Loading...
Dr. Paul Dhinakaran

കൊടുപ്പിൻ! നിങ്ങൾക്കു കിട്ടും!

Dr. Paul Dhinakaran
05 Jul
ഇക്കാലത്ത്, ഉല്പന്നങ്ങൾ വിപണിയിൽ വിൽക്കാനുള്ള ഒരു പുതിയ തന്ത്രമാണ്, ‘ഒന്ന് വാങ്ങിയാൽ ഒന്ന് സൌജന്യം.’ ഈ പരസ്യം കാണുമ്ബോൾ എല്ലാവർക്കും വളരെ സന്തോഷമാണ്. കാരണം, സൌജന്യമായി എന്തെങ്കിലും ലഭിക്കുമല്ലോ എന്ന ചിന്ത. എന്നാൽ പരസ്യത്തിനെ്റ ചുവടെ, നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ് എന്ന് പറയുന്ന ഒരു പ്രസ്താവന നിങ്ങൾക്ക്  കാണുവാൻ സാധിക്കും. അത് അധികമാരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. അതെ, ഈ ലോകത്തിൽ ഒന്നും സൌജന്യമല്ല. എന്നാൽ കർത്താവ് നമുക്ക്  അനുഗ്രഹങ്ങളെല്ലാം സൌജന്യമായി നൽകുന്നു. ‘‘ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും’’ എന്ന്  സദൃശവാക്യങ്ങൾ 11:25 പറയുന്നു. സാമ്പത്തിക പിന്തുണ മാത്രമല്ല, നൽകുന്നത് ഏത് രൂപത്തിലും ആകാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ സമയം അല്ലെങ്കിൽ നിരുത്സാഹപ്പെടുത്തിയവർക്ക് ഒരു പ്രോത്സാഹന വാക്ക് എന്നിവയൊക്കെ നൽകുവാൻ നമുക്ക് സാധിക്കും. നിങ്ങളുടെ സംഭാവന സമൃദ്ധമായ പ്രതിഫലം നൽകും. ചില സമയങ്ങളിൽ മറ്റുള്ളവർ നമുക്ക് നൽകിയതെന്തെന്ന് കണക്കാക്കുകയും അതിനനുസരിച്ച് തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.  എന്നാൽ യഥാർത്ഥ സ്നേഹം കണക്കാക്കാതെ നന്മ ചെയ്യുവാൻ കർത്താവ് നമ്മെ സഹായിക്കുന്നു. അത്തരം നല്ല സ്വഭാവം നമുക്കുണ്ടായിരിക്കണം. ‘‘കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും’’ എന്ന് ലൂക്കൊസ് 6:38 പറയുന്നു. മറ്റുള്ളവർക്കായി നിങ്ങൾ നൽകുന്നതെന്തും നിങ്ങൾക്ക്  മടക്കികിട്ടും.
ഒരു പാവപ്പെട്ട സ്ത്രീയുടെ മകൾ രോഗബാധിതയായപ്പോൾ മകൾക്കിഷ്ടമുള്ള മുന്തിരിപ്പഴം കൊണ്ട്  അവളെ ചികിത്സിക്കാൻ ആ മാതാവ് ആഗ്രഹിച്ചു. അവൾ മുന്തിരിപ്പഴം തിരഞ്ഞപ്പോൾ രാജാവിനെ്റ അരമനതോട്ടത്തിൽ അത് കണ്ടെത്തി. തനെ്റ പക്കലുള്ള കുറച്ച് പണത്തിനുള്ള മുന്തിരി തരാമോ എന്ന്  അവൾ തോട്ടക്കാരനോട് ആവശ്യപ്പെട്ടു. രാജാവിനെ്റ മകളോട് ചോദിക്കുവാൻ തോട്ടക്കാരൻ പറഞ്ഞു. രാജകുമാരി ഒരു കുട്ട നിറയെ മുന്തിരിപ്പഴം  അവൾക്ക് കൊടുത്തു. പാവപ്പെട്ട സ്ത്രീ ആ പണം രാജകുമാരിയുടെനേരെ നീട്ടി. എന്നാൽ രാജകുമാരി അത് നിരസിച്ചു. തന്്റെ പിതാവ് ഒരു വ്യാപാരിയല്ല, രാജാവാണ് എന്നുപറഞ്ഞ്  നാണയങ്ങൾ അവളുടെ കയ്യിത്തന്നെ സൂക്ഷിക്കുവാൻ പറഞ്ഞു.
അതെ പ്രിയപ്പെട്ടവരേ, നമ്മുടെ സ്വർലോക പിതാവും ഒരു രാജാവാണ്. അവന് നമ്മിൽ നിന്ന് ഒന്നും ആവശ്യമില്ല. അവൻ നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന ഒരേയൊരു മാനദണ്ഡം, രാജാവിനെ്റ മക്കളെപ്പോലെ നാം പെരുമാറണം എന്നുള്ളതാണ്.  ‘‘സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ’’ (മത്തായി 10: 8). രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധീകരിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്ത സന്ദർഭത്തിലാണ്  യേശു ഇത് പറയുന്നത്. നമ്മുടെ പണവും സ്നേഹവും സമയവും നൽകി മറ്റുള്ളവരെ നാം സ്വതന്ത്രമായി സേവിക്കണം. ആരെങ്കിലും കർത്താവിന്റെ വേലക്കായി നൽകുമ്പോൾ, അനുഗ്രഹങ്ങളാൽ കവിഞ്ഞൊഴുകുന്നതുവരെ ദൈവം അത് അവർക്ക് തിരികെ നൽകുന്നു. മലാഖി 3:10-ൽ  ‘‘എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’’ എന്റെ കുഞ്ഞുങ്ങൾ അനുഗ്രഹം പ്രാപിക്കേണ്ടതിന് അവർക്കുള്ളത് എന്റെ അടുക്കൽ ആദ്യം കൊണ്ടുവരട്ടെ. ഞാൻ അത് അവർക്ക് അനുഗ്രഹിച്ച് നല്കും. അപ്പോൾ അവർക്ക് സകല അനുഗ്രഹങ്ങളും ലഭിക്കും എന്നാണ്  ദൈവം പറയുന്നത്. ദൈവത്തെ പരീക്ഷിക്കാനുള്ള ഏക മാർഗ്ഗo ദൈവത്തിനായി കൊടുക്കുക എന്നുള്ളതാണ്. നമ്മുടെ കർത്താവ്  പരാജയപ്പെടുമോ? ഒരിക്കലുമില്ല. അതിനാൽ ഉദാരമായി കർത്താവിന് നൽകുക. അപ്പോൾ കർത്താവ് നിങ്ങളെ മാനിച്ച്, അളവറ്റ അനുഗ്രഹങ്ങളാൽ നിങ്ങളെ നിറയ്ക്കും! ആയതിനാൽ ദൈവത്തിന് നൽകുന്നതിൽ എരിവുള്ളവരായിരിപ്പിൻ! 
Prayer:
സ്നേഹവാനായ കർത്താവേ,

പൂർണ്ണമനസ്സോടു കൂടെ അങ്ങേയ്ക്ക് നൽകുവാൻ എനിക്ക് കൃപ നല്കേണമേ. എന്റെ ജീവിതത്തിൽ ഒരു നന്മയും കുറഞ്ഞുപോകാതെ അങ്ങ് എന്നെ കാക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. കർത്താവേ, പിശാചിന്്റെ തന്ത്രങ്ങളിൽനിന്നും എന്നെ കാത്തുകൊള്ളേണമേ. എന്്റെ എല്ലാ വഴികളിലും എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.
 

For Prayer Help (24x7) - 044 45 999 000