Loading...
Evangeline Paul Dhinakaran

ദൈവവചനത്തിൽ സൗഖ്യം

Sis. Evangeline Paul Dhinakaran
23 Dec
നിങ്ങളുടെ ആത്മാവ്‌ ശുഭമായിരിക്കുന്നതുപോലെ നിങ്ങൾ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം എന്ന്‌ സ്വർഗ്ഗീയ പിതാവ്‌ ആഗ്രഹിക്കുന്നു (3 യോഹന്നാൻ 2). അതുകൊണ്ട്‌, ക്രിസ്തുവിലുള്ള വിശ്വാസത്തോടും അധികാരത്തോടും നിങ്ങളുടെ സൌഖ്യത്തെ അവകാശമാക്കുക. എല്ലാ രോഗത്തിൽ നിന്നും നിങ്ങളെ സ്വതന്ത്രരാക്കുവാൻ കർത്താവായ യേശു ക്രൂശിൽ മരിച്ചു. കൂടാതെ, ‘‘ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു’’ (പുറപ്പാട്‌ 15:26) എന്ന്‌ ദൈവം പറയുന്നു. നിങ്ങളുടെ പ്രോത്സാഹനത്തിനായി, തേനി ജില്ലയിലെ ആണ്ടിപ്പട്ടിയിലുള്ള സഹോ. ചെല്ലദുരൈയുടെ സാക്ഷ്യം ചുവടെ കൊടുക്കുന്നു:
 
‘‘വൃക്കകളിലെ തകരാർ നിമിത്തം അനേകം വർഷങ്ങൾ ഞാൻ കഷ്‌ടപ്പെട്ടു. ജോലി ചെയ്യുന്നതിന്‌ വളരെ ബുദ്ധിമുട്ട്‌ നേരിട്ടു. 2018 സെപ്‌റ്റംബറിൽ ഒരു ദിവസം, ഞാൻ യേശു വിളിക്കുന്നു ടെലിവിഷൻ പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ, സഹോദരി ഇവാഞ്ചലിൻ പോൾ ദിനകരൻ ദൈവസന്ദേശം നൽകി, രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചു. വൃക്കരോഗികൾക്കുവേണ്ടി അവർ പ്രത്യേകം പ്രാർത്ഥിച്ചു. തക്കസമയത്തുള്ള ആ വാക്കുകളിലൂടെ എന്നിൽ വിശ്വാസം ഉളവാകുകയും, അവരോടു ചേർന്ന്‌ ഞാൻ പ്രാർത്ഥിക്കുകയും ചെയ്‌തു. ആ സമയം ദൈവശക്തി എന്നിലേക്കിറങ്ങി. ദീർഘനാളുകളായി ഞാൻ അനുഭവിച്ചുവന്ന വൃക്കരോഗം ആ നിമിഷം സൌഖ്യമായി. ഇപ്പോൾ എനിക്ക്‌ നല്ല സൌഖ്യമുണ്ട്‌. ദൈവത്തിനുമഹത്വം’’.

അതെ, കടുകുമണിയോളമുള്ള വിശ്വാസം മതി  അത്ദുതം പ്രാപിക്കാനെന്നുള്ളത്‌ സത്യമാണ്‌. നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമെങ്കിൽ, അവൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല. വേദപുസ്തകം പറയുന്നു: ‘‘എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേൽപിക്കും’’ (യാക്കോബ്‌ 5:15). ദൈവവചനം ജീവനും ശക്തിയുമുള്ള നിധിയാണ്‌; നിങ്ങൾക്കാവശ്യമുള്ള നന്മകൾ അവിടെ ലഭിക്കും. സൗഖ്യദായകനായ യേശു നിങ്ങൾക്കുണ്ട്‌. ‘‘യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്യാധികളിൽ ഒന്നും അവൻ നിന്റെ മേൽ വരുത്തുകയില്ല’’ (ആവർത്തനം 7:15) എന്ന വാഗ്‌ദത്തം ഏറ്റുപറയുക. നിങ്ങളുടെ വിശ്വാസം വർദ്ധിക്കുമ്പോൾ, ‘‘നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും’’ (മലാഖി 4:2). അതെ! നിങ്ങളിൽ രോഗം വരുത്താൻ ശ്രമിക്കുന്ന എല്ലാ അന്ധകാരശക്തികളിൽ നിന്നും, ദൈവവചനത്തിൽ നിന്നുള്ള വെളിച്ചം നിങ്ങളെ സംരക്ഷിക്കും.

Prayer:

പ്രിയ കർത്താവേ, അങ്ങയുടെ നന്മയിൽ ഞാൻ വിശ്വസിക്കുന്നു. സകല നല്ലദാനങ്ങളും അങ്ങാണല്ലോ നൽകുന്നത്‌. വേദനയോ രോഗമോ നിമിത്തം നിന്റെ മക്കൾ കഷ്‌ടപ്പെടരുത്‌ എന്ന്‌ അങ്ങ്‌ ആഗ്രഹിക്കുന്നുവല്ലോ. ശരീരത്തിനു രോഗം വരുത്തുന്ന തെറ്റായ ചിന്തകൾ, പ്രതികൂല ചിന്താഗതികൾ, തെറ്റായ ഭക്ഷണക്രമം മുതലായവയിൽ ഞാൻ അനുതപിക്കുന്നു. എന്നോടു ക്ഷമിക്കേണമേ. ഇപ്പോൾ തന്നെ, അങ്ങയുടെ വാഗ്‌ദത്തം, നാമം, യേശുവിന്റെ രക്തം എന്നിവയിൽ ആശ്രയിച്ചുകൊണ്ട്‌, സൌഖ്യത്തിനായി ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. അങ്ങയുടെ പുനരുത്ഥാന ശക്തി എന്റെ ശരീരത്തിൽ വ്യാപരിക്കട്ടെ. എന്റെ ശരീരത്തിൽ പുതിയ അവയവങ്ങളെ സൃഷ്‌ടിക്കേണമേ. എനിക്കുചുറ്റുമുള്ളവർ അത്ദുതപ്പെടാൻ തക്കവണ്ണം അത്ദുതങ്ങൾ ചെയ്യേണമേ. അങ്ങയുടെ സംരക്ഷിക്കുന്ന ചിറകിൻ കീഴിൽ എന്നെ മറയ്‌ക്കേണമേ. ഓരോ ഞരമ്പിലൂടെയും ദിവ്യാരോഗ്യം ഒഴുകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

For Prayer Help (24x7) - 044 45 999 000