Loading...
Stella ramola

കൊടുക്കുക, സ്വീകരിക്കുക

Sis. Stella Dhinakaran
25 Nov
പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ വന്ദനം. ഇന്ന് സദൃശവാക്യം 19:17 നമുക്ക് ധ്യാനിക്കാം:  ''അവർ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.'' ആരാണ്് ഈ ''അവർ''. എളിയവരോടു കൃപ കാണിക്കുന്നവരെയാണ് ഇത് കാണിക്കുന്നത്!

ഇന്ന്, ദൈവം നമുക്ക് സീഷ ശുശ്രൂഷയെ നൽകിയിരിക്കുന്നു. ഈ ശുശ്രൂഷയിലൂടെയാണ് ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുന്നത്. സീഷാ ശുശ്രൂഷയിലൂടെ ആയിരക്കണക്കിന് ദരിദ്രരായ ജനങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ത്യാഗപൂർവ്വം നൽകുന്ന സംഭാവനകളിലൂടെയാണ് ദരിദ്രരെ സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത്. നിങ്ങൾ നൽകുന്ന സംഭാവന ദൈവം നോക്കിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവർ അറിയുന്നുണ്ടാവില്ല, എന്നാൽ ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നു. ''യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു'' എന്ന് സദൃശവാക്യം 15:3 പറയുന്നു. ആരുമറിയാതെ, നിങ്ങളുടെ സംഭാവനകൾ പാവപ്പെട്ടവർക്ക് നൽകുക; നിങ്ങളുടെ ദശാംശം പാവപ്പെട്ട ദൈവശുശ്രൂഷകർക്ക് നൽകുക.
പാവപ്പെട്ട പാസ്റ്റർമാർക്ക് ദശാംശം കൊടുക്കുന്നതിൽ എന്റെ ഭർത്താവ് വളരെയേറെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ അദ്ദേഹത്തിന് ദൈവം നല്ല ഉദ്യോഗം നൽകിയതും, ഉന്നത പദവിയിലേക്ക് ഉയർത്തിയതും. അതുകൊണ്ട്, നിങ്ങളുടെ സംഭാവനകളും സഹായങ്ങളും സീഷ ശുശ്രൂഷയിലൂടെ നൽകുക. അടുത്തസമയത്ത്, പോണ്ടിച്ചേരിയിൽ നിന്നും പാവപ്പെട്ട ഒരു ദമ്പതികൾ വന്ന് തങ്ങളുടെ ദശാംശം സംഭാവനയായി നൽകി. നിശ്ചയമായും അത്തരക്കാരെ ദൈവം അനുഗ്രഹിക്കും. ''എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കുന്നു'' എന്ന് സങ്കീർത്തനം 41:1 പറയുന്നു. സീഷാ ശുശ്രൂഷയിലൂടെ നിങ്ങളുടെ മികച്ചത് പാവപ്പെട്ടവർക്ക് നൽകുക. ദൈവം അത് നിങ്ങൾക്ക് ഇരട്ടിയായി തിരികെ നൽകും. പലവിധ വഴികളിലൂടെ ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും. ആ കൃപയും മനസ്സലിവും നിങ്ങൾക്ക് നൽകേണ്ടതിന് ദൈവത്തോടു പ്രാർത്ഥിക്കുക.
Prayer:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ,

ഇന്ന് എന്നോടു സംസാരിക്കുകയും പാവപ്പെട്ടവരെയും ആവശ്യത്തിലായിരിക്കുന്നവരെയും അങ്ങ് എന്തുമാത്രം കരുതുന്നു എന്ന് കാണിച്ചുതന്നതിനാലും അങ്ങേയ്ക്ക് നന്ദി. കർത്താവേ, അങ്ങയോടു ചേർന്നു നടക്കുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള കൃപയും എനിക്ക് തരേണമേ. ദാരിദ്ര്യത്തിലായിരിക്കുന്ന എന്റെ സ്വന്തം ബന്ധുജനങ്ങളെ സഹായിക്കേണ്ടതിന് എന്നെ അനുഗ്രഹിക്കേണമേ. ഒരു ഉദാരമനസുള്ളവനാകാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000