Loading...
Paul Dhinakaran

സ്വർഗ്ഗീയ വെളിപ്പാട്!

Dr. Paul Dhinakaran
19 Jan
ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുളളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. ‘‘നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു’’ (1 കൊരിന്ത്യർ 2:9,10) എന്ന് വേദപുസ്തകം പറയുന്നു. പ്രിയരേ, നിങ്ങൾ സകലത്തിലും ശുഭമായിരിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നതിനാൽ, നിങ്ങൾക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല. ജ്ഞാനം, വിവേകം, മാനസിക-ശാരീരിക സൌഖ്യം, തിരിച്ചറിവ്, തീരുമാനമെടുക്കാനുള്ള കഴിവ്, ഐക്യം, ആത്മീകാനുഗ്രഹങ്ങൾ മുതലായവ സകല നല്ല ദാനങ്ങളുടെയും ഉറവിടമായ സ്വർഗ്ഗസ്ഥ പിതാവിൽ നിന്നും ചോദിച്ചു പ്രാപിക്കുക.

എന്റെ ഒരു സ്നേഹിതനും ഭക്തനുമായ ഒരു മനുഷ്യൻ പ്രശസ്തമായ ഒരു കന്പനിയിൽ ജോലി ചെയ്തിരുന്നു. ആ കന്പനിയുടെ ഉടമ ഒരിക്കൽ ഒരു പരസ്യം കാണുവാനിടയായി. ലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ തയ്യാറായ ഒരു വിദേശ കന്പനിയുടെ പരസ്യമായിരുന്നു അത്. കന്പനിക്കുവേണ്ടി ആ പ്രോജക്ട് ശരിയായി ചെയ്യാൻ കഴിഞ്ഞാൽ വലിയ ലാഭമുണ്ടാകും എന്ന്  അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. എന്നാൽ അത് എങ്ങനെ നേടണമെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. അപ്പോൾ എന്റെ സ്നേഹിതൻ അദ്ദേഹത്തോടു പറഞ്ഞു: ‘സർ, ഞങ്ങൾക്ക് ഒരു ദിവസത്തെ സമയം തന്നാലും. ഞങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കാം. ഈ പ്രോജക്ടിനെക്കുറിച്ച് സകലതും ദൈവം വെളിപ്പെടുത്തിത്തരും.’ നമ്മുടെ കർത്താവിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലാത്ത ആ മനുഷ്യൻ, അതിന് സമ്മതിച്ചു. ഉടൻ തന്നെ എന്റെ സ്നേഹിതനും മറ്റ് രണ്ട് യൌവüനക്കാരും ആ ഓഫീസിൽ മുട്ടുകുത്തി ഒരുമനസ്സോടെ ആ രാത്രി മുഴുവൻ പ്രാർത്ഥിച്ചു. കർത്താവ്  അവരുടെ പ്രാർത്ഥന കേട്ട്  ഒരു ദർശത്തിലൂടെ എന്റെ സ്നേഹിതനോടു സംസാരിച്ചു. ആ പ്രോജക്ട് എങ്ങനെ വിജയകരമായി ചെയ്യാമെന്ന് വെളിപ്പെടുത്തിക്കൊടുത്തു. കർത്താവ്  പറഞ്ഞതുപോലെ അവർ ചെയ്തു. പ്രോജക്ട്  വിജയകരമായിത്തീരുകയും മൂന്നുപേർക്കും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
ഇങ്ങനെയാണ് ദൈവം നിങ്ങളുടെ ജീവിതത്തിൽ ജയം നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ നിങ്ങൾ ദൈവീകാലോചന അന്വേഷിക്കുന്പോൾ നിശ്ചയമായും ദൈവം നിങ്ങളെ വഴിനടത്തും. എല്ലാറ്റിലുമുപരിയായി നിങ്ങൾ മാനിക്കപ്പെടും. ദാനീയേലും സ്നേഹിതരും പ്രാർത്ഥനയിലൂടെ ദൈവത്തെ അന്വേഷിക്കുന്നതിൽ ശ്രദ്ധിച്ചതിനാൽ, രാജകൊട്ടാരത്തിൽ ഉന്നതപദവിയിലേക്ക്  ഉയർത്തപ്പെട്ടതായി വേദപുസ്തകത്തിൽ നാം വായിക്കുന്നു. രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന സ്വർഗ്ഗത്തിലുള്ള ദൈവം  (ദാനീയേൽ 2:28), ദൈവീകജ്ഞാനത്തോടെ എല്ലാ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ അവരെ ശക്തിപ്പെടുത്തി. അതുകൊണ്ട്, ദൈവത്തിന്റെ ഉപദേശങ്ങളും നടത്തിപ്പും ലഭിക്കേണ്ടതിന്  സകലത്തിലും ദൈവത്തോടു പ്രാർത്ഥിക്കുക. നിങ്ങൾ സകലത്തിലും ജയാളികളാകും.
Prayer:
പ്രിയ സ്വർഗ്ഗീയ പിതാവേ, 

അങ്ങ്  മനുഷ്യഹൃദയങ്ങളെ അറിയുന്നുവല്ലോ. എല്ലാ ആഴങ്ങളും രഹസ്യങ്ങളും അവിടുന്ന് അറിയുന്നു. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ ശരിയായ തീരുമാനമെടുക്കുന്നതിന്, മറഞ്ഞിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി, അങ്ങയുടെ ജ്ഞാനത്താൽ എന്നെ നിറയ്ക്കേണമേ. ശത്രുവിന്റെ കെണിയിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു. യേശുവിന്റെ നിസ്തുലനാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000