Loading...

ദൈവത്തിന്റെ കലവറ!!

Shilpa Dhinakaran
08 Apr
പ്രിയ സുഹൃത്തേ! ഇന്നത്തെ വാഗ്ദാന വചനം സങ്കീർത്തനം 146: 7 ൽ നിന്നാണ് എടുത്തിട്ടുള്ളത്. “പീഡിതന്മാർക്കും അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കും അവൻ ആഹാരം നൽകുന്നു” എന്ന് പറയുന്നു. അതെ, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ പോകുന്നുവെന്ന് കർത്താവ് പറയുന്നു. നിങ്ങളുടെ ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും, കർത്താവ് ഇന്ന് നിറവേറ്റും. ഫിലിപ്പിയർ 4: 19-ൽ വേദപുസ്തകം പറയുന്നു: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” അതേ രീതിയിൽ, കർത്താവ് ഇന്ന് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ പോകുന്നു.

നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കർത്താവ് നൽകുമ്പോൾ, നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം എന്താണ്? നിങ്ങൾ മഹാമനസ്കത കാണിക്കുകയും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുകയും വേണം. ലൂക്കോസ് 6:38-ൽ വേദപുസ്തകം പറയുന്നു, “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. ” അതിനാൽ, നിങ്ങൾ ഹൃദയപൂർവ്വം നൽകുമ്പോൾ, കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. എന്റെ ജീവിതത്തിൽ ഇത് പല തവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. പല വിധത്തിൽ, ഇത് ശരിയാണെന്ന് എനിക്കറിയാം. എന്തെങ്കിലും മറ്റുള്ളവർക്ക് നൽകുമ്പോഴെല്ലാം എനിക്ക് ഇരട്ടിയായി ലഭിക്കും. എനിക്ക് പാകമാകാത്ത ഡ്രസ്സ് ഞാൻ ആർക്കെങ്കിലും കൊടുക്കുന്പോൾ ആഴ്ചകൾക്കുള്ളിൽ എനിക്ക് രണ്ടിലധികം ഡ്രസ്സുകൾ ലഭിക്കുമായിരുന്നു.
അതുപോലെ, നിങ്ങൾ മഹാമനസ്കത ഉള്ളവരായിരിക്കുന്പോൾ, കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. തന്റെ വഴിപാടായി രണ്ട് കാശുകൾ നൽകിയ ഒരു വിധവയെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. അവൾ തനിക്കുള്ളതെല്ലാം കൊടുത്തുവെന്നും അത്രയും വലിയ തുകയാണെന്നും യേശു പറഞ്ഞു (ലൂക്കോസ് 21). അതുപോലെ, നിങ്ങൾക്ക് കഴിയുന്നതെല്ലാം മറ്റുള്ളവർക്ക് നൽകുമ്പോൾ, കർത്താവ് വളരെ സന്തുഷ്ടനാകുകയും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ പ്രതീക്ഷിച്ചതിലും അധികമായി കർത്താവ് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ പോകുന്നു. ഇതിന് നമുക്ക് കർത്താവിനോട് നന്ദി പറയാം.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, 

ഈ വാഗ്ദാന വചനത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ ചെറിയ ആവശ്യങ്ങളും നൽകുന്ന അങ്ങയുടെ സ്നേഹത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. അങ്ങ് എന്റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു.  ഉദാരമായി നൽകുവാനും മറ്റുള്ളവരെ സഹായിക്കുവാനും അങ്ങ് എന്നെ സഹായിക്കേണമേ.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.   

For Prayer Help (24x7) - 044 45 999 000