Loading...
Paul Dhinakaran

ദൈവത്തിന്റെ സഹായം നിങ്ങളെ വലിയവരാക്കും!

Dr. Paul Dhinakaran
30 Apr
പ്രിയ സ്‌നേഹിതാ, "ഞാൻ നിങ്ങളെ സഹായിച്ച് വലിയവരാക്കാൻ പോകുന്നു" എന്ന് ദൈവം നിങ്ങളോടു പറയുന്നു. സങ്കീർത്തനം 18:35-ൽ പറയുന്നു: "നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു."  നിങ്ങളുടെ എല്ലാ കഷ്ടതകളുടെ മദ്ധ്യത്തിലും ദൈവം നിങ്ങളെ വലിയവരാക്കാൻ പോകുന്നു. സദൃശവാക്യം 21:31 പറയുന്നു "കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു."

ദൈവം നിങ്ങളെ എല്ലായ്‌പ്പോഴും എല്ലാടത്തും ജയോത്സവമായി നടത്തും എന്ന് 2 കൊരിന്ത്യർ 2:14-ൽ വേദപുസ്തകം പറയുന്നു. എത്ര വലിയ അനുഗ്രഹം! യേശു ക്രിസ്തുവിലൂടെ നിങ്ങൾക്ക് ജയം നൽകുമെന്ന് 1 കൊരിന്ത്യർ 15:55-57 ൽ ദൈവം പറയുന്നു. കർത്താവിന്റെ നാമത്തിൽ നിങ്ങൾ പോകുമ്പോൾ, മരണത്തിന്റെ ജയംപോലും ഇല്ലാതായിപ്പോകും. അതെ, നിങ്ങളെ അതിജീവിക്കുവാനുള്ള പാപത്തിന്റെ ശക്തി നഷ്ടപ്പെട്ടുപോകും. പാപത്തിന്മേലും പാപം മുഖാന്തരമുള്ള മരണത്തെയും അതിജീവിക്കുവാനുള്ള ശക്തി നിങ്ങൾക്ക് ലഭിക്കും. അവ നിങ്ങളെ ഇനിമേൽ സ്പർശിക്കുക പോലുമില്ല.
യെശയ്യാവ് 58:14 പറയുന്നു: "നീ യഹോവയിൽ പ്രമോദിക്കും; അവിടുന്ന് നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും, നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും." അതെ പ്രിയ സ്‌നേഹിതാ, നിങ്ങൾ ജയാളികളായിത്തീരും. ഈ കൃപ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ പോകുന്നു.
Prayer:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, 

ഇന്നത്തെ വാഗ്ദത്ത വചനത്തിനായി നന്ദി. പിതാവേ, എന്റെ ജീവിതത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്നെ ഉപദേശിച്ചു, താഴ്ന്ന അവസ്ഥയിൽ നിന്നും എന്നെ ഉയർത്തേണമേ. എന്നെ വാഹമേറ്റി ഓടിപ്പിച്ച് ജയാളിയാക്കേണമേ. എന്റെ ജീവിതത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്താൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000