Loading...
Stella dhinakaran

നിങ്ങൾക്കായി ദൈവത്തിനു എന്തും ചെയ്യാൻ കഴിയും

Sis. Stella Dhinakaran
17 Jan
മനുഷ്യരെന്ന നിലയിൽ ചിലപ്പോഴെങ്കിലും നമ്മുടെ സാദ്ധ്യതകളെ നാം പരിമിതപ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌, ഗുരുതരമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നമ്മുടെ ജീവിതത്തിൽ നേരിടുമ്പോൾ, അതിനെ അതിജീവിക്കാൻ ശ്രമിക്കാതെ ജീവിതത്തിന്റെ ഒരു ഭാഗമായി കരുതി അതിനെ സ്വീകരിക്കാൻ തയ്യാറാകുന്നു. എങ്കിലും, സകലത്തെയും വാഴുന്നതിനും, നിങ്ങളുടെ അനുഗ്രഹങ്ങളെ മോഷ്‌ടിപ്പാനും, മുടിപ്പാനും, നശിപ്പിക്കാനും പിശാചിനെ അനുവദിക്കാതിരിക്കാൻ ദൈവം വാഗ്‌‌ദത്തമായി നിങ്ങൾക്ക്‌ നൽകിയിരിക്കുന്ന അധികാരത്തെ  ഞാൻ ഓർമ്മപ്പെടുത്തട്ടെ. യേശുപറഞ്ഞു: ‘‘വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും. സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വെച്ചാൽ അവർക്കു സൗഖ്യം വരും’’ (മർക്കൊസ്‌ 16:17,18). അത്ഭുതവാനായ കർത്താവായ യേശുവിൽ നിന്നും അത്ഭുതസൗഖ്യം പ്രാപിച്ച മിസ്സ്‌ വിമല തന്റെ സാക്ഷ്യം പ്രസ്താവിക്കുന്നു:
 
‘‘എനിക്ക്‌ പനി പിടിപെട്ടപ്പോൾ ഞാൻ ആശുപത്രിയിൽ പോയി; ഡോക്‌ടർമാർ പരിശോധിച്ചതിനുശേഷം മരുന്നുകൾ നൽകി. എന്നാൽ അടുത്ത ദിവസം, എന്റെ കാലുകളിൽ നീരുവരുകയും നടക്കാൻ സാധിക്കാതാവുകയും ചെയ്‌തു. മാത്രമല്ല, മൂത്രമൊഴിക്കുന്നതിനും ബുദ്ധിമുട്ട്‌ നേരിട്ടു. വീണ്ടും ആശുപത്രിയിൽ പോയപ്പോൾ, എന്റെ വൃക്കകൾ ബാധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ്‌ തീവ്രപരിചരണ വിഭാഗത്തിൽ അഡ്‌മിറ്റ്‌ ചെയ്‌തു. ദിവസങ്ങൾ കഴിയുന്തോറും എന്റെ ആരോഗ്യം വഷളായി; ഒടുവിൽ ഞാൻ കിടപ്പുരോഗിയായിത്തീർന്നു. എന്നെ രക്ഷിക്കാനാവില്ലെന്നും, അതിനാൽ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും അതിലൂടെ ചികിത്സാച്ചെലവെങ്കിലും കുറയ്ക്കാനാവുമെന്നും ഡോക്‌ടർ നിർദ്ദേശിച്ചു. ഉടൻ തന്നെ എന്റെ മക്കൾ എന്നെ അവിടേക്കുകൊണ്ടുപോയി; ഞാൻ ജീവിച്ചിരിക്കുകയില്ല എന്ന്‌ അവിടെയുള്ള ഡോക്‌ടർമാരും പറഞ്ഞു. എല്ലാ പ്രതീക്ഷയും നഷ്‌ടപ്പെട്ടു; എന്നെ തിരികെ വീട്ടിൽ കൊണ്ടുവന്നു. മനോവേദനയോടെ വീട്ടീൽ കിടക്കുമ്പോൾ, ഒരു ദിവസം ഞാൻ യേശു വിളിക്കുന്നു ടെലിവിഷൻ പരിപാടി കണ്ടു. സഹോദരി സ്റ്റെല്ലാ ദിനകരൻ പ്രാർത്ഥിക്കവേ, ഞാനും കണ്ണുനീരോടെ ആ പ്രാർത്ഥനയിൽ പങ്കുചേർന്നു. എന്തൊരത്ദുതം! പ്രാർത്ഥന കഴിഞ്ഞയുടൻ ഞാൻ മൂത്രമൊഴിക്കാൻ തുടങ്ങി. കാലുകളിലെ നീര്‌ അപ്രത്യക്ഷമായി; ഞാൻ നല്ലതുപോലെ നടക്കാൻ തുടങ്ങി. ജോലികൾ ചെയ്യാനും തുടങ്ങി. അത്ഭുതസൗഖ്യം നൽകി എന്റെ ജീവിതത്തെ വീണ്ടെടുത്ത കർത്താവായ യേശുവിനെ എല്ലാ മഹത്വവും അർപ്പിക്കുന്നു.’’
നമ്മുടെ ദൈവം എത്ര നല്ലവനാണ്‌. പ്രിയരേ, മനുഷ്യബുദ്ധിയുടെയും, ജ്ഞാനത്തിന്റെയും, സാദ്ധ്യതകളുടെയും പരമാവധിയും നിങ്ങൾ പരിശ്രമിച്ചുകഴിഞ്ഞെങ്കിൽ, ‘‘ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ’’ (ലൂക്കൊസ്‌ 1:37) എന്ന വാഗ്‌ദത്തം ഓർക്കുക. യിസ്രായേൽ ജനത്തിനു മരുഭൂമിയിൽ മന്നയും കാടയും നൽകിയ ദൈവം, പാറയിൽ നിന്നും അവർക്കായി വെള്ളം പുറപ്പെടുവിച്ച ദൈവം, ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം നിങ്ങൾക്കു മുമ്പായി കടന്നുചെന്നു അത്ഭുതത്തിന്റെ പുതുവാതിൽ തുറന്നുതരും. നിങ്ങൾ ജീവിച്ചരുന്ന്‌ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ പ്രസ്താവിക്കും. സ്തുതി സ്‌തോത്ര ഗാനങ്ങളാൽ നിങ്ങൾ നിറയപ്പെടും. ദൈവത്തെ മുറുകെ പിടിക്കുക.
Prayer:
പ്രിയ കർത്താവേ, എന്റെ എല്ലാ ശ്രമങ്ങളും ഞാൻ നടത്തിക്കഴിഞ്ഞു. എന്റെ ഇച്ഛാഭംഗങ്ങളൊക്കെയും അങ്ങയുടെ മഹത്വമേറിയ കരങ്ങളിൽ ഞാൻ അർപ്പിക്കുന്നു. അങ്ങ്‌ അത്ഭുതം പ്രവർത്തിക്കുന്ന ദൈവമാകുന്നുവല്ലോ. എന്റെ കുടുംബത്തിലേക്ക്‌ പ്രകൃത്യതീതമായ അത്ഭുതങ്ങളുടെ പ്രവാഹം ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങേയ്ക്കു സകലതും സാദ്ധ്യമാണല്ലോ. എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളിൽ ഇടപെടേണമേ. അങ്ങയുടെ മഹത്വത്തിനായി, അങ്ങയുടെ ശക്തിയാൽ എന്നെ സന്തോഷിപ്പിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000