Loading...
Dr. Paul Dhinakaran

ഇല്ലായ്മകൾ നീക്കുന്നവൻ!!

Dr. Paul Dhinakaran
18 Mar
ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവം... റോമർ 4:17
 
എന്റെ സുഹൃത്തേ, ഈ പുതിയ ദിവസം നിങ്ങളുടെ ജീവിതത്തിൽ ദൈവം ഒരു പുതിയ കാര്യം ചെയ്യുവാൻ പോകുന്നു. ദൈവത്തിൽ ധൈര്യപ്പെടുക. നിങ്ങളുടെ ഭൂതകാലത്തെ മറന്ന്, ‘‘കർത്താവേ! എന്റെ ജീവിതത്തിൽ അങ്ങ്  ഒരു പുതിയ കാര്യം ചെയ്യുവാൻ പോകുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു’’ എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങുക.
 
ഒരു ദിവസം, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വ്യക്തികൾക്കായി ഞാൻ വ്യക്തിപരമായി പ്രാർത്ഥിക്കുകയായിരുന്നു. പത്തു വർഷത്തോളം കുട്ടികളില്ലാതിരുന്ന ഒരു ദന്പതികൾ അവിടെ ഉണ്ടായിരുന്നു. വൈദ്യചികിത്സ സ്വീകരിച്ച് നാല് പ്രാവശ്യം ഗർഭം ധരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവർ നടത്തി. ആ സ്ത്രീ ഒരിക്കൽ ഗർഭംധരിച്ചുവെങ്കിലും അതും അലസിപ്പോയി. യുവതിക്ക് ഒട്ടേറെ കുത്തിവയ്പുകൾ നല്കിയിരുന്നതിനാൽ അവൾ ശാരീരികമായും മാനസികമായും തളർന്നു. ആ ഘട്ടത്തിൽ, ഹൃദയം തകർന്നവരായി അവർ ഒരു യേശു വിളിക്കുന്നു സുവിശേഷയോഗത്തിൽ സംബന്ധിച്ചു.അവർ ഭാരത്തോടെ പ്രാർത്ഥിക്കുകയും ചെയ്തു. ആ കണ്ണുനീർ ദൈവം കണ്ടു. ആ ദിവസംതന്നെ അവൾ ഗർഭം ധരിച്ചു. ദൈവത്തിന് സ്തോത്രം കരേറ്റുന്നതിനൊപ്പം ന്നതിനോടൊപ്പം സുഖപ്രസവത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നതിനുംകൂടിയാണ് അന്ന് അവർ എന്റെ അടുക്കൽ വന്നത്. അവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അലകൾ ഞാൻ കണ്ടു.
നമ്മുടെ കർത്താവ് നമുക്കായി എല്ലാം ചെയ്യുന്നവനാണ്. ‘‘അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും’’ എന്ന് യെശയ്യാവു 43:19-ൽ ദൈവം പറഞ്ഞിരിക്കുന്നു. ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനാണ് നമ്മുടെ കർത്താവ് എന്ന് റോമർ 4:17 പറയുന്നു. അവൻ നിങ്ങൾക്ക് മുന്പായി കടന്നുചെന്ന് ദുർഘടങ്ങളെല്ലാം നേരെയാക്കും. ആയതിനാൽ നമ്മുടെ ഇല്ലായ്മകളുടെ മദ്ധ്യത്തിലും കർത്താവിന്റെ അനുഗ്രഹങ്ങൾ നമ്മുടെമേൽ വന്നിറങ്ങും. നിങ്ങളുടെ ജീവിതത്തിലും ഇല്ലായ്മകൾ ഉണ്ടാകും. അത് ജീവിതത്തിന്റെ അവസാനമല്ല. വിജയം പ്രാപിപ്പാൻ നിങ്ങൾ വീണ്ടും വീണ്ടും ശമ്രങ്ങൾ തുടരുക. എല്ലാ കാര്യങ്ങളിലും കർത്താവിനെ അനുസരിക്കുക. അവന്റെ കല്പനകൾ പ്രമാണിക്കുക. ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനായ ദൈവത്തിന്റെ കൃപ പ്രാപിക്കുന്പോൾ ഈ ലോകത്തിന്  നല്കുവാൻ കഴിയാത്ത സമാധാനത്താൽ നിങ്ങളുടെ ഹൃദയം നിറയും. ദൈവം സൌജന്യമായി നല്കുന്ന നന്മയായ ഈ ദൈവകൃപ നിങ്ങൾക്ക് നൽകുവാൻ കർത്താവ് കാത്തിരിക്കുന്നു.
 
പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രശ്നങ്ങൾ നീങ്ങുവാൻ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും പ്രാപിപ്പാൻ ഇന്നുതന്നെ ദൈവകൃപ പ്രാപിപ്പിൻ! നിങ്ങളുടെ ഇല്ലായ്മകൾ കർത്താവ് മാറ്റിത്തരും. എല്ലാ കാര്യങ്ങളിലും കർത്താവ് നിങ്ങൾക്ക്  ജയം നല്കും!
Prayer:
പ്രിയ കർത്താവേ,
അങ്ങ് ദാനമായി നല്കിയ ഈ ജീവിതത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്റെ ജീവിതത്തിൽ യാതൊരു മുന്നേറ്റവുമില്ലല്ലോ, കർത്താവേ! അങ്ങയുടെ കൃപ എന്നെന്നേക്കുമുള്ളതാണല്ലോ. അങ്ങയുടെ കൃപയാൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ കൃപകൾ ധാരാളമായി പ്രാപിച്ച് മുൻപോട്ട് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനായ അങ്ങ് എന്റെ യാചന കേൾക്കേണമേ. അങ്ങയുടെ ശക്തിയിൽ പൂർണ്ണമായി വിശ്വാസമർപ്പിച്ച്, അങ്ങയുടെ മാത്രം സഹായത്താൽ ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ. അങ്ങയിലുള്ള വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതിരിപ്പാൻ എന്നെ അങ്ങയുടെ ചിറകിൻ കീഴിൽ കാത്തുകൊള്ളേണമേ. എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000