Loading...

ക്രിസ്തുവിന്റെ ഭാവം!!

Samuel Dhinakaran
17 Mar
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. ഫിലിപ്പിയർ 2:5
 
ഇന്ന് യുവജനങ്ങളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകമാണ് സുഹൃത്തുക്കൾ. സ്നേഹിതരെ കൂടാതെ ഈ ലോകത്തിൽ ജീവിക്കുവാൻ സാദ്ധ്യമല്ല എന്ന് അവർ കരുതുന്നു. കൂട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിന്  അവരുടെ സഹോദരിയുടെയോ സഹോദരന്റെയോ വിവാഹം ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ അവർ പങ്കെടുക്കുന്നു. സ്നേഹിതരോടൊപ്പം മണിക്കൂറുകൾ ചിലവിടുവാൻ അവർ ഇഷ്ടപ്പെടുന്നു. പാഠങ്ങൾ പഠിക്കുവാൻ ആഗ്രഹിച്ചാലും അവർക്ക് അതിന് കഴിയാതെ പോകുന്നു. കാരണം, അവരുടെ ഹൃദയം എന്തിനോവേണ്ടി പരതിക്കൊണ്ടിരിക്കുന്നു.
 
എന്റെ ഒരു സ്നേഹിതൻ പഠിക്കുവാൻ ഇരിക്കുന്പോൾ തന്റെ മുന്പിലുള്ള ചുമരിനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കും. ആ ചുമരിൽ തനിക്കിഷ്ടമുള്ളത് ഒന്നുംതന്നെ ഇല്ല എങ്കിലും അവൻ അതിൽ നോക്കിക്കൊണ്ടിരിക്കും. പഠനത്തിൽ ശദ്ധ്രിക്കുവാനേ അവന് കഴിഞ്ഞില്ല.
 
ഇന്നത്തെ യുവജനങ്ങൾ നേരിടുന്ന പ്രശ്നമാണിത്. തങ്ങൾക്ക് പഠിക്കുവാനുള്ളതൊഴികെ മറെറല്ലാവറ്റിലും അവർ ശദ്ധ്രിക്കും. തങ്ങളുടെ മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് വളരെ പ്രതീക്ഷയും പ്രത്യാശയുമാണുള്ളത്. വളരെ നല്ല സ്കൂൾ/കോളേജിൽ അവർ മക്കൾക്ക് പ്രവേശനം നേടിക്കൊടുക്കുന്നു. ചില മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരിടത്തുനിന്നും മറെറാരിടത്തേക്ക് താമസം മാറ്റുന്നു. എങ്കിലും കഷ്ടം! മക്കൾക്ക് തങ്ങളുടെ പഠനത്തിൽ ശദ്ധ്രിക്കുവാൻ കഴിയുന്നില്ല.
ചില യൌവ്വനക്കാർ പറയും: ‘‘എനിക്ക് വിദ്യാഭ്യാസവും വിനോദവും ആവശ്യമുണ്ട്. ഇത് രണ്ടും കൈകാര്യം ചെയ്യുവാൻ എനിക്ക് കഴിയും.’’ എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇത് പ്രായോഗികമല്ല. ഏതെങ്കിലും ഒന്നിനുമാത്രം പ്രാധാന്യം നൽകുവാനേ നമുക്ക് സാധിക്കുകയുള്ളൂ. കർത്താവായ യേശു പറഞ്ഞു: ‘‘രണ്ട് യജമാന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും’’ (മത്തായി 6:24).
 
ദൈവസ്നേഹം നിങ്ങളിൽ അധികമധികം നിറയുന്പോൾ നിങ്ങളുടെ മനസ്സ് പുതുക്കപ്പെട്ട്, നിങ്ങളുടെ പഴയ സ്വഭാവങ്ങൾ എല്ലാം മാറ്റപ്പെടും ദൈവത്തിന്റെ വിശുദ്ധന്മാർക്ക് ദൈവീക മനോഭാവവും ദൈവീക സ്വഭാവവും ഉണ്ടായിരിക്കുകയും ഈ ലോകത്തിൽ അവർ യേശുവിനെപ്പോലെ കാണപ്പെടുകയും ചെയ്യും. ‘‘ക്രിസ്തു യേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’’ എന്ന് അപ്പൊസ്തലനായ പൌലൊസ് ഫിലിപ്പിയർ 2:5 -ൽ പറയുന്നു.
 
പ്രിയപ്പെട്ടവരേ, നിങ്ങളും വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്പോൾ നിങ്ങളെ തൊടുവാൻ ഒരു ദുഷ്ടശക്തിക്കും സാധിക്കുകയില്ല. ‘‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’’  എന്ന വചനപ്രകാരം ജീവിതത്തിൽ ക്രിസ്തുവിനെ പ്രതിഫലിക്കുന്നവരായി തീരുവിൻ! അനാവശ്യമായി നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ ആശങ്കകളും ഭയങ്ങളും എല്ലാം കർത്താവിൽ ഭരമേല്പിക്കുക. നിങ്ങളാൽ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല എന്ന് കർത്തൃസന്നിധിയിൽ നിങ്ങളെ താഴ്ത്തുക. അപ്പോൾ നിങ്ങളെ സഹായിക്കുവാനായി കർത്താവ് കടന്നുവരും. കർത്താവിന്റെ സഹായത്താൽ നിങ്ങൾക്ക് എല്ലാവറ്റിലും ജയംനേടുവാൻ സാധിക്കും. ആകയാൽ ഭയപ്പെടാതിരിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ,
ഈ ലോകത്തിലെ തിന്മകളെ ഉപേക്ഷിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നല്കേണമേ. ഇന്നുമുതൽ എന്റെ ജീവിതത്തിൽ നന്മയും അങ്ങേയ്ക്ക് പ്രസാദവുമായുള്ള കാര്യങ്ങൾമാത്രം തിരഞ്ഞെടുക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങയെ അനുഗമിക്കുവാൻ എനിക്ക് കൃപ നല്കേണമേ. കർത്താവേ, അങ്ങയുടെ ഭാവം എന്നിൽ പകരേണമേ. എന്നെയും അങ്ങയുടെ സ്നേഹത്താൽ നിറച്ച്, വിശ്വാസവും പ്രത്യാശയുമുള്ള വ്യക്തിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിപ്പാനും അങ്ങയുടെ സ്നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുവാനും എന്നെ സഹായിക്കേണമേ. എന്നെ പൂർണ്ണമായും അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു.
സ്തുതിയും സ്തോത്രവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000