Loading...
Stella dhinakaran

കണ്ണുനീർ തുടയ്ക്കുന്ന ദൈവം!!

Sis. Stella Dhinakaran
21 May
നാം സന്തോഷമായിരിക്കുന്ന സമയത്ത്, പെട്ടെന്ന് നീലാകാശത്തിൽനിന്ന് വെള്ളിടിപോലെ അപകടം, അനിഷ്ട സംഭവങ്ങൾ എന്നിവ ഉണ്ടാകുന്നു. ഇവയെല്ലാം സഹിക്കുവാൻ ആർക്ക് കഴിയും? ദുഃഖം ഹൃദയങ്ങളെ തകർക്കുന്നു. നാം കണ്ണുനീരൊഴുക്കുന്നു. ഈ പാതയിലൂടെ നടന്നവർക്ക് മാത്രമേ അതിന്്റെ വേദന അറിയൂ. മറ്റുള്ളവർ ഇങ്ങനെ ചോദിച്ചേക്കാം: ‘‘എന്തുകൊണ്ടാണ് അവർക്ക് വീണ്ടും വീണ്ടും ഇങ്ങനെ സംഭവിക്കുന്നത്?’’ അവർ നമ്മെ പരിഹസിക്കും. എന്നാൽ അങ്ങനെയുള്ള സമയങ്ങളിൽ മനുഷ്യന് നല്കുവാൻ കഴിയാത്ത സമാധാനവും ആശ്വാസവും സന്തോഷവും നമുക്ക് നല്കുന്നത് സർവ്വാശ്വാസങ്ങളുടെ ദൈവമാണ് (2 കൊരിന്ത്യർ 1:3). നിങ്ങൾ മരണനിഴലിന്്റെ താഴ്വരയിൽകൂടി നടക്കുമ്ബോഴും ദൈവത്തിങ്കലേക്ക് നോക്കുക. നിങ്ങളെ ധൈര്യപ്പെടുത്തുവാനും ആശ്വസിപ്പിക്കുവാനും ദൈവത്തിന് മാത്രമേ കഴിയുകയുള്ളൂ (സങ്കീർത്തനങ്ങൾ 91:15). 

1986-ൽ ഒരു സ്ഥലത്തേക്കു പോകുവാൻ ഞങ്ങൾ മകളോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ അതിദാരുണമായ ഒരു അപകടത്തിൽ ഞങ്ങൾക്ക്  മകൾ ഏഞ്ചലിനെ നഷ്ടപ്പെട്ടു. ഘോരമായ ആ ആഘാതം ഞങ്ങളെ ദുഃഖത്തിന്റെ ആഴക്കയത്തിലേക്ക് തള്ളിയിട്ടു. ആർക്കും ഞങ്ങളെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞില്ല. ദുഃഖം താങ്ങാനാവാതെ ഞങ്ങൾ തകർന്നുപോയി. ആ സന്ദർഭത്തിൽ ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുകയും ആശ്ലേഷിച്ച് സാന്ത്വനപ്പെടുത്തുകയും ചെയ്തു. ആ  സമയത്ത് ഞങ്ങൾ അനുഭവിച്ചിരുന്ന അതിവേദന മനസ്സിലാക്കുവാൻ കഴിയാതിരുന്ന ഒരു മനുഷ്യൻ പരിഹാസ സ്വരത്തിൽ എന്റെ ഭർത്താവിനോട് ഇപ്രകാരം ചോദിച്ചു: ‘‘മരിച്ചുപോയ നിങ്ങളുടെ മകളെക്കുറിച്ച് നിങ്ങൾ യോഗങ്ങളിൽ കരയുന്നതെന്തിനാണ്? ദൈവം അവളെ തന്റെ സന്നിധിയിലേക്ക് വിളിച്ചതല്ലേ?’’ എന്റെ ഭർത്താവ് മറുപടി ഒന്നും പറഞ്ഞില്ല. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ആ മനുഷ്യന്റെ ഏകമകൻ കൂട്ടുകാരുമൊത്ത്  കടലിൽ കുളിക്കാനിറങ്ങി. പക്ഷേ അവൻ വെള്ളത്തിൽ മുങ്ങി മരിച്ചു. ഈ സംഭവത്തിനുശേഷം ആ മനുഷ്യൻ കണ്ണുനീരൊഴുക്കിക്കൊണ്ട് എന്റെ ഭർത്താവിന്്റെ അടുക്കൽ വന്നു. ‘‘സഹോദരാ, ദയവായി എന്നോട് ക്ഷമിക്കേണമേ. നിങ്ങൾ അനുഭവിച്ച ദുഃഖവും വേദനയും എത്ര വലുതായിരുന്നു എന്ന്  ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു’’ എന്നുപറഞ്ഞു. എന്റെ ഭർത്താവ് കഴിഞ്ഞതെല്ലാം മറന്ന് ആ മനുഷ്യനെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

പ്രിയപ്പെട്ടവരേ, ഭാരങ്ങൾ നേരിടുമ്ബോൾ, അവ താങ്ങുവാൻ കഴിയാതെ വരുമ്ബോൾ കർത്താവ് നമ്മുടെ അരികിൽ ഉണ്ട് എന്നുള്ളത് ഒരിക്കലും മറന്നു പോകരുത്.  സങ്കീർത്തനക്കാരൻ എന്താണ് പറയുന്നതെന്ന് നോക്കൂ! ‘‘എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു’’ (സങ്കീർത്തനങ്ങൾ 94:18,19). അതെ! ഈ വാക്യം അനുസരിച്ച്, ഏറ്റവും മോശമായ സാഹചര്യങ്ങളിലും കർത്താവ്  നിങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളുടെ കണ്ണുനീർ തുടയ്ക്കും. നിങ്ങളുടെ ഭാരങ്ങളെല്ലാം കർത്താവിന്റെ പാദത്തിങ്കൽ ഇറക്കിവെയ്ക്കുക. അവൻ നിങ്ങളെ പരിപാലിക്കുന്നതിനാൽ അവന്റെ അരികിലേക്ക്  ഓടിവരിക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും അവനാണ് പരിഹാരം.

Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, 

എല്ലാ സാഹചര്യങ്ങളിലും എന്നെ അങ്ങ് താങ്ങി വഴിനടത്തി വരുന്നതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്റെ എല്ലാ ഭാരങ്ങളും ഞാൻ അങ്ങയുടെ സന്നിധിയിൽ ഇറക്കിവെയ്ക്കുന്നു. വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ അങ്ങ്  എന്നെ വഴി നടത്തേണമേ. അങ്ങയുടെ ചിറകിന്കീഴിൽ എന്നെ മൂടിമറച്ച് കാത്തുകൊള്ളേണമേ. ഈ ലോകത്തിൽ അങ്ങയുടെ അനുഗ്രഹങ്ങൾ പൂർണ്ണമായി പ്രാപിച്ച് ജീവിപ്പാൻ എനിക്ക് ഇടയാക്കിത്തീർക്കേണമേ. 

കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000