Loading...
Dr. Paul Dhinakaran

എല്ലാം സാദ്ധ്യമാക്കുന്ന ദൈവം!!

Dr. Paul Dhinakaran
18 Oct
എന്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ ദൈവത്തിന്റെ വാഗ്ദാനം ലൂക്കൊസ് 1:37 ൽ നിന്നാണ്. "ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ." അതെ, ദൈവത്താൽ എല്ലാം സാദ്ധ്യമാണ്. ദൈവത്താൽ എല്ലാം എങ്ങനെ സാദ്ധ്യമാകുമെന്ന് സംസാരിക്കുന്നതിനുമുമ്പ്, ലൂക്കൊസ് 18:25,26 ൽ അവൻ പറഞ്ഞു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.”കാരണം പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മകളുടെയും കാരണമെന്ന് അവൻ പറയുന്നു.

“എനിക്ക് സമ്പന്നനാകണം. എനിക്ക് സമ്പത്ത് നേടണം. എനിക്ക് വസ്തുവകകൾ ഉണ്ടായിരിക്കണം” എന്നുപറഞ്ഞ് ആളുകൾ പണത്തിന് പിന്നാലെ ഓടി നടക്കുന്പോൾ ദൈവത്തോടൊപ്പം ചിലവഴിക്കുവാൻ അവർക്ക് സമയം ലഭിക്കുന്നില്ല. കുടുംബത്തോടൊപ്പം ചിലവഴിക്കുവാനും അവർക്ക് സമയമില്ലാതെ പോകുന്നു. മറ്റ് മനുഷ്യരെ അവർ ബഹുമാനിക്കുന്നില്ല. അവരുടെ ഹൃദയത്തിൽ തിന്മ കടന്നു വരുന്നു. അവർക്ക് സമൃദ്ധമായ സമ്പത്ത് ഉണ്ടെങ്കിലും അതിൽ അനുഗ്രഹമില്ല.
അതെ, സദൃശവാക്യങ്ങൾ 10:22 ൽ വേദപുസ്തകം പറയുന്നു: "യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല." എന്നാൽ സമ്പത്തിന്റെ അനുഗ്രഹങ്ങൾ മാത്രം നോക്കി, ദൈവത്തെ നഷ്ടപ്പെട്ടാൽ ആളുകൾക്ക് ദൈവീകാനുഗ്രഹങ്ങൾ നഷ്ടമാകുന്നു. അവർക്ക് സമ്പന്നരാകാം. പക്ഷേ ലോകത്തിന്റെ അനുഗ്രഹങ്ങളോടൊപ്പം ദൈവത്തെ തിരഞ്ഞെടുത്തില്ലെങ്കിൽ അവർക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല. അത് കേട്ടവർ പറഞ്ഞു: "എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കും കഴിയും?" യേശു പറഞ്ഞു: "മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു." അതെ, അവൻ പറയുന്നു: "മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." ഭക്ഷണം, വസ്ത്രം, നാളെയുടെ അനുഗ്രഹം, ഐശ്വര്യം എന്നിവയ്ക്കുള്ള അനുഗ്രഹങ്ങൾ ദൈവം നൽകും. കാരണം നിങ്ങളുടെ ആത്മാവ് ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവന്റെ സമ്പത്തിനൊപ്പം അവന്റെ അനുഗ്രഹങ്ങളും കടന്നുവരും. നിങ്ങളുടെ ആത്മാവ് നീതിയാൽ നിറയും. നിങ്ങൾ ദൈവത്തിൽ എത്തിച്ചേരും. ദൈവം ഇന്ന് നിങ്ങൾക്ക് ഈ കൃപ നൽകട്ടെ. ദൈവം നിങ്ങൾക്കായി ചെയ്യുന്നത് എല്ലാം നിങ്ങൾ ആസ്വദിക്കുക. അതിനായി ആദ്യം ദൈവത്തെ അന്വേഷിച്ച് അനുഗ്രഹിക്കപ്പെടുക.
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിച്ചതിനായി നന്ദി. അങ്ങേയ്ക്ക് എല്ലാം സാദ്ധ്യമാണെന്നും അങ്ങ് എനിക്കുവേണ്ടി എല്ലാം ചെയ്യുമെന്നും വാഗ്ദാനം ചെയ്തതിന് നന്ദി. എല്ലാറ്റിനുമുപരിയായി ആദ്യം അങ്ങയെ അന്വേഷിക്കുവാനുള്ള കൃപ എനിക്കു തരേണമേ. അങ്ങ് എന്റെ എല്ലാമാണ്.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000