Loading...
Stella dhinakaran

സ്വാതന്ത്യ്രമേകുന്ന കർത്താവ്!!

Sis. Stella Dhinakaran
14 Feb
രോഗം, പിശാചിന്റെ പ്രവൃത്തികൾ, അടിമത്വം, എന്നിവയിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. യേശു പറഞ്ഞു, ‘‘ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു’’ (ലൂക്കോസ് 4:18). ഇന്ന്, കർത്താവിന്റെ നാമം, നമുക്കായി ചിന്തിയ അവന്റെ രക്തം, അവന്റെ വാഗ്ദത്തങ്ങൾ, അവന്റെ ആത്മാവ്, അവന്റെ ഉടന്പടികൾ എന്നിവയെല്ലാം അവകാശമാക്കിക്കൊണ്ട് ശത്രുവിന്റെ ശക്തികളെ ഇല്ലായ്മ ചെയ്യുവാൻ യേശു ഓരോ ദൈവമക്കൾക്കും അധികാരം നല്കിയിരിക്കുന്നു.  സാത്താൻ വിതച്ച എല്ലാ ദുഷ്ടവിത്തുകൾക്കും അവ മറുമരുന്നാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവം തന്റെ ജീവിതത്തെ എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് ഒരു പ്രിയ സഹോദരി സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇതാ, അവരുടെ സാക്ഷ്യം!

‘‘എനിക്ക്  ഇപ്പോൾ 63 വയസ്സായി. ഞാൻ ജനിച്ചപ്പോൾ, ഞാൻ ഒരു പെൺകുഞ്ഞായതിനാൽ എന്റെ അമ്മ എന്നെ കൊല്ലുവാൻ ശ്രമിച്ചു. പക്ഷേ, എന്റെ പിതാവ് എന്നെ രക്ഷിച്ച്  വളർത്തി. എന്റെ ദാന്പത്യ ജീവിതം മൂന്നുവർഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. എന്റെ മകന് അന്ന്  ഒന്നര വയസ്സായിരുന്നു. കുടുംബത്തിൽനിന്നും യാതൊരു പിന്തുണയുമില്ലാതിരുന്നതിനാൽ വളരെയധികം ബുദ്ധിമുട്ടുകളും വേദനകളും ഞാൻ അനുഭവിച്ചു. ഞാൻ പിന്നീട് ഒരു ബിസിനസ്സ് ആരംഭിച്ചു. എന്നാൽ അത് പരാജയപ്പെട്ടു. എന്റെ മകൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, കേളേജിൽ ചേർന്നു. പക്ഷേ കോളേജിൽ, പതിവായി ക്ലാസുകളിൽ പോകുന്നതിനുപകരം, അവൻ കൂട്ടുകാരുടെ കൂടെകൂടി വഴിപിഴച്ചുപോയി. എന്റെ ഹൃദയവേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. വീടിന്റെ വാടക കൊടുക്കുവാനും മറ്റ് അത്യാവശ്യ കാര്യങ്ങൾ നിർവ്വഹിക്കുവാനും എനിക്ക് മാർ‘മില്ലാതായി. ജീവിതത്തിനും മരണത്തിനുമിടയിൽ ഞാൻ പിടയുകയായിരുന്നു. ഈ അവസരത്തിൽ, യേശു വിളിക്കുന്നു ‘എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ്’ നടത്തുന്ന ഒരു സഹോദരി എന്നെ കണ്ടുമുട്ടി. അവർ എന്നെ ആശ്വസിപ്പിച്ചു. അവരുടെ പ്രാർത്ഥനയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവർ എന്നെ രക്ഷയിലേക്ക് നയിച്ചു. ഞാൻ എന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു. എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ്’ അംഗങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ഞാൻ നിറയപ്പെട്ടു. പൈശാചിക ബന്ധനങ്ങളിൽനിന്ന് കർത്താവ് എനിക്ക് പൂർണ്ണമായ വിടുതൽ നൽകി. അന്നേദിവസം വൈകുന്നേരം എനിക്ക് ഒരു പാർട്ട്ടൈം ജോലി ലഭിച്ചു. എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പിൽ എന്റെ മകന്റെ മാനസാന്തരത്തിനായി ഞങ്ങൾ തുടർച്ചയായി പ്രാർത്ഥിച്ചു. കർത്താവ് അവനെയും വിടുവിച്ചു. ഇപ്പോൾ അവൻ തന്റെ പഠനം പൂർത്തിയാക്കി, ജോലിയും നേടിയിരിക്കുന്നു. എന്നിലുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ, കഴിഞ്ഞ 60 വർഷങ്ങൾ എനിക്ക് അനുഭവിക്കുവാൻ കഴിയാതിരുന്ന സന്തോഷവും സമാധാനവും ഇപ്പോൾ എനിക്ക് ലഭിച്ചിരിക്കുന്നു.’’
വേദപുസ്തകം പറയുന്നു: ‘‘പുത്രൻ നിങ്ങൾക്കു സ്വാതന്ത്യ്രം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും’’ (യോഹന്നാൻ 8:36). യേശുവിലൂടെ മാത്രമേ നമുക്ക് യഥാർത്ഥ വിടുതൽ ലഭിക്കുകയുള്ളൂ. ഇന്ന്, യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുക. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകുന്പോൾ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവന്റെ സമാധാനം, മാർഗ്ഗനിർദ്ദേശം, കരുതൽ, ആശ്വാസം, പൂർണ്ണത എന്നിവ നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ സ്നേഹനിധിയായ പിതാവായ യേശുവിലേക്ക് അടുത്തുവരുവിൻ! അവന്റെ കൃപകളും അവൻ നൽകുന്ന സ്വതന്ത്യ്രവും അനുഭവിച്ചറിയുവിൻ! ദൈവസന്നിധിയിൽനിന്ന് നിങ്ങളെ പിന്നോട്ട് വലിക്കുന്ന പിശാചിന്റെ തന്ത്രങ്ങളിൽ ഒരിക്കലും കുടുങ്ങിപ്പോകരുത്. നിങ്ങളെക്കുറിച്ച് ദൈവത്തിന് മികച്ച പദ്ധതികളുണ്ട്! വിശ്വാസത്തിൽ ഉറച്ചുനിന്ന് അവയെ അവകാശമാക്കിക്കൊൾവിൻ!
Prayer:
എന്റെ പ്രിയ കർത്താവേ,

ജീവിതത്തിൽ എന്തെല്ലാം പ്രതികൂലങ്ങൾ വന്നാലും അങ്ങയുടെ സഹായത്താൽ എല്ലാവറ്റിലും വിജയം നേടുവാൻ അങ്ങ് സഹായിക്കേണമേ. അങ്ങയുടെ വാഗ്ദത്തങ്ങളിൽ പൂർണ്ണമായി വിശ്വസിപ്പാനും അത്ഭുതങ്ങൾ പ്രാപിപ്പാനും എനിക്ക് കൃപ നല്കേണമേ. എന്നെ അങ്ങയുടെ കരങ്ങളിൽ ഭരമേല്പിക്കുന്നു. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങേക്ക് സാക്ഷിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ അവിശ്വാസമെല്ലാം നീക്കിക്കളയേണമേ. ഞാൻ അങ്ങയുടെ പൈതൽ ആകുന്നു. അങ്ങയുടെ കരം എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേക്ക് മാത്രം കരേറ്റുന്നു.


ആമേൻ.
 

For Prayer Help (24x7) - 044 45 999 000