Loading...
Stella dhinakaran

ദൈവദാനമായ സമ്പത്തും അനുഗ്രഹങ്ങളും

Sis. Stella Dhinakaran
20 May
പ്രിയ സ്നേഹിതാ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ വന്ദനം. ഇന്ന് സദൃശവാക്യം 10:22 നാം ധ്യാനിക്കാൻ പോകുന്നു. ''യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.'' ഉൽപത്തി 24:1 വായിക്കുമ്പോൾ വേദപുസ്തകം പറയുന്നു: ''അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.'' യെശയ്യാവ് 51:2 പറയുന്നു: ''നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.''

ഉൽപത്തി 17:4,5-ൽ ദൈവം അബ്രാഹാമിനോടു: ''എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെപേർ അബ്രാഹാം എന്നിരിക്കേണം.'' ദീർഘ വർഷങ്ങളായി അബ്രഹാമിന് മക്കളില്ലായിരുന്നു. എന്നാൽ റോമർ 4:17 വായിക്കുമ്പോൾ, 'മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കി വെച്ചു'' എന്നു കാണുന്നു.
അബ്രഹാമിന് നൂറു വയസ്സായിരുന്നപ്പോൾ, പ്രകൃത്യതീതമായ വഴിയിലൂടെ ഒരു മകനെ - യിസ്ഹാക്ക് - ലഭിച്ച് അനുഗ്രഹിക്കപ്പെട്ടു. അതെ, നമുക്കും നമ്മുടെ ജീവിതത്തിൽ എല്ലാവിധ പ്രശ്നങ്ങളും കണ്ടേക്കാം. എന്നാൽ സങ്കീർത്തനം 121:1,2 പ്രകാരം, ദൈവം നമ്മുടെ സഹായകനായിരിക്കും. ''ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു.'' എന്റെ ജീവിതത്തിലും വിവിധ പ്രശ്നങ്ങളിലൂടെ ഞാൻ കടന്നുപോയി. എങ്കിലും ഞാൻ ക്രൂശിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ ദൈവം എന്റെ സാഹചര്യങ്ങളെ മാറ്റി എന്നെ അനുഗ്രഹിച്ചു. സങ്കീർത്തനം 66:12 പറയുന്നു: ''നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.'' സദ്യശവാക്യം 28:25 പറയുന്നു: ''യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.'' ദൈവം നിങ്ങൾക്ക് ലൗകിക അനുഗ്രഹങ്ങൾ മാത്രമല്ല, എഫെസ്യർ 1:3 പ്രകാരം ആത്മീയാനുഗ്രഹങ്ങളും നൽകും. ''സ്വർഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.'' സങ്കീർത്തനം 34:10-ൽ, ''ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല'' എന്ന് പറഞ്ഞിരിക്കുന്ന പ്രകാരം, പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക. അതെ, ഈ വാഗ്ദത്തങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവം നിങ്ങൾക്ക് ചെയ്തുതരും. സന്തോഷത്തോടെ ദൈവത്താൽ അനുഗ്രഹിക്കപ്പെടുക.
Prayer:
സ്നേഹവാനായ  പിതാവേ,

എനിക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങൾക്കായും ഞാൻ അങ്ങയിലേക്ക് നോക്കുന്നു. എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളും എനിക്കാവശ്യമുള്ള കാര്യങ്ങളുമെല്ലാം അങ്ങ് അറിയുന്നുവല്ലോ. അങ്ങയുടെ അനുഗ്രഹിക്കുന്ന കരം എന്നെ അനുഗ്രഹിക്കുകയും, അങ്ങയുടെ മഹത്വത്തിന് സാക്ഷ്യമായിരിക്കേണ്ടതിന് ആവശ്യമായതെല്ലാം എനിക്ക് നൽകുകയും ചെയ്യേണമേ. എല്ലാ മാനവും മഹത്വവും ഇന്നും എന്നേക്കും അങ്ങേയ്ക്കുണ്ടാകട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000