Loading...
Stella dhinakaran

സമ്പൂർണ്ണ ദൈവഹിതം!!

Sis. Stella Dhinakaran
21 Jan
റോമർ 12:2-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘‘ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.’’ ദൈവഹിതം അറിഞ്ഞ് അതിൻപ്രകാരം ജീവിക്കുന്പോൾ മാത്രമേ സമൃദ്ധിയായ ജീവനും സമാധാനവും സ്നേഹവും ജ്ഞാനവും നമുക്ക്  പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ. വേദപുസ്തകത്തിൽ യോനായെക്കുറിച്ച് നാം വായിക്കുന്നു. യോനാ, ഒരു ദൈവമനുഷ്യൻ മാത്രമല്ല, ദൈവദാസനും പ്രവാചകനുംകൂടിയായിരുന്നു. കർത്താവ് അവനോട് സംസാരിക്കുകയും ഒരു കല്പന കൊടുക്കുകയും ചെയ്തു. എന്നാൽ യോനാ അത് ത്യജിച്ചതിനാൽ പല പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. തന്റെ പ്രശ്നങ്ങൾക്ക് കാരണം, തന്റെ ജീവിതത്തിൽ ദൈവഹിതം പൂർത്തീകരിക്കാതെ കർത്താവിനോട് അനുസരണക്കേട് കാണിച്ചതാണ് എന്നവൻ മനസ്സിലാക്കി. യോനാ തന്റെ ജീവിതത്തിലെ കുറവുകൾ എങ്ങനെ തിരുത്തിയെന്നും അവസാനം എങ്ങനെ ദൈവഹിതം പൂർത്തിയാക്കി എന്നും വേദപുസ്തകത്തിൽ നമുക്ക് വായിക്കുവാൻ സാധിക്കും. 

ഒരു യൌവ്വനക്കാരൻ തന്റെ ജീവിതം കർത്താവിനായി സമർപ്പിച്ച്, നീതിമാർ‘ത്തിൽ ജീവിച്ചു. അവന് തക്ക ഒരു ജീവിതപങ്കാളിയെ ലഭിക്കേണ്ടതിനായി അവന്റെ മാതാപിതാക്കൾ ഉപവസിച്ച് പ്രാർത്ഥിച്ചു. നല്ല ദൈവഭയമുള്ള ഒരു പെൺകുട്ടിയെ അവർ കണ്ടെത്തി അവനെ അറിയിച്ചു. എന്നാൽ അവൻ താൻ മറ്റൊരു പെൺകുട്ടിയുമായി സ്നേഹത്തിലാണെന്നും അവളെ വിവാഹം കഴിക്കുവാൻ താല്പര്യപ്പെടുന്നുവെന്നും അവരെ അറിയിച്ചു. അവന്റെ മാതാപിതാക്കൾ അതിന് സമ്മതിച്ചു. അവരുടെ വിവാഹം നടന്നു. അവർ ഒരു മാസം സന്തോഷമായി ജീവിച്ചു. അതിനുശേഷം അവൾ ഭർത്താവിനോടൊപ്പം ദൈവവേല ചെയ്യുവാൻ താല്പര്യപ്പെടാതെ സ്വന്തഇഷ്ടപ്രകാരം ജീവിച്ചു. ‘‘എന്നെ എന്റെ വഴിക്ക് വിടുക. നിന്റെ ഇഷ്ടപ്രകാരം നീ നടക്കുക’’ എന്ന് അവൾ അവനോട് പറഞ്ഞു. അവളുടെ വാക്കുകളും പ്രവർത്തിയും അവനെ വളരെയധികം വേദനിപ്പിച്ചു. ഒടുവിൽ അവൾ അവനിൽനിന്നും വിവാഹമോചനം നേടി അവൾ സ്നേഹിച്ചിരുന്ന മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ചു. ഇത് അവനെ വളരെ നിരാശനാക്കി മാറ്റി. അതിനുശേഷം കർത്താവ് അവന്റെ പാത സ്ഥിരപ്പെടുത്തി. അവനുവേണ്ടി മാതാപിതാക്കൾ നോക്കിയിരുന്ന പെൺകുട്ടിയെതന്നെ അവൻ വിവാഹം കഴിച്ചു. അവർ കർത്താവിൽ സന്തോഷകരമായ ജീവിതം നയിച്ചു.
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങളെല്ലാം ദൈവഹിതത്തിനനുസരിച്ചുള്ളതാണോ എന്ന് എപ്പോഴും ശദ്ധ്രിക്കുക. ‘‘ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ’’ എന്ന് എഫെസ്യർ 5:17 പറയുന്നു. ‘‘ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു’’ (സങ്കീർത്തനങ്ങൾ 37:23) എന്ന വചനത്തിൽ എപ്പോഴും ആശയ്രിക്കുക! കർത്താവിന്റെ ചിന്തയാലും ആഗ്രഹങ്ങളാലും നിങ്ങളെ ഹൃദയത്തെ നിറയ്ക്കുവാൻ കർത്താവിനോട് യാചിക്കുക. അവൻ സകലനന്മകളാലും നിങ്ങളെ നിറയ്ക്കും. ദൈവഹിതം നിവർത്തിച്ചുകൊണ്ട് എപ്പോഴും പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ! നിങ്ങൾ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നുവെങ്കിൽ മാനസാന്തരപ്പെ്ടട് കർത്താവിങ്കലേക്ക് കടന്നു വരുവിൻ! സ്നേഹപിതാവായ കർത്താവ് നിങ്ങളെ ആലിംഗനംചെയ്ത് സ്വീകരിക്കുവാൻ കാത്തിരിക്കുന്നു. അവൻ തീർച്ചയായും നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും. 
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയുടെ ഹിതത്തിന് വിരോധമായി ഞാൻ തിരഞ്ഞെടുത്ത കാര്യങ്ങൾ എന്നോട് ക്ഷമിക്കേണമേ. കർത്താവേ, എപ്പോഴും അങ്ങയുടെ വഴികൾ തിരഞ്ഞെടുക്കുവാനും അങ്ങേക്ക് പ്രസാദകരമായ ജീവിതം നയിക്കുവാനും എന്നെ സഹായിക്കേണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ ഹിതം നിറവേറ്റേണമേ. എന്നെ അങ്ങയുടെ സന്നിധിയിൽ പൂർണ്ണമായും സമർപ്പിക്കുന്നു. സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000