Loading...
Paul Dhinakaran

ദൈവത്താൽ മാനിക്കപ്പെടുവിൻ!!

Dr. Paul Dhinakaran
29 Jul
എന്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം യെശയ്യാവു 43:4. “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ..." ദൈവം പറയുന്നു: “എന്റെ പൈതലേ, നിങ്ങൾ എന്റെ കാഴ്ചയിൽ വിലപ്പെട്ടവരാണ്. അതിനാൽ നിങ്ങൾ മാനിക്കപ്പെടും.” സങ്കീർത്തനം 139:14-ൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവം നിങ്ങളെ ഭയങ്കരവും അതിശയവുമായി സൃഷ്ടിച്ചിരിക്കുന്നു. പലരെയും ദൈവം വിളിക്കുന്നു, പക്ഷേ വളരെ കുറച്ചുപേർ മാത്രമേ തിരഞ്ഞെടുക്കപ്പെടുന്നുള്ളൂ. നിങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അവനു വിലപ്പെട്ടവരാണ്. നിങ്ങൾ ദൈവത്തിന് വിലപ്പെട്ടവരായിരിക്കുന്നതിനാൽ, അവൻ നിങ്ങളെ മാനിക്കും.

മൊർദ്ദെഖായി, രാജാവിനെ കൊല്ലുവാൻ ഗൂഢാലോചന നടത്തിയ രണ്ടുപേരെക്കുറിച്ച് വെളിപ്പെടുത്തി രാജാവിന്റെ ജീവൻ രക്ഷിച്ചു. മൊർദ്ദെഖായിയെ രാജാവിന്റെ കുതിരപ്പുറത്തു കയറ്റി തലസ്ഥാനനഗരത്തിലേക്കു കൊണ്ടുപോകണമെന്ന് രാജാവ് ഒരു ശാസന നൽകി. 'രാജാവ് തനിക്ക് വിലപ്പെട്ട ഒരു മനുഷ്യനെ ബഹുമാനിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ ജീവിതം യേശുവിനു നൽകി,  നിങ്ങൾ അവന് വിലപ്പെട്ടവരായിത്തീർന്നതിനാൽ ദൈവം നിങ്ങളെ മാനിക്കും. പിശാചിന്റെ ശക്തികൾ നിങ്ങളുടെ മുമ്പിൽ വണങ്ങും. യേശുവിന്റെ നാമത്തിൽ നിങ്ങൾ പറയുന്നതെന്തും സംഭവിക്കും. സങ്കീർത്തനം 37:34-ൽ പറയുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.”
എസ്ഥേർ രാജ്ഞി ദൈവസന്നിധിയിൽ മൂന്നു രാവും പകലും ഉപവസിച്ചു. തന്റെ ജീവിതത്തിനും രാജ്യത്തിലെ എല്ലാ യഹൂദന്മാരുടെയും ജീവിതത്തിനുംവേണ്ടി  അപേക്ഷിക്കാൻ അവൾ രാജാവിന്റെ അടുക്കൽ പോയി. അവരെ കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിച്ച രാജാവ് കരുണ കാണിക്കുകയും അവളുടെ അപേക്ഷ കേൾക്കുകയും ചെയ്തു. പകരം, ഈ ഉത്തരവ് എഴുതിയയാൾ കൊല്ലപ്പെട്ടു. കർത്താവിനായി കാത്തിരിക്കുക. അവൻ നിങ്ങളെ ഉയർത്തും. സങ്കീർത്തനങ്ങൾ 91:15 പറയുന്നു: കഷ്ടകാലങ്ങളിൽ നിങ്ങൾ കർത്താവിനെ വിളിക്കുമ്പോൾ അവൻ നിങ്ങളെ വിടുവിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കഷ്ടകാലങ്ങളിൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും ദൈവത്തിന് വിലപ്പെട്ടവരാണ്. മനുഷ്യനെയോ നിങ്ങളുടെ സ്വന്തം ശക്തിയെയോ ആശ്രയിക്കാതെ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക. നിങ്ങൾ ദൈവത്തിന് വിലപ്പെട്ടവരാകും. നിങ്ങളെ വിടുവിച്ചുകൊണ്ട് ദൈവം നിങ്ങളെ മാനിക്കും. സങ്കീർത്തനം 112:9-ൽ വേദപുസ്തകം പറയുന്നു: നിങ്ങൾ ദരിദ്രർക്ക് ഉദാരമായി നൽകുമ്പോൾ ദൈവം നിങ്ങളെ ബഹുമാനിക്കും. ദൈവത്തിന് വിലപ്പെട്ടവരാകാനും ഈ ലോകത്തിൽ ദൈവത്തിന്റെ ബഹുമാനം ലഭിക്കാനും ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ!
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ, 

ഇന്നത്തെ വാഗ്ദാന വചനത്തിന് നന്ദി. അങ്ങയുടെ കാഴ്ചയിൽ വിലപ്പെട്ടവനാകാനും അങ്ങയുടെ ബഹുമാനം സ്വീകരിക്കാനുമുള്ള കൃപ എനിക്കു തരേണമേ. കഷ്ടകാലത്ത്, എന്നിലോ മറ്റ് മനുഷ്യരിലോ  ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കുവാനും ദരിദ്രർക്ക് ഉദാരമായി നൽകുവാനും എന്നെ സഹായിക്കേണമേ.  കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ ഈ വാഗ്ദാനം നിറവേറ്റുന്നതിനായി നന്ദി 

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000