Loading...
Stella dhinakaran

വിശ്വാസത്തിൽ നിലനില്പിൻ!

Sis. Stella Dhinakaran
07 Nov
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. എബ്രായർ 12:2

കർത്താവായ യേശുക്രിസ്തു നമ്മെ എല്ലാവരെയും സ്നേഹത്തോടെ വിളിച്ച് ഇപ്രകാരം പറയുന്നു: ‘‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28). അതു തന്നെ എബ്രായർ 12:1,2 പറയുന്നു, ‘‘ആകയാൽ ...സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുന്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക...’’ കർത്താവിൽ നിന്നുള്ള ദൈവീകസമാധാനം നിങ്ങളുടെ ജീവിതത്തെ നിറയ്ക്കും. ‘‘വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിച്ചിരിക്കുന്നു’’ എന്ന് എബ്രായർ 4:3 പറയുന്നു.

വളരെ ശാന്തവും സമാധാനവുമായി ജീവിതം നയിച്ചിരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കൊടുംകാറ്റ് പോലുള്ള പ്രശ്നത്താൽ അവരുടെ കുടുംബം ചിന്നിച്ചിതറി. അവിടുത്തെ കുടുംബനാഥന് ദൂരെ സ്ഥലത്തേു സ്ഥലംമാറ്റം ലഭിച്ചു. അദ്ദേഹമായിരുന്നു കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. പാചകം ചെയ്യുന്നതല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ഭാര്യക്കു അറിയില്ലായിരുന്നു. അവൾ വളരെ ദു:ഖത്തോടെ വിലപിച്ചു, ‘‘അദ്ദേഹം ഇല്ലാതെ ഞാനെങ്ങനെ കുടുംബം നയിക്കും?’’ അപ്പോൾ അവളുടെ മാതാവ് പഠിപ്പിച്ച യെശയ്യാവ് 41:10 ലെ വചനം അവളുടെ മനസിൽ വന്നു. ഉടനെ അവൾ വേദപുസ്തകത്തിൽ നിന്നു ആ വചനം വായിച്ചു. അവളുടെ ഭർത്താവ് ദൂരസ്ഥലത്തേക്കു പോയെങ്കിലും അവൾ ദിനവും വേദഭാഗം വായിച്ചു കുടുംബം നടത്തി. ദിനം പ്രതി അവൾക്കു കർത്താവിലുള്ള പ്രത്യാശ വർദ്ധിച്ചു വന്നതിനാൽ കർത്താവ് അവളെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്യുവാൻ സഹായിച്ചു. കർത്താവ് അവൾക്കു പരിപൂർണ്ണ വിശമ്രം കൊടുത്തു അതിശയകരമായി നടത്തി.
ഇന്ന് നമ്മിൽ പലരും അങ്ങനെ തന്നെയാണ്! നിങ്ങൾക്ക് ക്രിസ്തുവിൽ പൂർണ്ണവിശ്വാസമുണ്ടോ? ഉണ്ടെങ്കിൽ അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുവാൻ കർത്താവായ യേശു നിങ്ങളെ സഹായിക്കും. ‘‘വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക...’’ (എബ്രായർ 12:2). ദൈവത്തിന്റെ ശക്തിയെക്കുറിച്ച് സംശയിക്കാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുക. അപ്പോൾ ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും. നിങ്ങളുടെ വിശ്വാസത്തിൻപ്രകാരം കർത്താവ് നിങ്ങൾക്ക് അത്ഭുതങ്ങൾ ചെയ്യും.
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങയുടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ശക്തിയിൽ സംശയിക്കാതെ എപ്പോഴും അങ്ങയിൽ വിശ്വസിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ അത്ഭുതപ്രവൃത്തികളെയും കൃപാവരങ്ങളെയും കുറിച്ച് ഞാൻ സംശയിച്ചുപോയി. കർത്താവേ, എന്റെ തെറ്റ് എന്നോട് ക്ഷമിക്കേണമേ. ഇന്ന് ഞാൻ എന്നെ അങ്ങയുടെ സന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകേണമേ. എന്റെ ജീവിതത്തിലും അങ്ങ് അത്ഭുതങ്ങൾ പ്രവർത്തിക്കേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

 

For Prayer Help (24x7) - 044 45 999 000