Loading...
Evangeline Paul Dhinakaran

പ്രഥമസ്ഥാനം കർത്താവിന്!!

Sis. Evangeline Paul Dhinakaran
24 Feb
ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിനുള്ള ഏതൊരു ശ്രമവും ആത്മീക സന്പുഷ്ടീകരണം മാത്രമല്ല, ദൈവത്തിന്റെ ഹിതം നിറവേറ്റുന്നതിന്  അത് ജീവിതത്തിൽ  നിങ്ങളെ ഉയർത്തുകയും ചെയ്യും. യേശുവാണ് നിങ്ങളുടെ നീതി എന്ന് വേദപുസ്തകം പറയുന്നു (1 കൊരിന്ത്യർ 1:30). നിങ്ങളുടെ ജീവിതത്തിൽ കർത്താവിന്  നിങ്ങൾ മുൻഗണന നൽകുന്നുവെങ്കിൽ അവന്റെ വചനം ധ്യാനിച്ച്, പ്രാർത്ഥനയിൽ ഉറ്റിരിക്കുന്പോൾ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഉണ്ടാകും (സങ്കീർത്തനങ്ങൾ 1: 2,3). യിരെമ്യാവു 17:7 പറയുന്നു: ‘‘യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നേ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.’’ കർത്താവിന് തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകിയപ്പോൾ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് റാഞ്ചിയിൽനിന്നും ഡോ. നീലിമ ഹെരൺസ് പറയുന്ന സാക്ഷ്യം വായിക്കൂ! 

‘‘യേശു വിളിക്കുന്നു ഭിലായ് പ്രാർത്ഥനാ മഹോത്സവത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സഹോദരി ഇവാഞ്ചലിൻ പോൾ ദിനകരൻ ദൈവസന്ദേശം നൽകി, പരിശുദ്ധാഭിഷേകത്തിനായി പ്രാർത്ഥിച്ചപ്പോൾ ജീവിതത്തിലാദ്യമായി ഞാൻ പരിശുദ്ധാഭിഷേകം പ്രാപിച്ചു. മാത്രമല്ല, എന്റെ ശരീരത്തിൽ തണുത്ത കാറ്റ് വീശുന്നതായി അനുഭവപ്പെടുകയും ഞാൻ അന്യഭാഷയിൽ സംസാരിക്കുകയും ചെയ്തു. അന്നുമുതൽ എന്റെ ജീവിതം രൂപാന്തരപ്പെട്ടു. ദൈവകൃപയാൽ, റാഞ്ചി പ്രാർത്ഥനാ ഗോപുരത്തിൽ വോളന്റിയർ പ്രാർത്ഥനാ പടയാളിയായി ശൂശ്രൂഷിക്കുകയും എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ് നടത്തുകയും യേശു വിളിക്കുന്നു സ്ഥാനാപതിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്റെ രണ്ട് പെൺകുട്ടികൾക്കും കാരുണ്യായിൽ പഠിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ഞങ്ങൾക്ക് ഒരു സ്വന്തഭവനം ലഭിക്കേണ്ടതിനായി ഞാൻ ബെഥെസ്ദായിൽ പോയി പ്രാർത്ഥിച്ചു. അന്നുതന്നെ എന്റെ ഭർത്താവിന്റെ ഭിലായിലുള്ള ഓഫീസിൽനിന്നും  തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ് അനുവദിച്ചുകിട്ടി. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. തുടർന്ന് ഞാൻ ജോലി ചെയ്യുന്ന റാഞ്ചി വിമൻസ് കോളേജിൽ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് എനിക്ക് ലഭിക്കുകയും വകുപ്പ് തലവനായും ഡീനായും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. എന്റെ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുംവേണ്ടി പ്രാർത്ഥിക്കുവാനുള്ള അവസരം ദൈവം എനിക്ക് നൽകി. ഇപ്രകാരം ആത്മീക നന്മകളാലും ഭൌതീക നന്മകളാലും ദൈവം ഞങ്ങളുടെ കുടുംബത്തെ അളവില്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിന് സ്തോത്രം!’’
പ്രിയപ്പെട്ടവരേ, കർത്താവ് നിങ്ങൾക്ക് നല്കിയിരിക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ സത്യസന്ധരും വിശ്വസ്തരുമായി എപ്പോഴും ദൈവത്തെ അന്വേഷിക്കുന്പോൾ അവൻ തീർച്ചയായും നിങ്ങളെ സകലവിധ അനുഗ്രഹങ്ങളാലും അനുഗ്രഹിക്കും. ‘‘മുന്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും’’ (മത്തായി 6:33) എന്ന വചനപ്രകാരം നമ്മുടെ കർത്താവ് നമുക്ക് ഒരു നന്മയും മുടക്കുകയില്ല. ‘‘എന്റെ പക്കൽ ധനവും മാനവും പുരാതനസന്പത്തും നീതിയും ഉണ്ടു’’ (സദൃശവാക്യങ്ങൾ 8:18). തന്റെ കുഞ്ഞുങ്ങൾ ഭൌതീകവും ആത്മീകവുമായ സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ ജീവിക്കണമെന്ന് സ്നേഹവാനായ കർത്താവ് ആഗ്രഹിക്കുന്നു! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! 
Prayer:
സ്നേഹവാനായ കർത്താവേ,

എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങേക്ക് പ്രഥമസ്ഥാനം നൽകുവാനും അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാനും എന്നെ സഹായിക്കേണമേ. അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000