിപ്പിയർ 4:13). നിങ്ങളുടെ ബലഹീനതകളിൽ ദൈവകൃപ നിങ്ങൾക്ക് മതിയായതാണ്. നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നുന്നതെന്തും നിറവേറ്റാൻ അവനെ്റ ശക്തി നിങ്ങളെ സജ്ജരാക്കും. യെശയ്യാവു 49:16- ദൈവം പറയുന്നു: ‘‘ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പ്പോഴും എന്റെ മുമ്ബിൽ ഇരിക്കുന്നു.’’ അവൻ നിങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവൻ തന്റെ ദയ നമുക്ക് നൽകുന്നു. അതുകൊണ്ടാണ്  നാം മുടിഞ്ഞുപോകാതിരിക്കുന്നത്. നമ്മുടെ കൈപിടിച്ച് സഹായിക്കാൻ അവൻ എപ്പോഴും നമ്മോടൊപ്പമുണ്ട്. അവൻ പറയുന്നു: ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും’’ (യെശയ്യാവു 41:10). നിങ്ങളെ ശക്തീകരിക്കുവാൻ അവൻ  എപ്പോഴും തയ്യാറാണ്. ഈ ദൈവീകബലം നിങ്ങൾ പ്രാപിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കർത്താവായ യേശുവിൽനിന്നും ഈ ബലം പ്രാപിക്കുവിൻ! അവന്റെ ശക്തിയിൽ ആശ്രയിച്ച്  നിങ്ങൾ കർത്താവിനെ സേവിക്കുമോ? അങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾ ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യും. നിങ്ങൾ ബലഹീനരാണെന്നോർത്ത് സദാ വിഷമിക്കേണ്ടതില്ല. നിങ്ങളെ ശക്തനാക്കുന്നവനായ കർത്താവിൽ മാത്രം ആശ്രയിപ്പിൻ! നിങ്ങളുടെ ജീവിതം അനുഗൃഹീതമായിത്തീരും!
Prayer:
എന്നെ ശക്തനാക്കുന്നവനായ കർത്താവേ,

ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. എന്റെ ബലഹീനതകൾ എല്ലാം അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, പൌലൊസിനെ ബലപ്പെടുത്തിയതുപോലെ എന്നെയും ബലപ്പെടുത്തേണമേ. അങ്ങയുടെ ശക്തിയാൽ നിറഞ്ഞ് ഈ ലോകത്തിൽ അങ്ങേയ്ക്ക് സാക്ഷിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000