Loading...
Evangeline Paul Dhinakaran

ദൈവത്തിന്റെ സ്നേഹിതൻ!!

Sis. Evangeline Paul Dhinakaran
17 May
പ്രിയ സുഹൃത്തേ, ഈ പ്രത്യേക ദിവസം ദൈവവചനം നിങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ട്. അതാണ്സങ്കീർത്തനം 25:14. “യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കും ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.” എല്ലാ ദിവസവും രാവിലെ നിങ്ങൾ സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിൽ വരുമ്പോൾ അവൻ തീർച്ചയായും നിങ്ങളെ കണ്ടുമുട്ടുകയും അവന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തുകയും ചെയ്യും. അതാണ് യെശയ്യാവു 64:5 പറയുന്നത്, “സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേൽക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഔർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?” നാം ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ, എല്ലാ ദിവസവും രാവിലെ അവൻ സന്തോഷത്തോടെ നമ്മെ കണ്ടുമുട്ടും. ഇതാണ് കർത്താവിൽ നമുക്കുള്ള സന്തോഷം!

അതുകൊണ്ടാണ് ആമോസ് 3:7-ൽ വേദപുസ്തകം പറയുന്നത്: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ദാവീദ് എപ്പോഴും പ്രാർത്ഥിച്ചു. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും അവൻ വീണ്ടും വീണ്ടും പ്രാർത്ഥിച്ചു. അവൻ ഒരു പ്രാർത്ഥനാ പടയാളിയായിരുന്നു. അതുകൊണ്ടാണ് “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും” എന്ന് അവൻ പറഞ്ഞത്. നാം സന്തോഷത്തോടെ കർത്താവിന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവൻ നമുക്ക് എല്ലാം വെളിപ്പെടുത്തും. യേശു ഭൂമിയിലായിരുന്നപ്പോൾ, ഒരു സ്നേഹിതനെപ്പോലെ ദൈവത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ തന്റെ ശിഷ്യന്മാർക്ക് വെളിപ്പെടുത്തി.
യോഹന്നാൻ 15:15-ൽ അവൻ പറയുന്നു, “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” കർത്താവ് തന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തുകയില്ലേ? നിങ്ങൾ ദൈവത്തിന്റെ സ്നേഹിതനാണ്. അബ്രഹാമും ദൈവത്തിന്റെ ഒരു സ്നേഹിതനായിരുന്നു. യാക്കോബ് 2:23-ൽ നാം വായിക്കുന്നു, “അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.” ദൈവം നിങ്ങളെ തന്റെ സ്നേഹിതനായി കാണുന്നു. ദൈവത്തിൽനിന്നും കേൾക്കുവാനും അവനിൽ വിശ്വസിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ നിങ്ങളോട് സംസാരിക്കുകയും വലുതും തിരയുവാൻ കഴിയാത്തതുമായ കാര്യങ്ങൾ നിങ്ങളെ കാണിക്കുകയും ചെയ്യും. ദൈവം നിങ്ങളെ ഒരു പ്രവാചകനും പ്രവാചകിയുമാക്കിത്തീർക്കട്ടെ!
Prayer:
സ്നേഹമുള്ളവനായ  കർത്താവേ,

അങ്ങയുടെ രഹസ്യങ്ങൾ എനിക്കു വെളിപ്പെടുത്തേണമേ. എനിക്ക് ഉൾക്കാഴ്ചയും ജ്ഞാനവും വെളിപ്പാടുകളും നൽകേണമേ.  പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ എന്നെ നിറക്കേണമേ. എന്നെ അങ്ങയുടെ സ്നേഹിതനാക്കേണമേ. എന്റെ ജീവിതം മനോഹരമായി നയിക്കുവാൻ ഞാൻ അറിയേണ്ടതെല്ലാം എന്നെ പഠിപ്പിക്കേണമേ. എന്നെ ശ്രദ്ധിക്കുകയും ഞാൻ പോകേണ്ട വഴിയിൽ എന്നെ നയിക്കുകയും ചെയ്യേണമേ.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000