ദൈവം നിങ്ങളുടെ അവകാശവും ഓഹരിയുമാകുന്നു
Dr. Paul Dhinakaran
08 May
പ്രിയ സ്നേഹിതാ, ഈ ദിവസം നിങ്ങൾക്ക് വലിയ അനുഗ്രഹമായിരിക്കട്ടെ. ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 16:5-ൽ കാണുന്നു: ''എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.'' അതെ, പ്രിയ സ്നേഹിതാ, ഈ ഭാഗത്ത് ദാവീദ് തന്റെ ജീവിതത്തെ പൂർണ്ണമായും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു.
ദൈവം തന്റെ അവകാശമാകുന്നു എന്ന് ദാവീദ് പറയുമ്പോൾ, അവൻ ഇങ്ങനെ പറയുകയാണ്: ''കർത്താവേ, ഈ ലോകത്തിൽ എനിക്ക് ജീവിക്കുവാൻ ആവശ്യമായിരിക്കുന്നത് അങ്ങ് മാത്രമാകുന്നു. എല്ലാ അനുഗ്രഹങ്ങളും അങ്ങയിൽ അടങ്ങിയിരിക്കുന്നു. കാരണം, എല്ലാ അനുഗ്രഹങ്ങളും എല്ലാ അവകാശങ്ങളും എനിക്ക് ലഭിക്കേണ്ടതിന് അങ്ങ് ക്രൂശിൽ അതിനുള്ള വില നൽകിക്കഴിഞ്ഞിരിക്കുന്നു.'' അത് ഈ ലോകത്തിലെ നിങ്ങളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന അവകാശം പോലെയല്ല. അത് വിലയേറിയവ തന്നെയെങ്കിലും, അത് വസ്തുക്കളോ, സ്വർണ്ണമോ, സമ്പത്തോ ഒക്കെയായിരിക്കും. എന്നാൽ യേശു തന്റെ യാഗത്തിലൂടെ നിങ്ങൾക്ക് നൽകുന്ന അവകാശം എന്നത് ജീവൻ തന്നെയാണ്.
ദൈവം നമുക്ക് നൽകുന്നത് സമ്പൂർണ്ണ അനുഗ്രഹമാണ്. അതുകൊണ്ടാണ് ദാവീദ് പറയുന്നത്: ''കർത്താവേ, അങ്ങ്് എന്റെ അവകാശമാകുന്നു. എല്ലാ നല്ല ദാനവും അങ്ങയിലാണല്ലോ.'' ഇന്നും, നിങ്ങളിൽ നിന്നും ഇത് കേൾക്കാൻ ദൈവം ആഗ്രഹിക്കുന്നു. യേശുവിനായി നമുക്ക് യാചിക്കാം. യെശയ്യാവ് 58:14-ൽ, അത്തരമൊരു അനുഗ്രഹം നാം കാണുന്നു: ''നീ യഹോവയിൽ പ്രമോദിക്കും; ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും, നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.'' അതെ, ദൈവം നിങ്ങളുടെ അവകാശമായിത്തീരുമ്പോൾ നിങ്ങൾ കർത്താവിൽ സന്തോഷം കണ്ടെത്തും. രണ്ടാമത്, അവിടുന്ന് നമുക്ക് സമ്മാനമാകുന്നു. ''ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിക്കാന്തക്കവണ്ണം ഓടുവിൻ. അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു'' (1 കൊരിന്ത്യർ 9:24-27). നാം യേശുവിനായി ജീവിക്കുമ്പോൾ, അവിടുന്ന് നമ്മുടെ സമ്മാനവും നീതിയുടെ കിരീടവുമാകുന്നു.

മൂന്നാമത്, സന്തോഷത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ദാവീദ് പറയുന്നു: ''നീ എന്റെ പങ്ക് ആകുന്നു.'' മത്തായി 12:17-ൽ ദൈവം പറയുന്നു: ''ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.'' ഇതേ കാര്യം ദൈവം നിങ്ങളോടു പറയുന്നു. നിങ്ങൾ ദൈവത്തിനു പ്രസാദമുള്ളവരാകുന്നു. അതുകൊണ്ടാണ്, ''കർത്താവേ, അങ്ങ് എന്റെ സന്തോഷവും, എല്ലാമെല്ലാമായിരിക്കുന്നത്'' എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുന്നത്. ''കർത്താവേ, കുടുംബത്തോടൊപ്പം എന്റെ സമയം ചെലവിടുന്നതിനേക്കാൾ അധികമായി, അങ്ങയോടൊപ്പം ആയിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, അങ്ങ് എന്റെ ആനന്ദമാകുന്നു'' എന്ന് നാം പറയണം. അവസാനമായി ദാവീദ് പറയുന്നു: ''അങ്ങ് എന്റെ ഓഹരിയാകുന്നു.'' എഫെസ്യർ 5:30-ൽ വേദപുസ്തകം പറയുന്നു: ''നാം അവന്റെ (യേശു) ശരീരത്തിന്റെ അവയവങ്ങളല്ലോ.'' അതെ, പ്രിയ സ്നേഹിതാ, നിങ്ങൾ ദൈവത്തിനുള്ളവരാണ്. ദൈവത്തിന്റെ ജീവൻ നിങ്ങളുടെ ശരീരത്തിലൂടെ പ്രവഹിക്കും, നിങ്ങൾ മഹത്വപ്പെടും. നിങ്ങൾ അത്യന്തം അനുഗ്രഹിക്കപ്പെടും. ഈ അനുഗ്രഹത്തിനായി ദൈവത്തിന് സ്തോത്രം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Prayer:
സ്നേഹവാനായ പിതാവേ,
അങ്ങ് ഇന്ന് വാഗ്ദത്തം ചെയ്ത ഈ പ്രത്യേക കൃപയ്ക്കായി നന്ദി. സമ്പൂർണ്ണ അനുഗ്രഹങ്ങൾ ആസ്വദിക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ വരവ് വരെയും അവിടുന്ന് എനിക്ക് എല്ലാമെല്ലാമായിരിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ.