Loading...
Stella dhinakaran

ഭയപ്പെടാതിരിപ്പിൻ!!

Sis. Stella Dhinakaran
26 Sep
മാനുഷഭയം ഒരു കണിയാകുന്നു; യഹോവയിൽ ആശയ്രിക്കുന്നവനോ രക്ഷ പ്രാപിക്കും.    സദൃശ്യവാക്യങ്ങൾ 29:25
എല്ലാ മനുഷ്യരിലും ഭയം കാണപ്പെടുന്നു. ഭയത്തിലൂടെ കടന്നുപോയ അനേകം പൂർവ്വപിതാക്കളെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. ‘‘അബ്രാമേ, ഭയപ്പെടേണ്ട; ഞാൻ നിന്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു’’ (ഉല്പത്തി 15:1) എന്ന് ദൈവം അബ്രഹാമിനോട് പറയുന്നു. യഹോവ യിസ്ഹാക്കിന് പ്രത്യക്ഷനായി ഇപ്രകാരം വാഗ്ദത്തം ചെയ്തു: ‘‘നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും’’ (ഉല്പത്തി 26:24). ‘‘അവനെ ഭയപ്പെടേണ്ട; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു’’ (സംഖ്യാപുസ്തകം 21:34) എന്ന്  ദൈവം മോശെയോടു പറഞ്ഞു. ‘‘ഭയപ്പെടരുതു, വിഷാദിക്കയും അരുതു’’ എന്ന് ദൈവം യോശുവായോട് അരുളിച്ചെയ്തു (യോശുവ 8:1). തന്റെ ദാസന്മാർ ഭയന്നുവിറച്ചപ്പോഴെല്ലാം ദൈവം അവരെ ധൈര്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 
ഭയം നമ്മെ പിടികൂടുന്ന സമയങ്ങളിൽ എന്തുചെയ്യണമെന്ന് അറിയുവാൻ കഴിയാതെ നാം വിഷമിക്കുന്നു. എന്നാൽ കർത്താവ് ഇപ്രകാരം നിങ്ങൾക്ക് വാക്ക് നൽകുന്നു: ‘‘നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചു നേക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’’ (യെശയ്യാവു 41:10). ‘‘എന്റെ മകനേ/മകളേ, നീ ഭയപ്പെടേണ്ട! ഞാൻ നിന്നോടു കൂടെ ഉണ്ട്’’ എന്ന് പറയുവാൻ സ്നേഹവാനായ ഒരു പിതാവിന് മാത്രമേ സാധിക്കുകയുള്ളൂ. ‘‘സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു ദണ്ഡനമുള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികെഞ്ഞവനല്ല’’ (1 യോഹന്നാൻ 4:18) എന്ന് വേദപുസ്തകം പറയുന്നു.
എന്റെ ഭർത്താവ് പല പ്രാവശ്യം മരണവക്കിലെത്തിയിട്ടുണ്ട്. അദ്ദേഹം മരിച്ചുപോകും എന്ന് ഡോക്ടർമാർ പറഞ്ഞ അവസരങ്ങളിലെല്ലാം എന്റെ ഉത്തമസ്നേഹിതനായിരുന്ന യേശു എന്നോടുകൂടെയിരുന്ന് എന്നെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. കണ്ണുനിരോടും ഉപവാസത്തോടും കൂടെ ദൈവത്തെ അന്വേഷിക്കുവാൻ കർത്താവ് എന്നെ സഹായിച്ചു. ‘‘യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തുചെയ്യും?’’ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനങ്ങൾ 118:6). എബ്രായർ 13:6 -ലും ഇത് നമുക്ക് കാണുവാൻ സാധിക്കും.
 
പ്രിയപ്പെട്ടവരേ, ഒരിക്കലും ഭയത്തിന് നിങ്ങളുടെ ഉള്ളിൽ സ്ഥാനം നൽകരുത്! ദൈവത്തെ മാത്രം ഭയപ്പെടുവിൻ! കർത്താവിനെ മുറുകെ പിടിക്കുന്പോൾ അവൻ നിങ്ങളെ വഴിനടത്തും. ഈ ലോകത്തിൽ അവൻ നിങ്ങളെ ഒരിക്കലും അനാഥരായി വിടുകയില്ല. ‘‘മാനുഷഭയം ഒരു കണിയാകുന്നു; യഹോവയിൽ ആശയ്രിക്കുന്നവനോ രക്ഷ പ്രാപിക്കും’’ (സദൃശ്യവാക്യങ്ങൾ 29:25) എന്ന് വേദപുസ്തകം പറയുന്നു. ദൈവഭയമുള്ളവരുടെ ജീവിതത്തിൽ ദൈവം സകല നന്മകളും ചൊരിയും. തന്നെ ഭയപ്പെട്ട് തന്റെ വഴികളിൽ ജീവിക്കുന്ന ഒരുവരെയും ദൈവം ഒരുനാളും തള്ളിക്കളയുകയില്ല.  എപ്പോഴും കർത്താവ് നിങ്ങളോടുകൂടെയുണ്ട്. അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല.
Prayer:
എന്റെ പ്രിയ കർത്താവേ,
 
ഞാൻ അഭിമുഖീകരിക്കുന്ന പലവിധമായ പ്രശ്നങ്ങളാൽ എന്റെ മനസ്സ് കലങ്ങി മറിഞ്ഞിരിക്കുന്നു. കർത്താവേ, അങ്ങേയ്ക്ക് ഭയന്ന് അങ്ങയുടെ വഴികളിൽ മാത്രം ജീവിപ്പാൻ എനിക്ക് കൃപ നൽകേണമേ. ഏത് പ്രതികൂല സാഹചര്യത്തിലും അങ്ങയുടെ സമാധാനത്താൽ നിറഞ്ഞ് അവയെ തരണം ചെയ്യുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ. കർത്താവേ, എന്നോട് മനസ്സലിയേണമേ. അങ്ങയുടെ സന്നിധിയിൽ എന്നെ സമർപ്പിക്കുന്നു.
സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000