Loading...
Dr. Paul Dhinakaran

വിടുവിക്കുന്നവൻ കൂടെയുണ്ട്!!

Dr. Paul Dhinakaran
04 Aug
‘‘ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?’’ എന്ന് സർവ്വശക്തനായ ദൈവം പറയുന്നു (യെശയ്യാവു 43:13). നിങ്ങളെ വിടുവിക്കുവാനായാണ് യേശു ഈ ലോകത്തിൽ വന്നത്. ദൈവസ്നേഹത്തിൽനിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളിൽനിന്നും നിങ്ങളെ വിടുവിക്കും എന്ന് കർത്താവ് നിങ്ങൾക്ക് വാഗ്ദത്തം നൽകുന്നു. അവൻ നിങ്ങളെ വിടുവിച്ച് ദൈവീകസമാധാനത്താൽ നിങ്ങളെ നിറയ്ക്കും. 

25 വർഷങ്ങൾക്ക് മുന്പുള്ള ഒരു സംഭവം ഇപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. ഒരു അത്യാവശ്യ കാര്യത്തിനായി ഒരു ദിവസം പെട്ടെന്ന് എനിക്ക് ഓഫീസിലേക്ക് പോകേണ്ടി വന്നു. വളരെ വേഗത്തിൽ കാറോടിച്ച ഞാൻ ട്രാഫിക് സിഗ്നൽ ശ്രദ്ധിക്കാതെ മുൻപോട്ടുപോയി. അവിടെ ഉണ്ടായിരുന്ന പോലീസുകാരൻ എന്റെപേരിൽ കേസെടുത്തു. അദ്ദേഹം എന്നോട് വിശദവിവരങ്ങൾ ചോദിച്ചുകൊണ്ടിരുന്നപ്പോൾ സഹോ. ഡി.ജി.എസ്. ദിനകരന്റെ മകനാണ് എന്ന് ഞാൻ പറഞ്ഞു. എന്നെ ഒന്ന് സൂക്ഷിച്ചുനോക്കിയശേഷം എന്റെ പിതാവിന്റെ ശുശ്രൂഷകളെക്കുറിച്ച് അദ്ദേഹം വാനോളം പുകഴ്ത്തുവാൻ തുടങ്ങി. എന്റെ പിതാവിന്റെ പ്രാർത്ഥനകളാണ് ഒരിക്കൽ അദ്ദേഹത്തെ മരണവക്ത്രത്തിൽനിന്നും രക്ഷിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. എന്റെ പിതാവിന്റെ പേര് പറഞ്ഞതിനാൽ അദ്ദേഹം എന്നെ പോകുവാൻ അനുവദിച്ചു. അന്ന് എന്റെ പിതാവാണ് എന്നെ രക്ഷിച്ചത്! അതുപോലെ സ്വർ‘സ്ഥനായ നമ്മുടെ പിതാവും നമ്മെ എല്ലാ അപകടങ്ങളിൽ നിന്നും പിശാചിന്റെ അടിമത്വത്തിൽനിന്നും രക്ഷിക്കുന്നു.
നമ്മുടെ നടപ്പിനെ സൂക്ഷിച്ച്, വീഴ്ചയിൽനിന്നും നമ്മെ കാക്കുന്നവനായ ഒരു വലിയ ദൈവം നമുക്കുണ്ട്. ഒരു ദോഷവും തട്ടാതവണ്ണം അവൻ നിങ്ങളെ പരിപാലിക്കും. അവൻ നിങ്ങളുടെ പ്രാണനെ പരിപാലിക്കും (സങ്കീർത്തനങ്ങൾ 121:7).  ഈ ലോകമോഹങ്ങൾക്ക് അടിമപ്പെട്ട്  നിങ്ങളുടെ ആത്മാവിനെ നഷ്ടപ്പെടുത്തരുത് (മർക്കൊസ് 8:36). കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ പ്രാണനെ വീണ്ടെടുക്കുവാൻ അവൻ ആഗ്രഹിക്കുന്നു. ആയതിനാൽ കർത്താവിന് നിങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുവിൻ! ‘‘നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു’’ (യിരെമ്യാവു 15:20) എന്ന് വാഗ്ദത്തം നൽകിയവൻ കൂടെയുള്ളതിനാൽ ധൈര്യമായിരിപ്പിൻ! 
Prayer:
എന്റെ പ്രിയ കർത്താവേ, 

എന്നെ കാക്കുന്ന അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. കർത്താവേ, എന്റെ എല്ലാ ശത്രുക്കളിൽനിന്നും എന്നെ വിടുവിക്കേണമേ. കർത്താവേ, എന്റെ ജീവിതത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി, എന്നെ ഉയർത്തി, അനുഗ്രഹിക്കേണമേ. എന്റെ ജീവിതത്തിൽ എപ്പോഴും അങ്ങയുടെ സമാധാനം കാണപ്പെടുവാൻ ഇടയാക്കിത്തീർക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000