ദൈവശബ്ദം പ്രവചനാത്മകമാണ്
Samuel Dhinakaran
29 Apr
പ്രിയ സ്നേഹിതാ, ഇന്നത്തെ വാഗ്ദത്തം ഇയ്യോബ് 37:5-ൽ നിന്നും എടുത്തിരിക്കുന്നു. ''ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.'' ഇന്നും, നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യം ചെയ്യാൻ താൻ പദ്ധതിയിട്ടിരിക്കുന്നു എന്ന ദൈവശബ്ദം നിങ്ങളുടെ ഹൃദയത്തിൽ മുഴങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം നിങ്ങൾക്കായി വൻകാര്യങ്ങൾ കരുതിയിരിക്കുന്നു എന്നുള്ള പ്രവചനം ശബ്ദം നിങ്ങൾ പ്രാപിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ, ദൈവത്തിൽ നിന്നും ഒരു നടത്തിപ്പ് ലഭിച്ചിട്ടുണ്ടാകാം. നിങ്ങളുടെ ബുദ്ധിക്കുമുപരിയായി നിങ്ങളുടെ ജീവിതത്തിൽ വൻകാര്യങ്ങൾ ചെയ്യുമെന്ന് കർത്താവ് പറയുന്നു.
അത് പ്രാപിക്കുക, അതിലേക്ക് പ്രവേശിക്കുക. എന്റെ പിതാമഹന്റെ അടക്കശുശ്രൂഷയുടെ സമയത്ത് എന്റെ പിതാവ് എനിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: ''ഡോ. ഡി.ജി.എസ്സ്്. ദിനകരന്റെ മേലുണ്ടായിരുന്ന അഭിഷേകം അതേയളവിൽ സാമുവലിനെ നിറയ്ക്കട്ടെ.'' ''ഈ ശ്രേഷ്ഠ ദൈവമനുഷ്യൻ ചെയ്തതുപോലെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്?'' എന്ന് ഞാൻ ചിന്തിച്ച് ആശ്ചര്യപ്പെട്ടു. എന്നാൽ അത്ഭുതകരമായി ദൈവം എന്നെ പടിപടിയായി ഉപയോഗിക്കാൻ തുടങ്ങി. ഇന്ന് ജനങ്ങൾ എന്റെയടുക്കൽ വരുമ്പോൾ, ''സാം, നിങ്ങൾ പാടുമ്പോഴും പ്രസംഗിക്കുമ്പോഴും നിങ്ങളുടെ പിതാമഹനെ ശ്രവിക്കുന്നതുപോലെ ഞങ്ങൾക്ക് അനുഭവപ്പെടുന്നു. അതേ ദൈവസാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിക്കുന്നു'' എന്ന് പറയാറുണ്ട്.

ഇത് എത്ര വലിയ ആശ്വാസം! ഇതെല്ലാം എന്റെ ബുദ്ധിക്കും അതീതമായ കാര്യങ്ങളാണ്. വേദപുസ്തകത്തിലെ ശമൂവേൽ ദൈവത്തിന്റെ ശബ്ദം കേൾക്കുകയും, ''കർത്താവേ സംസാരിക്കേണമേ'' എന്ന് മറുപടി പറയുകയും ചെയ്തു. അപ്പോൾ അവനിലൂടെ ദൈവം യിസ്രായേലിൽ ചെയ്യാനിരിക്കുന്ന വൻകാര്യങ്ങൾ ദൈവം അവന് വെളിപ്പെടുത്തിക്കൊടുത്തു. ദേശത്ത് അത്ഭുതങ്ങൾ നിറവേറ്റാൻ ദൈവം ശമൂവേലിനെ ഉപയോഗിച്ചു. അതെ. അതേ പ്രവാചക നടത്തിപ്പ് ഇന്ന് നിങ്ങളുടെ ജീവിതത്തിലുമുണ്ടാകുമെന്നത് നിശ്ചയമാണ്. ഈ വാഗ്ദത്തം പ്രാപിച്ച് നിങ്ങളുടെ ഹൃദയത്തിൽ നിധിപോലെ സൂക്ഷിക്കുക. അതിനായി ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അതിലൂടെ നടക്കുക. അപ്പോൾ ഈ കൃപ നിങ്ങളിൽ പ്രവർത്തിക്കും. നിങ്ങളുടെ പരിശ്രമങ്ങളെക്കാൾ ദൈവത്തിന്റെ കൃപ നിങ്ങളിൽ പ്രവർത്തിക്കുകയും അത്ഭുതകരമായി നിങ്ങളെ വഴിനടത്തുകയും ചെയ്യും.
Prayer:
സ്നേഹവാനായ പിതാവേ,
ഈ വലിയ വാഗ്ദത്തത്തിനായി നന്ദി. അങ്ങയുടെ പ്രവാചക ശബ്ദത്തിന് നന്ദി. അങ്ങയുടെ ശബ്ദം എന്റെ ഉള്ളത്തിൽ മുഴങ്ങിക്കേൾക്കുവാൻ എന്നെ സഹായിക്കേണമേ. എന്നെ അങ്ങയുടെ അത്ഭുതവഴികളിലൂടെ നടത്തേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ.