ഞാൻ എന്റെ മഹത്വം വെളിപ്പെടുത്തും
Sis. Evangeline Paul Dhinakaran
07 Aug
പ്രിയ സ്നേഹിതാ, യെശയ്യാവ് 49:3 അനുസരിച്ച് കർത്താവ് ഇന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു: അവിടുന്ന് നിങ്ങളോടിപ്രകാരം പറയുന്നു. ''യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും.'' എത്ര സ്നേഹമുള്ള വാക്കുകൾ! അതെ, പ്രിയ സ്നേഹിതാ, കർത്താവാണ് നിങ്ങളെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നത്. ലോകസ്ഥാപനത്തിനു മുമ്പുതന്നെ, കർത്താവ് നിങ്ങളെ അറിഞ്ഞിരുന്നു. കർത്താവ് നിങ്ങളെ കൈവിട്ടിരിക്കുന്നു എന്ന് നിങ്ങൾ പറയുകയാണോ? നിങ്ങളെ അനുഗ്രഹിക്കാൻ കർത്താവ് മറന്നുപോയെന്ന് നിങ്ങൾക്ക് തോന്നുന്നുവോ? സ്നേഹിതാ, ധൈര്യപ്പെടുക.
യെശയ്യാവ് 49:15 അനുസരിച്ച്, കർത്താവ് നിങ്ങളോട് പറയുന്നു: ''ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ നിങ്ങളെ ഒരുനാളും മറക്കയില്ല.'' ഈ ലോകത്തിൽ ആളുകൾ നിങ്ങളെ തകർക്കാൻ ശ്രമിച്ചേക്കാം. ഒരു പക്ഷേ, നിങ്ങൾ ഒരു സ്ത്രീയായതുകൊണ്ടാകാം ആളുകൾ നിങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്; സമൂഹം നിങ്ങളെ അവഹേളിക്കുന്നുണ്ടാകാം; നിങ്ങളുടെ ജോലിസ്ഥലത്തോ വീട്ടിലോ അപമാനം നേരിടുന്നുണ്ടാകാം. ''ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ആളുകൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു'' എന്ന് പറഞ്ഞ് നിങ്ങൾ കരയുകയാണോ? പ്രിയ സ്നേഹിതാ, സന്തോഷിക്കൂ! ഇന്ന്, കർത്താവ് നിങ്ങളോട് പറയുന്നു: ''എന്റെ കുഞ്ഞേ, നീ എന്റേതാകുന്നു. നിന്നിലൂടെ ഞാൻ മഹത്വീകരിക്കപ്പെടും.'' അതെ, ദൈവം തീർച്ചയായും നിങ്ങളുടെ പക്ഷത്താണ്. റോമർ 8:31-ൽ വൈദപുസ്തകം പറയുന്നു: ''ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?'' നിങ്ങളെ ഈ ലോകത്തിൽ കൊണ്ടുവന്ന കർത്താവ് തീർച്ചയായും നിങ്ങളെ മഹത്വപ്പെടുത്തും.

എന്റെ ജനനം മുതൽ ഇന്നുവരെയുള്ള എന്റെ മുഴുവൻ ജീവിത കഥയായ ''അവൻ എന്നെ വഹിച്ചു' എന്ന എന്റെ പുസ്തകം എഴുതുമ്പോൾ, കർത്താവ് എന്നെക്കുറിച്ച് എത്രമാത്രം കരുതലുള്ളവനാണെന്നും എത്ര ശ്രദ്ധയോടെയാണ് എന്റെ ജീവിതം കൈകാര്യം ചെയ്തിട്ടുള്ളതെന്നും ഞാൻ മനസ്സിലാക്കി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ അതിന് കാരണക്കാരൻ കർത്താവാണ്. അതുപോലെ, കർത്താവ് തന്റെ മാറ്റമില്ലാത്ത സ്നേഹത്താൽ നിങ്ങളെ താങ്ങിനിറുത്തുകയും നിങ്ങളിലും നിങ്ങളിലൂടെയും തന്റെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യും.
Prayer:
കർത്താവായ യേശുവേ, അങ്ങയുടെ വചനത്തിലൂടെ എന്നോടു സംസാരിച്ചതിനാൽ നന്ദി. അങ്ങ് എന്നെ മറക്കരുതേ. കർത്താവേ, ഇന്ന് എന്നെ ഓർത്ത് അനുഗ്രഹിക്കണമേ. കർത്താവേ, അങ്ങേയ്ക്ക് സകലതും സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ. കർത്താവേ, എന്റെ ജീവിതത്തിൽ ഇടപെടുകയും എന്നെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണമേ. എന്നെ വലിയ ഉയരങ്ങളിലെത്തിക്കേണമേ. എനിക്കെതിരെ വരുന്നവർ ലജ്ജിച്ചുപോകട്ടെ. പിതാവേ, അങ്ങ് എനിക്കുവേണ്ടി യുദ്ധം ചെയ്ത് എനിക്ക് വിജയം നൽകുമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. നിങ്ങൾ എന്നെ അഭിവൃദ്ധിപ്പെടുത്തുകയും എന്റെ ജോലിസ്ഥലത്തും കുടുംബജീവിതത്തിലും എന്നെ വിജയിപ്പിക്കുകയും ചെയ്യേണമേ. പിതാവേ, ഇപ്പോൾ മുതൽ ഞാൻ ഒരു വ്യത്യാസം കാണട്ടെ. അങ്ങയുടെ മഹത്വം എന്റെ മേൽ ഇറങ്ങട്ടെ. കർത്താവേ, അങ്ങ് എനിക്ക് ചുറ്റും ഒരു പരിചയായിരിക്കേണമേ. അങ്ങ് എന്റെ തല ഉയർത്തുന്നവനാകുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.