ബഹുമാനിക്കപ്പെട്ടതും ഉയർന്നതും!!
Sis. Evangeline Paul Dhinakaran
24 Feb
പ്രിയ സുഹൃത്തേ, ആവർത്തനം 28:13-ൽ നിന്ന് ദൈവം നിങ്ങൾക്ക് അത്ഭുതകരമായ ഒരു വാഗ്ദത്തവചനം നൽകുന്നു. “ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. ” യിസ്രായേല്യർ മിസ്രയീമിൽ ഒരുപാട് കഷ്ടതകൾ നേരിട്ടപ്പോൾ, കർത്താവ് അവരെ വിടുവിച്ചു, അടിമത്തത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നു. കർത്താവ് അവരെ തല ഉയർത്തിപ്പിടിച്ച് മിസ്രയീമിൽ നിന്ന് പുറപ്പെടാൻ പ്രേരിപ്പിച്ചു.
ലേവ്യപുസ്തകം 26:13-ൽ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.” നാം ഈ ദുഷിച്ച ലോകത്തിലായതിനാൽ, നാമും ഇതേ പാതയിലൂടെ സഞ്ചരിച്ചേക്കാം. നിങ്ങൾ പറയുന്നുണ്ടാകാം, “ഞാൻ ദുഷ്ടന്റെ നിയന്ത്രണത്തിലാണ്. ഞാൻ പാപത്തിന്റെ അടിമയാണ്. ഞാൻ എന്റെ സ്വന്തം കുടുംബാംഗത്തിന്റെ അടിമയെപ്പോലെയാണ്. എന്റെ ജോലിസ്ഥല¾V ഞാൻ അടിമയെപ്പോലെയാണ്.” എന്നാൽ, ഇന്ന് കർത്താവ് നിങ്ങളോട് പറയുന്നു, “ഞാൻ നിങ്ങളെ വാലല്ല, തലയാക്കും. നിങ്ങൾ എല്ലായ്പ്പോഴും മുകളിലായിരിക്കും, ഒരിക്കലും താഴെയായിരിക്കില്ല.”

അതാണ് കർത്താവ് ഇന്ന് നിങ്ങൾക്ക് നൽകുന്ന ആത്മാവ്. റോമർ 8: 15-ൽ നാം വായിക്കുന്നു, “നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ.'' എഫെസ്യർ 2:19-ൽ പൌലൊസ് പറയുന്നു: “നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.” എന്റെ കുടുംബത്തിൽ ഞാൻ ഏറ്റവും ചെറുതാണ്. ഞാൻ എന്റെ ജോലിസ്ഥലത്ത് അപരിചിതനെപ്പോലെയാണ്” എന്ന് നിങ്ങൾ പറയുന്നുണ്ടാവാം. ഇന്ന്, കർത്താവ് തന്റെ അഭിഷേകത്താൽ നിങ്ങളെ നിറയ്ക്കുകയും ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ഭയം നീക്കുകയും ചെയ്യും. മാത്രമല്ല, ദൈവം നിങ്ങളെ തലയാക്കുകയും ഈ ലോകത്തിലെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യും. കർത്താവ് നിങ്ങളെ പല കാര്യങ്ങളുടെയും അധിപതിയാക്കും.
Prayer:
സ്നേഹവാനായ കർത്താവായ യേശുവേ,
ജോലിസ്ഥലത്ത് എന്നെ ഒരു അടിമയെപ്പോലെയാണ് പരിഗണിക്കുന്നത്. എന്റെ സ്വന്തം കുടുംബത്തിൽ ഒരു അപരിചിതനെപ്പോലെ എനിക്ക് തോന്നുന്നു. കർത്താവേ, എന്റെ അവസ്ഥ തലകീഴായി മാറ്റേണമേ. അങ്ങയുടെ വാഗ്ദാനം നിറവേറ്റേണമേ. എന്നെ വാലല്ല തലയാക്കേണമേ. എനിക്ക് നല്ല മനസ്സ് തരേണമേ. എന്റെ ജീവിതത്തിൽ നിന്ന് ഭയം നീക്കേണമേ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്താൻ എന്നെ സഹായിക്കേണമേ. നിന്റെ അഭിഷേകത്താൽ എന്നെ അനുഗ്രഹിക്കണമേ. എല്ലാ ദുഷ്പ്രവൃത്തികളും എന്നെ വിട്ടുപോകട്ടെ. എന്റെ ജീവിതത്തിൽ ഇനി പാപം ഉണ്ടാകാതിരിക്കട്ടെ. എന്നെ അനുഗ്രഹിച്ച് ഉയർത്തേണമേ. എല്ലാ മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.
ആമേൻ.