Loading...
Paul Dhinakaran

ദൈവത്തിന്റെ പരാജയപ്പെടാത്ത നേതൃത്വം!!

Dr. Paul Dhinakaran
18 May
എന്റെ പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം ആവർത്തനം 1:30 ൽ നിന്നാണ്. “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ ... നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും” എന്ന് അതിൽ പറയുന്നു. സർവ്വശക്തനായ കർത്താവ്, തന്റെ പ്രിയ പൈതലായ നിങ്ങളുടെ മുൻപിൽ കടന്നുപോകുവാൻ ആഗ്രഹിക്കുന്നു. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. യെശയ്യാവു 45:2-ൽ കർത്താവ് പറയുന്നു: ‘ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.” 

അതെ! എന്റെ സുഹൃത്തേ, നിങ്ങളുടെ മുൻപിൽ കടന്നുപോകുന്ന ഒരു ദൈവമുണ്ട്. യിസ്രായേല്യർക്കുവേണ്ടി താൻ ആസൂത്രണം ചെയ്ത വഴിയിൽ അവരെ നയിക്കുവാൻ അവിടുന്ന് ഒരു മേഘസ്തംഭമായി പോയതുപോലെ, അവൻ നിങ്ങളെ നയിക്കുകയും നിങ്ങൾ നടക്കേണ്ട വഴി മനസ്സിലാക്കുകയും ചെയ്യും. അവൻ ഇന്ന് നിങ്ങളെ നയിക്കും. അവൻ നിങ്ങളുടെ മുൻപിൽ പോകുമ്പോൾ നിങ്ങൾക്ക് വളരെയധികം വിശ്രമവും സമാധാനവും ലഭിക്കും. യിസ്രായേല്യരെ മരുഭൂമിയിൽ നയിക്കേണ്ടിവന്നപ്പോൾ മോശെ വിളിച്ചുപറഞ്ഞു: “കർത്താവേ, ഈ ജനങ്ങളെ ഞാൻ എങ്ങനെ നയിക്കും?” ഇന്ന് നിങ്ങളുടെ കുടുംബത്തെ എങ്ങനെ നയിക്കണമെന്നോ ഓഫീസ് എങ്ങനെ മാനേജുചെയ്യണമെന്നോ ചിന്തിച്ചുകൊണ്ട് നിങ്ങൾ നിലവിളിക്കുന്നുണ്ടാകാം. നിങ്ങളുടെ സഭയെ എങ്ങനെ നയിക്കുമെന്നോ രാഷ്ട്രത്തെ എങ്ങനെ ഭരിക്കുമെന്നോ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.
നിങ്ങളുടെ മുമ്പാകെ കടന്നുപോകുമെന്ന് കർത്താവ് പറയുന്നു. പുറപ്പാട് 33:14-ൽ ദൈവം മോശെയോട് പറഞ്ഞതുപോലെ, “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നൽകും” എന്ന് അവൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അതെ, ദൈവം നിങ്ങൾക്കായി എല്ലാം ചെയ്യും. നിങ്ങൾ എല്ലാ ആളുകളെയും വഹിക്കും. അവൻ നിങ്ങൾക്ക് സമാധാനം നൽകും. ദൈവത്തിൽ ആശ്രയിക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനമാണ് നിങ്ങൾക്ക് വിജയം നൽകുന്നത്. പുറപ്പാടു 14:14 പറയുന്നു “യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ.” ദൈവം വാഗ്ദാനങ്ങൾ നിറവേറ്റിയതെങ്ങനെയെന്ന് യോശുവ 23:10 വിവരിക്കുന്നു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.” എന്റെ പ്രിയ സുഹൃത്തേ, ധൈര്യമായിരിപ്പിൻ! കർത്താവ് നിങ്ങൾക്കായി യുദ്ധം ചെയ്യും. നിങ്ങൾക്ക് സമാധാനമുണ്ടാകും!
Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, 

ഇന്ന് അങ്ങ് എനിക്ക്  നൽകിയ അത്ഭുതകരമായ വാഗ്ദത്ത വചനത്തിനായി നന്ദി. എന്റെ എല്ലാ വിഷമങ്ങളും ഞാൻ അങ്ങയുടെ കാൽക്കൽ വെയ്ക്കുന്നു. എന്നെ മുൻപോട്ട് നയിക്കുവാനും എന്റെ ജീവിതത്തിലെ വളഞ്ഞ വഴികളെല്ലാം നേരെയാക്കുവാനും അങ്ങ് എനിക്ക്  മുൻപായി കടന്നുപോകേണമേ. ഞാൻ അങ്ങയിൽ പൂർണ്ണമായും വിശ്വസിക്കുന്നു. ജീവിതത്തിലെ എല്ലാ യുദ്ധങ്ങളിലും വിജയം കൈവരിക്കുവാൻ അങ്ങ് സഹായിക്കേണമേ. 

എന്റെ രക്ഷകനായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000