Loading...
Stella ramola

ദൈവം നിങ്ങളോടുകൂടെയുണ്ട്!!

Sis. Stella Dhinakaran
04 Sep
എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇന്ന് എന്റെ മകൻ ഡോ. പോൾ ദിനകരന്റെ ജന്മദിനമാണ്. അത് നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവന് ജന്മദിനാശംസകൾ നേരുന്നതിനും, വരും ദിവസങ്ങളിൽ അവന്റെ ശുശ്രൂഷ ഉയർന്ന തലത്തിലേക്ക് വളരുന്നതിനും, അനുഗ്രഹിക്കപ്പെട്ട വ്യക്തിയാകുന്നതിനും വേണ്ടി പ്രാർത്ഥിക്കുക.

ഇന്ന്, നമ്മൾ 2 ശമൂവേൽ 7:3 ധ്യാനിക്കുവാൻ പോകുന്നു. ഈ വാക്യത്തിൽ ഇപ്രകാരം വായിക്കുന്നു: "നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു." എത്ര വലിയ സാക്ഷ്യം! ദാവീദിന്റെ ജീവിതത്തിൽ ഈ സാക്ഷ്യം ഉണ്ടായിരുന്നു. "കർത്താവ് നിങ്ങളോടൊപ്പമുണ്ട്." എന്റെ വിലയേറിയ പൈതലേ, നിങ്ങളുടെ ജീവിതം പരിശോധിക്കുക.
കർത്താവായ യേശുക്രിസ്തു എപ്പോഴും നിങ്ങളോടൊപ്പമുണ്ടോ? ഈ അനുഭവം ലഭിക്കാൻ ദാവീദ് എന്താണ് ചെയ്തത്? സങ്കീർത്തനം 16:8 വായിക്കുക. ദാവീദ്  പറയുന്നു: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” സങ്കീർത്തനം 34:1 -ലും ദാവീദ് പറയുന്നു: “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.” അതെ, എല്ലാ സമയത്തും ജീവിതത്തിൽ എന്ത് സംഭവിച്ചാലും താൻ കർത്താവിനെ സ്തുതിച്ചുകൊണ്ടിരിക്കുമെന്ന് ദാവീദ് പറയുന്നു. സങ്കീർത്തനം 22:3 പറയുന്നു "യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ." അതിനാൽ, എന്റെ പ്രിയപ്പെട്ട പൈതലേ, ഈ കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക: കർത്താവിനെ എപ്പോഴും നിങ്ങളുടെ മുൻപാകെ വെയ്ക്കുക, എല്ലായ്പ്പോഴും അവനെ സ്തുതിക്കുക. അതനുസരിച്ച് ജീവിക്കുക, അപ്പോൾ കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗസ്ഥനായ പിതാവേ, 

എപ്പോഴും അങ്ങയിലേക്ക്  നോക്കുവാനായി അങ്ങ് എനിക്ക് നൽകുന്ന അത്ഭുതകരമായ അനുഭവത്തെക്കുറിച്ചുള്ള ഇന്നത്തെ വാഗ്ദാനത്തിനായി നന്ദി. അങ്ങയുടെ കരുണയാൽ, ദാവീദിന് ഉണ്ടായ അതേ അനുഭവം എനിക്കും തരേണമേ.   കർത്താവേ, അങ്ങയുടെ സാന്നിദ്ധ്യം എന്റെ ജീവിതത്തെ മൂടട്ടെ. ജീവിതത്തിൽ ഞാൻ ഏത് സാഹചര്യത്തിലൂടെ കടന്നുപോയാലും, അങ്ങ് എപ്പോഴും എന്റെ അരികിൽ ഉണ്ടെന്ന് എനിക്കറിയാം. അങ്ങ് എന്നോടുകൂടെയിരുന്ന് എന്നെ വഴിനടത്തേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000