ദൈവാത്മാവ് നിങ്ങളോടുകൂടെ
Dr. Paul Dhinakaran
22 Nov
എന്റെ പ്രിയ സ്നേഹിതാ, പ്രവൃത്തികൾ 1:8 ആണ് ഇന്ന് ദൈവം നിങ്ങൾക്ക് നൽകുന്ന വാഗ്ദത്തം. "എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും." നാം ബലഹീനരായിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. തന്റെ ശക്തി പൂർണ്ണമായും നമുക്കുണ്ടായിരിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനാൽ ദൈവം നമ്മെ നിറയ്ക്കുന്നത്. യേശുവിലുണ്ടായിരുന്ന ആത്മാവ് നിങ്ങളിലും ഉണ്ട്. അതാണ് ദൈവത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ദാനം. യേശു കുരിശിൽ മരിച്ചപ്പോൾ അവൻ തന്റെ ആത്മാവിനെ വിട്ടു. ഒരു തിന്മയ്ക്കും അവന്റെ ആത്മാവിനെ പിടിച്ചടക്കാൻ കഴിഞ്ഞില്ല.യേശു തന്റെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തെ എൽപിച്ചു. എന്തിനാണ് യേശു അങ്ങനെ ചെയ്തത്? ആ ആത്മാവിനെ ദൈവം നിങ്ങൾക്ക് നൽകേണ്ടതിനാണ് അങ്ങനെ ചെയ്തത്.
ക്രൂശിലെ കഷ്ടതകളിലൂടെ യേശു പരിശുദ്ധാത്മ ശക്തിയെ ഉളവാക്കി. യേശു ഭൂമിയിലായിരുന്നപ്പോൾ, പരിശുദ്ധാത്മാവിനെ നൽകിയിരുന്നില്ല. കാരണം അത് അവനിൽത്തന്നെ ഉണ്ടായിരുന്നു. യോഹന്നാൻ 7:39-ൽ നാം ഇങ്ങനെ വായിക്കുന്നു: "യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു." നിങ്ങളും ഞാനും യേശുവിനെ കൈക്കൊണ്ടു ശക്തി പ്രാപിക്കേണ്ടതിന്, തന്നിലൂടെ പരിശുദ്ധാത്മാവിനെ ഉളവാക്കുവാൻ കുരി ശിലെ കഷ്ടതകൾ സാഹിച്ചുകൊണ്ടു തന്റെ രക്തത്തിലൂടെ യേശുവിന് വില നൽകേണ്ടിവന്നു. "നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ" എന്ന്

പ്രവൃത്തികൾ 10:38-ൽ നാം വായിക്കുന്നു. ദൈവം നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് അതേ ശക്തി നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു.
ഇന്ന് യേശുവിലുണ്ടായിരുന്ന അതേ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് ലഭിക്കും. "യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു ലഭിക്കും" എന്ന് യേശു പറയുന്നു. അവൻ നിങ്ങളിൽ വരുമ്പോൾ അവിടുന്ന് നിങ്ങൾക്ക് പുതു ഭാഷകൾ നൽകും. "വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും" എന്ന് യെശയ്യാവ് 28:11-ൽ പറയുന്നതുപോലെ, വിക്കി വിക്കി പറയുന്ന ആധാരങ്ങളാലും അന്യഭാഷയിലും ദൈവം നിങ്ങളിലൂടെ സംസാരിക്കും. പരിശുദ്ധാത്മാവ് നിങ്ങളിൽ വരുമ്പോൾ അവൻ നിങ്ങൾക്ക് സ്വസ്ഥത നൽകും. എല്ലാ ഭയങ്ങളും, വേദനയും, ആകുലതകളും മാറിപ്പോകും. അപ്പോൾ ശക്തി ഇറങ്ങും. ഭയമില്ലാത്തപ്പോൾ നിങ്ങൾക്ക് സർവ്വ ശക്തിയും ഉണ്ടായിരിക്കും, അല്ലെ. അങ്ങനെയാണ് റോമർ 8:26 പ്രകാരം പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്: "അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.” റോമർ 8:27 പ്രകാരം, പരിശുദ്ധാത്മാവ് നമ്മിലൂടെ പുതുഭാഷകളിൽ പ്രാർത്ഥിച്ചുകൊണ്ടു, നമ്മുടെ ഭയത്തെ ഇല്ലാതാക്കി ദൈവഹിതത്തിലേക്ക് നമ്മെ നയിക്കുന്നു. നിങ്ങൾ സംസാരിക്കേണ്ട കാര്യങ്ങൾ ദൈവം അന്യഭാഷയിലൂടെ നിങ്ങളെ പഠിപ്പിക്കുകയും, അവിടുന്ന് നിങ്ങളോട് സംസാരിക്കുമ്പോൾ വലിയ ശക്തിയും ആശ്വാസവും നിങ്ങൾ പ്രാപിക്കുകയും ചെയ്യും. അപ്പോൾ മരുഭൂമിയിൽ യേശു പരീക്ഷകളെ അതിജീവിച്ചതുപോലെ ദൈവത്തിന്റെ രക്ഷിക്കുന്ന ശക്തിയാൽ എല്ലാ ശോധനകളെയും അതിജീവിച്ചു അവനെ മഹത്വപ്പെടുത്താൻ നിങ്ങൾക്കു സാധിക്കും.

Prayer:
സ്നേഹവാനായ കർത്താവായ യേശുവേ,
കുരിശിൽ എനിക്കായി ഉളവാക്കിയ അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കേണമേ. ഞാൻ അങ്ങയെ എന്റെ ഉള്ളിൽ സ്വീകരിക്കുന്നു. എന്നിൽ വസിക്കേണമേ. പരീക്ഷകളെ അതിജീവിക്കുന്നതിനും, അങ്ങയുടെ നാമത്തിൽ സാക്ഷ്യമുള്ള ജീവിതം നയിക്കുന്നതിനും എനിക്ക് ശക്തിയും സ്വസ്ഥതയും നൽകേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,
ആമേൻ.