Loading...
Stella dhinakaran

ദൈവം സ്നേഹിക്കുന്ന ഹൃദയം!!

Sis. Stella Dhinakaran
03 Dec
പ്രിയപ്പെട്ടവരേ, ഇന്ന് നാം ധ്യാനിക്കുവാൻ പോകുന്ന വചനം ഏതാണെന്ന് നിങ്ങൾക്കറിയാമോ? അത് വളരെ അത്ഭുതകരമായ ഒരു വാക്യമാണ്. ‘‘യഹോവ അല്പബുദ്ധികളെ പാലിക്കുന്നു’’ (സങ്കീർത്തനം 116:6). നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നിന്മയും വഞ്ചനയും ഇല്ലാതിരിക്കുന്പോൾ കർത്താവ് നമ്മിൽ പ്രസാദിക്കും. ‘‘മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു’’ (1 ശമൂവേൽ 16:7). നമ്മുടെ കർത്താവ് സത്യസന്ധതയുള്ള ഹൃദയത്തെ സ്നേഹിക്കുന്നു. അങ്ങനെയുള്ളവരെ അവൻ സംരക്ഷിക്കുന്നു. 

യോഹന്നാൻ 1:47 -ൽ ഒരു സംഭവത്തെക്കുറിച്ച് നാം വായിക്കുന്നു. യേശുവിന്റെ ഒരു ശിഷ്യനായിരുന്ന ഫിലിപ്പൊസ് നഥനയേലിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. നഥനയേൽ ഒരിക്കപ്പോലും യേശുവിനെ നേരിൽ കണ്ടിരുന്നില്ല. എന്നാൽ യേശു: ‘‘ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.’’ ഇതിൽ നിന്ന്, എപ്രകാരം ദൈവം നമ്മുടെ ഹൃദയത്തെ അറിയുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. നഥനയേലിനെ കണ്ടുമുട്ടിയ ആദ്യ സന്ദർഭത്തിൽത്തന്നെ, ‘‘കപടമില്ലാത്ത യിസ്രായേല്യൻ’’ എന്ന് യേശു പറഞ്ഞു.
ഈ ലോകത്തിൽ നാം എങ്ങനെ ജീവിക്കണം എന്ന് 2 കൊരിന്ത്യർ 1:12 പറയുന്നു. ‘‘ഞങ്ങൾ ലോകത്തിൽ, ... ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നൽകുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു.’’ ‘‘ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക’’ എന്ന് സങ്കീർത്തനം 34:13 പറയുന്നു. നിങ്ങളിൽ കപടമുണ്ടോ എന്നറിയുവാൻ നിങ്ങളുടെ ഹൃദയവും ജീവിതവും പരിശോധിച്ചു നോക്കുക. നിങ്ങളുടെ ജീവിതത്തിൽ നിന്ന് തിന്മയും കാപട്യവും പൂർണ്ണമായും നീക്കം ചെയ്യുക. ദൈവം വെറുക്കുന്ന കാര്യങ്ങളായ  തിന്മയും കാപട്യവും നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കുക. നിങ്ങളിൽ നിന്ന് എല്ലാ കാപട്യങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുവാൻ ദൈവത്തോട് അപേക്ഷിക്കുക. നഥനയേലിന്റെ ജീവിതംപോലെ നിങ്ങളുടെ ജീവിതവും സാക്ഷ്യമുള്ളതാക്കിത്തീർക്കുവാൻ കർത്താവിനോട് ആവശ്യപ്പെടുക. ഇന്ന് നാം പ്രാർത്ഥിക്കുന്പോൾ ദൈവത്തിൽ നിന്ന്  ഈ നല്ല ഗുണം സ്വീകരിക്കുക.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ,

കപടമില്ലാത്ത യിസ്രായേല്യൻ എന്ന് സാക്ഷീകരിക്കപ്പെട്ട നഥനയേലിനെപ്പോലെ എന്നെയും മാറ്റേണമേ. തിന്മയും കാപട്യവും എന്നിൽനിന്നും നീക്കിക്കളയേണമേ. എനിക്കുവേണ്ടി കാൽവരി കുരിശിൽ കർത്താവായ യേശു ചൊരിഞ്ഞ രക്തവും അവന്റെ ത്യാഗവും അങ്ങ് ഓർക്കേണമേ. യേശുവിനെപ്പോലെ നിർമ്മലമായ ഒരു ഹൃദയത്തോടുകൂടെ അങ്ങയെ പിൻപറ്റുവാൻ എന്നെ സഹായിക്കേണമേ. 

എന്റെ രക്ഷകനായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000