Loading...

നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവർ!!

Shilpa Dhinakaran
04 Dec
സ്രഷ്ടാവായ ദൈവം നമ്മെ തിരഞ്ഞെടുക്കുന്നത് എത്ര അത്ഭുതകരമാണ്. അവനാണ് നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങൾ ഫലം പുറപ്പെടുവിക്കേണ്ടതിനായി അവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവന്റെ നാമമഹത്വത്തിനായി ഉപയോഗപ്പെടുത്തേണ്ടതിനായി കർത്താവ് നമുക്കോരുത്തർക്കും വ്യത്യസ്ത കഴിവുകൾ നൽകി അനുഗ്രഹിച്ചിരിക്കുന്നു. വ്യത്യസ്തമായ ഉദ്ദേശങ്ങൾക്കായി അവൻ നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തിരിക്കുന്നു.

അമേരിക്കയിലെ അറ്റ്ലാന്റയിൽ ജാമി ഗ്രേസ് എന്നറിയപ്പെടുന്ന ഒരു പ്രശസ്ത സുവിശേഷ ഗായികയുണ്ട്. ഒരു ക്രിസ്ത്യാനിയായ അവളുടെ വീട്ടിൽ എല്ലായ്പോഴും സംഗീതം നിറഞ്ഞിരുന്നു. ജാമി പോലും കുട്ടിക്കാലത്തുതന്നെ വിവിധ വാദ്യോപകരണങ്ങൾ വായിക്കുവാൻ പഠിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ജാമിയ്ക്ക് 11 വയസ്സുള്ളപ്പോൾ, ടൂറെറ്റ്സ് സിൻഡ്രോം എന്ന രോഗം അവളെ പിടികൂടി. ഇത് അവളുടെ കൈകളിലും ശരീരത്തിലുടനീളവും അനിയന്ത്രിതമായ ചലനങ്ങളുണ്ടാക്കുമായിരുന്നു. വാദ്യങ്ങൾ വായിച്ച് ദൈവത്തെ ആരാധിക്കുവാൻ അവൾ വളരെ ബുദ്ധിമുട്ടി. ഇത് ജാമിയുടെ ഹൃദയം തകർത്തു. ഈ രോഗത്തിന് ഒരു ചികിത്സയും ഇല്ലെന്ന് അറിഞ്ഞപ്പോൾ, ദെവം തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുവാൻപോലും അവളെ പ്രേരിപ്പിച്ചു. എങ്കിലും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്നത്  ജാമി ഒരിക്കലും നിർത്തിയില്ല. ബുദ്ധിമുട്ടുകൾക്കിടയിലും ദൈവത്തെ ആരാധിക്കുന്നതും അവൾ നിർത്തിയില്ല. അനേകർക്ക് അവൾ ഒരു അനുഗ്രഹമായി മാറി. ദൈവം അവളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കുകയും ഉയരങ്ങളിലേക്ക്  അവളെ ഉയർത്തുകയും ചെയ്തു.
അതുപോലെ, നിങ്ങളുടെ എല്ലാ പരിശ്രമങ്ങളെയും ദൈവം അനുഗ്രഹിക്കും. നിങ്ങളുടെ കഴിവുകൾ ദൈവം നിങ്ങൾക്ക്  നൽകിയ സമ്മാനമാണ്. ആ കഴിവുകൾകൊണ്ട്  നിങ്ങൾ ചെയ്യുന്നത് ദൈവത്തിനുള്ള നിങ്ങളുടെ സമ്മാനമാണ്  എന്ന് ലിയോ ബസ്കാഗ്ലിയ എന്ന എഴുത്തുകാരൻ പറയുന്നു. ദൈവത്തെ മഹത്വപ്പെടുത്തുവാൻ നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്പോൾ അവൻ നിങ്ങൾക്ക്  പ്രതിഫലം നല്കും. അതെ, ആരംഭത്തിൽ അത് വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ കർത്താവ് തന്നെ നിങ്ങളെ ശക്തിപ്പെടുത്തുകയും നിങ്ങളാൽ മികച്ചത്  ചെയ്യുവാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. യെശയ്യാവു 41:9,10 വാക്യങ്ങൾ ഇപ്രകാരം പറയുന്നു: ‘‘ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.’’ പ്രയാസങ്ങളും ദുഃഖങ്ങളും നേരിടുന്പോൾ തളർന്നു പോകരുത്! ‘‘നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു. നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു’’  (യോഹന്നാൻ 15:16) എന്ന് അരുളിച്ചെയ്തിരിക്കുന്ന ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതോർത്ത് സന്തോഷിക്കുവിൻ! അവൻ നിങ്ങളെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും!
Prayer:
സ്നേഹവാനായ കർത്താവേ,

എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്നോട് സംസാരിച്ചതിനായി അങ്ങേയ്ക്ക് സ്തോത്രം! കർത്താവേ, എപ്പോഴും അങ്ങയെ അന്വേഷിപ്പാനും അങ്ങയുടെ പാദത്തിങ്കൽ കാത്തിരിപ്പാനും അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാവറ്റിലും വിശ്വസ്തനായിരിപ്പാനും എന്നെ സഹായിക്കേണമേ. അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000