Loading...
Dr. Paul Dhinakaran

നിങ്ങൾക്കായി സമാപ്തി വരുത്തുന്ന ദൈവം!!

Dr. Paul Dhinakaran
06 Aug
പ്രിയ സുഹൃത്തേ, നിങ്ങളുടെ ആവശ്യങ്ങൾക്കായി ആരെയും ആശ്രയിക്കുവാൻ ദൈവം നിങ്ങളെ അനുവദിക്കില്ല. ആരെങ്കിലും നിങ്ങൾക്ക്  നൽകുന്ന സമ്ബത്തുകൊണ്ട് നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ചയോ വലിയ മാറ്റമോ ഉണ്ടാകുകയില്ല. നിങ്ങൾക്കായി ദൈവം നിശ്ചയിച്ചിരിക്കുന്ന പദ്ധതി മാററുവാൻ ആർക്കും കഴിയുകയില്ല. അവനെ്റ ഹിതം നിറവേറ്റുവാൻ, അവൻതന്നെ നിങ്ങളെ ജീവിതത്തിൽ ഉയർത്തും. ‘‘കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും’’ എന്ന്  യെശയ്യാവു 60:22 പറയുന്നു. അതിനാൽ ദൈവേഷ്ടം കണ്ടെത്തുന്നതിനും അത് നിറവേറ്റുന്നതിനും നിങ്ങളുടെ സമയം ചെലവഴിക്കുക. കർത്താവിനായി കാത്തിരിക്കുക. തന്റെ പദ്ധതി നിങ്ങൾക്ക് കാണിച്ചുതരുന്ന കർത്താവ് അത് നിറവേറ്റുവാൻ നിങ്ങൾക്ക് ശക്തി നൽകും.

ഞങ്ങളുടെ ശുശ്രൂഷയുടെ ആരംഭ ദിവസങ്ങളിൽ, 1980 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ കാരുണ്യ പണിയുവാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ സഹായത്തിനായി ഞങ്ങൾ അനേകരെ സമീപിച്ചു. അതിനായി പല രേഖകൾ ഞങ്ങൾക്ക് ഒപ്പിട്ടു കിട്ടണമായിരുന്നു. അതുമായി ബന്ധപ്പെട്ട അധികാരികളെ കണ്ട്,  ‘ഞങ്ങൾ കാരുണ്യ പണിയണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. ദയവായി ഈ ഉത്തരവ് ഞങ്ങൾക്ക് നൽകുക. ദയവായി ഈ ഭൂമി രജിസ്റ്റർ ചെയ്തു തരണം’ എന്നെല്ലാം അവരോട് പറയും. മാത്രമല്ല, അന്ന് ഞങ്ങളുടെ പക്കൽ ആവശ്യമായ പണവും ഇല്ലായിരുന്നു. പക്ഷേ ഞങ്ങളെ സഹായിക്കുവാൻ ആരും മുൻപോട്ട് വന്നില്ല. ചില സമയങ്ങളിൽ, ഞങ്ങളുടെ സുഹൃത്തുക്കളിൽ ചിലർ,  ‘ഞങ്ങൾ ചില പ്രമുഖരുമായി നേരിൽ കാണുന്നതിനുള്ള അവസരം ക്രമീകരിക്കാം. ദൈവത്തിന്റെ പദ്ധതി അവരുമായി പങ്കിടുക. അവർ കോളേജ് പണിയുവാൻ നിങ്ങളെ സഹായിക്കും’ എന്നുപറഞ്ഞ് അവർ അത് ക്രമീകരിക്കും. ഞങ്ങൾ ഒരു കോളേജ് പണിയണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്നും ഞങ്ങളെ സഹായിക്കണമെന്നും ഞങ്ങൾ ആ ബിസിനസുകാരോട് പറയുമ്ബോൾ അവരിൽ ചിലർ: ‘പണമില്ലാത്ത ഒരാൾ എന്തിനാണ് ഒരു കോളേജ് പണിയുന്നത്? അതും ദൈവം കല്പിച്ചു എന്നുപറഞ്ഞ്  വന്നാൽ അത് സംഭവിക്കുമോ?’ എന്ന്  ഞങ്ങളോട് മോശമായി പെരുമാറുകയുണ്ടായി.
പ്രിയപ്പെട്ടവരേ, നിങ്ങൾ വിശ്വസിക്കുന്ന ആളുകൾ നിങ്ങളെ തള്ളിപ്പറഞ്ഞേക്കാം. നിങ്ങളെ സഹായിക്കുവാൻ ആരും തയ്യാറാകണമെന്നില്ല. അവർ നിങ്ങളിൽ നിന്ന് അകന്നുപോയേക്കാം. വിഷമിക്കേണ്ട! ‘‘മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു’’ എന്ന് സങ്കീർത്തനം 118: 8 പറയുന്നു. വിശ്വാസത്തോടെ ദൈവത്തെ അന്വേഷിക്കുക. നിങ്ങൾ ദൈവത്തെ അന്വേഷിക്കുമ്ബോൾ, ദൈവം തീർച്ചയായും നിങ്ങൾക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുതരും. അവൻ തന്നെ നിങ്ങളുടെ ഭവനം പണിയും. അവൻ തന്നെ നിങ്ങളുടെ മക്കളുടെ ഭാവി കെട്ടിപ്പടുക്കുകയും ജീവിതത്തിൽ ഉയർത്തുകയും ചെയ്യും. ആരെല്ലാം കൈവിട്ടാലും കർത്താവ് നിങ്ങളെ കൈവിടുകയില്ല. അവൻ നിങ്ങൾക്കുവേണ്ടി സമാപ്തി വരുത്തുന്നവനാണ്.  കർത്താവ് നിങ്ങൾക്കു തുണ നിൽക്കും. കർത്താവ് നിങ്ങൾക്കായി എല്ലാം ചെയ്യും. ‘‘യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും’’ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനം 138:8). ദൈവം തന്നെ നിങ്ങൾക്കായി കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ മറ്റുള്ളവരെക്കാൾ അനുഗ്രഹിക്കപ്പെടും.
Prayer:
എന്റെ ദൈവമായ കർത്താവേ, 

അങ്ങ് എനിക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന ദൈവമാണല്ലോ. ആയതിനാൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ വേദനകളും നഷ്ടങ്ങളും എല്ലാം അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, അങ്ങ് എനിക്ക് എല്ലാ പ്രയാസങ്ങളിൽനിന്നും വിടുതൽ നൽകേണമേ. അങ്ങയുടെ കൃപയാലും അനുഗ്രഹങ്ങളാലും എന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് പൂർണ്ണവിജയം നല്കേണമേ. 
അങ്ങ് എന്നെ അനുഗ്രഹിക്കുന്നതിനായി സ്തോത്രം!

ആമേൻ.

For Prayer Help (24x7) - 044 45 999 000