Loading...
Evangeline Paul Dhinakaran

നിങ്ങളെ കാണുന്ന ദൈവം!!

Sis. Evangeline Paul Dhinakaran
10 Feb
വേദപുസ്തകത്തിൽ ഹാഗാറിനെക്കുറിച്ച് നാം വായിക്കുന്നു. ഗർഭിണിയായിരുന്ന അവൾ തന്റെ യജമാനത്തിയായ സാറായിയെ വിട്ടു ഓടിപ്പോവുകയായിരുന്നു. മരുഭൂമിയിൽ നീരുറവിന്നരികെ ദൈവം അവളോട് സംസാരിച്ചപ്പോൾ, ‘‘ദൈവമേ നീ എന്നെ കാണുന്നു’’ എന്നവൾ പറഞ്ഞു. അതെ! ദൈവം അവളെ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തപ്പോൾ ‘‘എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ’’ എന്നവൾ പറഞ്ഞു (ഉല്പത്തി 16:13). പ്രിയപ്പെട്ടവരേ, നിങ്ങൾ എവിടെ ആയിരുന്നാലും കർത്താവ് നിങ്ങളെ കാണുന്നുണ്ട്. നിങ്ങളുടെ കണ്ണുനീരും വേദനയും അവന്റെ കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നില്ല. നിങ്ങളുടെ കണ്ണുനീർ അവന്റെ തുരുത്തിയിൽ അവൻ ശേഖരിച്ചുവെച്ചിരിക്കുന്നു. അവൻ നിങ്ങളെ ആശ്വസിപ്പിച്ച് ഒരു വലിയ ജാതിയാക്കി ഉയർത്തും. 

ഒരു സ്കൂബാ മുങ്ങൽ വിദഗ്ധൻ ഒരിക്കൽ കടലിനടിയിൽ ചെന്നപ്പോൾ ഒരു കടലാസ് കഷണം എന്തിലോ ഉടക്കിക്കിടക്കുന്നത് കണ്ടു. അവൻ അതെടുത്ത് നോക്കി. അത് ഒരു സുവിശേഷ ലഘുലേഖ ആയിരുന്നു. ‘‘എന്റെ ദൈവം എന്നെ കാണുന്നു’’ എന്ന് അതിൽ വലിയ അക്ഷരത്തിൽ എഴുതിയിരുന്നു. അവൻ മുൻപ് ദൈവത്തെ നിഷ്കരുണം തള്ളിപ്പറഞ്ഞ ഒരാളായിരുന്നു. എന്നാൽ ദൈവഭക്തരായ മാതാപിതാക്കളും മറ്റ് ദൈവദാസന്മാരും എപ്പോഴും അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അന്ന് കടലിനടിയിൽവെച്ച് കർത്താവ് അവന്റെ ജീവിതത്തിൽ ഇടപെട്ടു. അവൻ തന്റെ ജീവിതം കർത്താവിനായി സമർപ്പിച്ചു. ‘‘ഇപ്രാവശ്യം എനിക്ക് കർത്താവിനോട് എതിർത്തു നിൽക്കുവാൻ സാധിക്കുകയില്ല. കടലിനടിയിൽവെച്ച് കർത്താവ് എന്നെ കണ്ടിരിക്കുന്നു’’ എന്നവൻ പറഞ്ഞു. 
അതെ! നിങ്ങൾ ജീവിതത്തിലെ ഏത്  സ്ഥിതിയിൽ ആയിരുന്നാലും കർത്താവ് നിങ്ങളോട് ഇടപെടും. സ്വർ‘ത്തിൽനിന്ന് കർത്താവിന്റെ കണ്ണുകൾ നമ്മെ ഓരോരുത്തരെയും നോക്കിക്കൊണ്ടിരിക്കുന്നു. അവന്റെ ശക്തിയെക്കുറിച്ച് സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പറയുന്നു: ‘‘ഞാൻ സ്വർ‘ത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; ഞാൻ പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു; ഞാൻ ഉഷസ്സിൽ ചിറകു ധരിച്ചു സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കെ എന്നെ പിടിക്കും’’ (സങ്കീർത്തങ്ങൾ 139:8-10). കർത്താവിനോടുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് അവൻ ഒരിക്കലും ഉത്തരം നൽകാതിരിക്കുകയില്ല. പ്രശ്നങ്ങൾക്കോ ആകുലതകൾക്കോ നിങ്ങളെ നിലംപരിചാക്കുവാൻ സാധിക്കുകയില്ല. ‘‘യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും. നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല’’ എന്ന് ആവർത്തനം 28:13 -ൽ ദൈവം വാഗ്ദത്തം നൽകിയിരിക്കുന്നു. ഒന്നുമില്ലായ്കയിൽനിന്ന് സകലത്തെയും ഉണ്ടാക്കിയ ദൈവം ഇപ്രകാരം പറയുന്നു: ‘‘ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും’’ (യെശയ്യാവു 43:19). നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും ഭാരപ്പെടേണ്ട! നിങ്ങളെ കാണുന്നവനായ ഒരു ദൈവമുണ്ട്! അവൻ തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും.
Prayer:
സ്നേഹവാനായ കർത്താവ,

അങ്ങ് എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരും എന്ന് എന്നോട് സംസാരിച്ചതിനായി നന്ദി. കർത്താവേ, എന്റെ പ്രശ്നങ്ങൾ അനവധിയാകുന്നു. ഇന്നുമുതൽ അങ്ങയിൽ വിശ്വസിക്കുന്നതിനും ആശ്രയിക്കുന്നതിനും എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ. എല്ലാ അനർത്ഥങ്ങളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയാതെ എന്റെ ജീവിതത്തിൽ തടസ്സമായിരിക്കുന്ന എല്ലാവറ്റെയും മാറ്റുവാൻ അങ്ങ് ശക്തനാണല്ലോ. അങ്ങ് എന്റെ കരം പിടിച്ച് നേരായ വഴിയിൽ എന്നെ നടത്തേണമേ. അങ്ങയിൽ മാത്രം ആശ്രയിച്ച്, അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000