Loading...

നിങ്ങൾക്കായുള്ള ദൈവീകപദ്ധതികൾ!!

Stella Ramola
05 Sep
ദൈവത്തിന്റെ ചിന്തകൾ നമ്മുടെ ചിന്തകളേക്കാൾ വലുതാണ്. ‘എനിക്ക് വേണ്ടത്ര കഴിവില്ല, എനിക്ക് വളരെയധികം പ്രശ്നങ്ങളുണ്ട്, എനിക്ക് ആ വ്യക്തിയെപ്പോലെ ജീവിക്കാൻ കഴിയില്ല, ഈ മേഖലയിൽ ഞാൻ എല്ലായ്പ്പോഴും പരാജയപ്പെടുന്നു, എനിക്ക് ഒരു നല്ല ഭാവിയില്ല’ എന്നെല്ലാമായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ദൈവത്തിന്റെ ചിന്തകൾ എല്ലായ്പ്പോഴും നല്ലതും നമ്മുടെ നന്മയ്ക്കായുള്ളതുമാണ്. നമ്മുടെ എല്ലാ രോഗങ്ങളിൽ നിന്നും, വേദനകളിൽ നിന്നും നമ്മെ വിടുവിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നമുക്കുവേണ്ടി അവൻ തന്റെ ജീവൻ നൽകി. അവൻ നമ്മെ സ്നേഹിക്കുന്നതിനാൽ നമ്മെക്കുറിച്ചുള്ള അവന്റെ ചിന്തകൾ വലുതാണ്. അതിനാൽ നമ്മുടെ എല്ലാ ഭാരങ്ങളും രോഗങ്ങളും പരാജയങ്ങളും പ്രശ്നങ്ങളും എല്ലാം അവനിൽ സമർപ്പിക്കാം. നാം അങ്ങനെ ചെയ്യുന്പോൾ അവൻ നമുക്ക് തനെ്റ സ്വാതന്ത്യ്രം നൽകുന്നു. നാം അവനിൽ വിശ്വസിക്കുന്നതിനാൽ, നാം പോകേണ്ട വഴി, നാം ചെയ്യേണ്ട കാര്യങ്ങൾ, ഭാവിയിൽ നാം നടത്തേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അവൻ നമ്മെ പഠിപ്പിക്കും. അവൻ തന്റെ ചിന്തകൾ നമുക്ക് നൽകും. തന്റെ ചിന്തകളാൽ അവൻ നമ്മെ നയിക്കും. ഒരു നല്ല ജീവിതത്തിലേക്ക് നമ്മെ നയിക്കുവാൻ അവൻ തന്റെ ജ്ഞാനത്താൽ നമ്മെ നിറയ്ക്കും.

പത്രോസിനെ്റ ജീവിതത്തെക്കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. അവൻ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. ഒരിക്കൽ യേശു ഗലീലക്കടല്പുറത്തു നടക്കുന്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയൊസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു. എനെ്റ പിന്നാലെ വരുവിൻ. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു. ഉടനെ അവർ വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.

യേശു ഉയിർത്തെഴുന്നേറ്റശേഷം പത്രോസ് വീണ്ടും മീൻപിടിക്കുവാൻ പോയി. ദൈവവിളി അവൻ മറന്നു. അവൻ മീൻപിടിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവന് പ്രത്യക്ഷനായി. യേശു അവനുവേണ്ടി പ്രഭാതഭക്ഷണം ഒരുക്കി. അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇപ്രകാരം യേശു മൂന്നുപ്രാവശ്യം അവനോട് ചോദിച്ചു. യേശു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: ‘‘കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു’’ എന്നു അവനോടു പറഞ്ഞു. യേശു അവനോടു: ‘‘എന്റെ ആടുകളെ മേയ്ക്ക’’ എന്നുപറഞ്ഞു (യോഹന്നാൻ 21:15-18).
മനുഷ്യരെ പിടിക്കുന്നവനാകുവാനുള്ള ആഹ്വാനത്തെക്കുറിച്ച് യേശു പത്രോസിന്റെ ഹൃദയത്തിൽ എഴുതിക്കൊണ്ടിരുന്നു. പത്രൊസ് വളരെ ഭീരുവായ ഒരു വ്യക്തിയായിരുന്നു. അവൻ യേശുവിനെ ഒറ്റിക്കൊടുത്തു. എന്നാൽ പത്രൊസ് എന്തായിത്തീരുമെന്ന് യേശുവിനറിയാമായിരുന്നു. അതിനാൽ അവൻ ആത്മാക്കളെ രക്ഷിക്കുമെന്ന് യേശു പത്രൊസിനോട് വെളിപ്പെടുത്തി. യേശു പറഞ്ഞതുപോലെ, പത്രൊസ് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി മാളികമുറിയിൽ കാത്തിരുന്നു. കല്പിച്ചിരുന്നതുപോലെ ദൈവം തന്റെ ആത്മാവിനെ അയച്ചു. പരിശുദ്ധാത്മാവിൽ നിറഞ്ഞ് അവൻ 3000 പേർക്ക് ശുശ്രൂഷ ചെയ്ത്, അവരെ സഭയിൽ ചേർത്തു. പത്രൊസിലൂടെ കർത്താവ് മഹത്തായ അത്ഭുതങ്ങൾ ചെയ്തു. സഭ സ്ഥാപിച്ചത് അവനാണ്. ഇന്ന്, ദൈവത്തിന്റെ വിളി നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ നിറവേറുമെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവന്റെ ഇഷ്ടം സ്ഥിരീകരിക്കുവാൻ കർത്താവായ യേശുവിനോട് ആവശ്യപ്പെടുക. ‘‘എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു’’ (യെശയ്യാവു 55:8) എന്ന വചനപ്രകാരം അവൻ തന്റെ വലിയ പദ്ധതികൾ നിങ്ങൾക്ക് കാണിച്ചുതരികയും അതിലൂടെ നിങ്ങളെ നയിക്കുകയും ചെയ്യും.
Prayer:
സ്നേഹവാനായ കർത്താവേ,

എന്നെക്കുറിച്ചുള്ള അങ്ങയുടെ വിചാരങ്ങൾ ഉയർന്നവയാണെന്ന് ഞാൻ അറിയുന്നു. അങ്ങയുടെ വിചാരങ്ങളും വഴികളും മനസ്സിലാക്കുവാൻ അങ്ങയുടെ പരിശുദ്ധാത്മാഭിഷേകത്തിനായി ഞാൻ ദാഹിക്കുന്നു. അങ്ങയുടെ ആത്മാവിനാൽ എന്നെ നിറച്ച് എന്റെ ദാഹം തീർക്കേണമേ. കർത്താവേ, എന്റെ ജീവിതം മുഴുവനും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാഭിഷേകത്താൽ എന്നെ നിറച്ച് എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതികൾ എനിക്ക് വെളിപ്പെടുത്തേണമേ.  എന്റെ പ്രാർത്ഥന കേൾക്കേണമേ.

അങ്ങ് എന്റെ പ്രാർത്ഥനയ്ക്കുത്തരം നല്കുന്നതിനായി സ്തോത്രം!

ആമേൻ.

For Prayer Help (24x7) - 044 45 999 000