Loading...

ദൈവത്തിന്റെ ആനന്ദം!!

Stella Ramola
05 Sep
പ്രിയ സുഹൃത്തേ, ഇന്നത്തെ ദൈവത്തിന്റെ വാഗ്ദാനം 2 ശമുവേൽ 22:20 ൽ നിന്നാണ്. “അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു." അതെ, പ്രിയ സുഹൃത്തേ, ഇന്ന് ദൈവം നിങ്ങളെ വിടുവിക്കും. കാരണം അവൻ നിങ്ങളിൽ ആനന്ദിക്കുന്നു. അവൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോയി വിശാലമായ ഒരു സ്ഥലത്താക്കും. “എനിക്കെതിരെ ധാരാളം ആളുകൾ ഗൂഢാലോചന നടത്തുന്നു. ഞാൻ എവിടെ തിരിഞ്ഞാലും എനിക്ക് ശത്രുക്കളുണ്ട്. ഞാൻ തീയിലൂടെ നടക്കുന്നതുപോലെ തോന്നുന്നു” എന്ന് നിങ്ങൾ പറഞ്ഞേക്കാം.

ദാവീദ് ഇതേ അവസ്ഥയിലൂടെ കടന്നുപോയി. സങ്കീർത്തനം 66:12 ൽ അവൻ പറയുന്നു, “നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു." അതെ, അവന് ധാരാളം ശത്രുക്കളുണ്ടായിരുന്നു. അവൻ അവരിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. അവൻ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അഭിമുഖീകരിക്കുകയായിരുന്നു. ദൈവം അവനെ വിടുവിച്ചു. ദൈവം അവനിൽ പ്രസാദിക്കുകയും അവനെ ഒരു രാജാവാക്കുകയും ചെയ്തു, ഒരു വലിയ രാഷ്ട്രത്തിന്റെ ഭരണാധികാരി.
ഇതുതന്നെയാണ് ദൈവം നിങ്ങൾക്കായി ചെയ്യുവാൻ പോകുന്നത്. 23 -ാം സങ്കീർത്തനത്തിൽ ദാവീദ് എഴുതുന്നു: ശാന്തമായ വെള്ളത്തിനരികിൽ ഇരിക്കുവാനും പച്ച പുൽമേടുകൾക്കരികിൽ നടക്കുവാനും ദൈവം അവനെ സഹായിച്ചു. ശത്രുക്കളുടെ മുന്നിൽ അവനുവേണ്ടി ദൈവം ഒരു മേശ ഒരുക്കി. അവന്റെ തല എണ്ണ കൊണ്ട് അഭിഷേകം ചെയ്തു. അവന്റെ പാനപാത്രം നിറഞ്ഞു കവിയുമാറാക്കി.  ദൈവം നിങ്ങൾക്കും ചെയ്യുവാൻ പോകുന്നത് ഇതാണ്. കാരണം അവൻ നിങ്ങളിൽ പ്രസാദിക്കുന്നു. അവൻ നിങ്ങളെ എല്ലാ ദുഷ്ടതയിൽ നിന്നും, എല്ലാ ശത്രുക്കളിൽ നിന്നും വിടുവിക്കുകയും നിങ്ങളെ വിശാലമായ ഒരു സ്ഥലത്ത് നിർത്തുകയും ചെയ്യും, ആർക്കും നിങ്ങളെ തൊടുവാൻ കഴിയാത്ത സുരക്ഷിതമായ സ്ഥലം. അതിനാൽ ധൈര്യമായിരിക്കുക. ദൈവം നിങ്ങളോടൊപ്പമുണ്ട്. 
Prayer:
സ്നേഹമുള്ള പിതാവേ,

എനിക്ക് എതിരായ ആളുകളെ അങ്ങേയ്ക്ക് അറിയാം. എന്റെ ഒരു ജോലിയിലും എനിക്ക് അഭിവൃദ്ധിപ്പെടാൻ കഴിയുന്നില്ല. ഞാൻ തീയിലൂടെ നടക്കുന്നതുപോലെ തോന്നുന്നു. എന്നാൽ കർത്താവേ, അങ്ങ് എന്നിൽ പ്രസാദിക്കുന്നുവെന്ന് പറഞ്ഞതുപോലെ, എന്റെ എല്ലാ ശത്രുക്കളിൽ നിന്നും എന്നെ വിടുവിക്കേണമേ. ഒരു ദുഷ്ടശക്തിയും എന്നെ തൊടാതെ ഒരു സുരക്ഷിത സ്ഥാനത്ത് എന്നെ സംരക്ഷിക്കേണമേ. 

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000