Loading...
Dr. Paul Dhinakaran

നിങ്ങളെ പുലർത്തുന്ന ദൈവം!!

Dr. Paul Dhinakaran
24 Nov
ക്രിസ്തുവിൽ പ്രിയരേ, നിങ്ങളുടെ സ്വർഗ്ഗീയ പിതാവിന്റെ നന്മകളെക്കുറിച്ച് വിവരിക്കുന്ന മനോഹരമായ ഈ വാഗ്ദാനം ശദ്ധ്രിക്കൂ! ‘‘മകന് അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവന്നു പാന്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!’’ (മത്തായി 7: 9-11). നമ്മുടെ ദൈവത്തെക്കുറിച്ച്, ‘‘ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം’’ എന്ന്  ഉല്പത്തി 48:15 പറയുന്നു. നമ്മെക്കുറിച്ചുള്ള കർത്താവിന്റെ കരുതൽ എത്ര വലിയതാണ്! അതെ! നിങ്ങളുടെ ജീവിതത്തിൽ  ഇന്നുവരെ നല്ല ഇടയനായിരുന്ന് വഴിനടത്തിയ ദൈവം, തുടർന്നും നിങ്ങളെ അവന്റെ നീതിമാർ‘ത്തിൽ നയിക്കും.

ഒരു യുവാവ്  തന്റെ ഇളയ മകനെ കിന്റർഗാർഡനിൽ ആക്കിയിട്ട് ജോലിസ്ഥലത്തേക്ക്  കാറോടിച്ച് പോകുകയായിരുന്നു. പെട്ടെന്ന്, തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുവാൻ പരിശുദ്ധാത്മാവ് അവനെ ശക്തമായി പ്രേരിപ്പിച്ചു. വിശ്വാസത്തോടുകൂടെ ‘‘ഞങ്ങൾക്ക് വിരോധമായി ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കയില്ല. ഒരു അനർത്ഥവും ഞങ്ങളുടെ വാസസ്ഥലത്തിനടുത്ത് വരികയില്ല. ഞങ്ങളുടെ ഗമനത്തെയും ആഗമനത്തെയും കർത്താവ് എന്നേക്കും പരിപാലിക്കും. അവന്റെ കരുണ എപ്പോഴും ഞങ്ങളുടെ ചുറ്റിലുമുണ്ട്’’ എന്ന് അവൻ  ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ആ നിമിഷം, അവരുടെ മൂത്ത മകനെ സ്കൂളിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരുന്ന അവന്റെ ഭാര്യ ഓടിച്ചിരുന്ന കാറിന്റെ പുറകിൽ  അതിവേഗത്തിൽ പാഞ്ഞുവന്ന ഒരു വാഹനം വന്നിടിച്ചു. കാർ തകർന്ന് തരിപ്പണമായി. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംവിട്ട് തിരക്കേറിയ റോഡിലേക്ക് തെറിച്ചുവീണു. അവൾ,  ‘‘യേശുവേ! യേശുവേ!’’ എന്ന് ഉറക്കെ നിലവിളിച്ചു. എത്ര അത്ഭുതം!  തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നും അവർ രണ്ടുപേരും പരിക്കുകളൊന്നുമില്ലാതെ പുറത്തുവന്നു. അനിർവ്വചനീയമായ സമാധാനം അവളിൽ കാണപ്പെട്ടു. ഇത്ര മാരകമായ ഒരു അപകടത്തിൽ നിന്ന് യാതൊരു പോറലും കൂടാതെ അവർ രക്ഷപെട്ടതു കണ്ട്  അതുവഴി കടന്നുപോയവർ ആശ്ചര്യപ്പെട്ടു. 
ഹല്ലേലൂയ്യാ! നല്ല ഇടയനായ യേശു എപ്പോഴും നിങ്ങളോടുകൂടെ ഉണ്ട്. അവൻ  സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്ക് നിങ്ങളെ നടത്തും. തന്റെ വചനത്തിന്റെ ശക്തിയാൽ  എത്ര മനോഹരമായാണ്  അവൻ ഈ കുടുംബത്തെ സംരക്ഷിച്ചത്! ഈ ദിവസത്തെ അഭിമുഖീകരിക്കുവാൻ നിങ്ങൾ ഒരുങ്ങിയിട്ടില്ലെങ്കിലും, കർത്താവിന്റെ നന്മയിലും വിശ്വസ്തതയിലും ആശ്രയിക്കുക. പരുക്കനായ എല്ലാ സാഹചര്യങ്ങളെയും മറികടക്കുവാൻ അവൻ നിങ്ങളെ സഹായിക്കും. അവൻ നിങ്ങളെ അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും പാതയിൽ നയിക്കും. കുറവുകൾ ഒന്നുമില്ലാത്ത സമൃദ്ധമായ ജീവിതത്തിലേക്ക്  അവൻ നിങ്ങളെ കൊണ്ടുപോകും. നിങ്ങൾക്ക്  ഒരു കുറവും ഉണ്ടാകുകയില്ല. നിങ്ങളെ വഴിനടത്തുവാൻ അവൻ നിങ്ങളുടെ പാതയിൽ ദൂതന്മാരെ അയയ്ക്കും. നിങ്ങളുടെ ആശയ്രം എപ്പോഴും കർത്താവിൽ ആയിരിക്കട്ടെ!  സന്തോഷത്തോടെ നിങ്ങളുടെ  ജീവിത യാത്ര തുടരുക. കർത്താവ് നിങ്ങളെ പുലർത്തും! 
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ് നല്ല ഇടയനാകുന്നുവല്ലോ. എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. എന്നെ ഇത്രത്തോളം പുലർത്തിയതിനായി സ്തോത്രം! കർത്താവേ, അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാൻ എന്നെ സഹായിക്കേണമേ. തുടർന്നും അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000