കുലുക്കാൻ കഴിയാത്ത സ്ഥിരമായ ഗമനം
Samuel Dhinakaran
30 Nov
പ്രിയ സ്നേഹിതാ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 37:23-ൽ നിന്നും എടുത്തിരിക്കുന്നു: ''ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.'' ഈ വചനത്തിലൂടെ നിങ്ങളെ ശക്തിപ്പെടുത്താനും മുന്നോട്ട് നയിക്കാനും എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കർത്താവ് ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുന്നുവെങ്കിൽ, അവന്റെ ചുവടുകളെ കർത്താവ് സ്ഥിരമാക്കുന്നു. ഈ വാഗ്ദത്തമനുസരിച്ച്, കർത്താവ് ഇന്ന് നിങ്ങളുടെ ചുവടുകളെ സ്ഥിരമാക്കും. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും യാതൊന്നിനും നിങ്ങളെ ഇളക്കാനോ നിങ്ങളുടെ ജീവിതത്തെ തകർക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതത്തിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നതിനെ മോഷ്ടിക്കാനോ നശിപ്പിക്കാനോ പിശാചിന് കഴിയില്ല.
സങ്കീർത്തനം 1:3 പറയുന്നു: ''അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.'' അതിനാൽ, കർത്താവിനെ പ്രസാദിപ്പിക്കുന്നത് തുടരുക, അവിടുന്ന് നിങ്ങളുടെ കാലടികളെ ഉറപ്പിക്കും. ദൈവം നിങ്ങളെ ഉയർത്തിയ സ്ഥാനം ഇല്ലാതാക്കാൻ എന്തെങ്കിലും വരുമെന്ന് നിങ്ങൾ ഭയക്കുന്നുണ്ടാകാം; അല്ലെങ്കിൽ ദൈവം തന്നതിനെ ഉപേക്ഷിക്കാൻ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടാകാം. നിങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തപ്പെട്ടേക്കാം. അതുമല്ലെങ്കിൽ ദൈവം പണിതത് എടുത്തുകളയാൻ നിങ്ങളുടെ ശുശ്രൂഷയ്ക്കെതിരെ ആളുകൾ വന്നേക്കാം. പ്രിയ സ്നേഹിതാ, ഭയപ്പെടേണ്ടാ! കർത്താവിനെ പ്രസാദിപ്പിക്കുന്നത് തുടരുക. ലാക്കിലേക്ക് നോക്കി മുന്നേറുന്നത് തുടരുക. ''കർത്താവേ, ഞാൻ അങ്ങേയ്ക്കായി എന്തുചെയ്യണം?'' എന്ന് ദൈവത്തോട് ചോദിക്കുക. നിങ്ങൾ ഒന്നിനെയും ഭയപ്പെടില്ലെന്നും ജീവിതത്തിൽ

കുലങ്ങാതിരിക്കുമെന്നും ധൈര്യത്തോടെ പ്രഖ്യാപിക്കുക. നിങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ, ദൈവം നിങ്ങളുടെ ഗമനത്തെ സ്ഥിരമാക്കും. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ, ദൈവശുശ്രൂഷ ചെയ്യാൻ, ദരിദ്രരെ സഹായിക്കുവാൻ, ദൈവത്തിനായി നിങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങളുടെ കാലടികൾ സ്ഥിരമായി നിൽക്കും. അതിനാൽ, പ്രിയ സ്നേഹിതാ, കർത്താവിൽ ഉറച്ചുനിൽക്കുക. നിങ്ങൾ ഒരിക്കലും കുലുങ്ങിപ്പോകയില്ല.
Prayer:
സ്നേഹമുള്ള കർത്താവേ, അങ്ങയുടെ വചനത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി. ഞാൻ എന്റെ ജീവിതത്തെ പൂർണ്ണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ജീവിതം എപ്പോഴും അങ്ങയുടെ മുൻപിൽ പ്രസാദമുള്ളതായിരിക്കട്ടെ. കർത്താവേ, എന്നെ സംരക്ഷിച്ച്, അങ്ങ് എനിക്ക് നൽകിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ചുറ്റും വേലി കെട്ടി കാക്കേണമേ. അങ്ങ് എന്റെ സംരക്ഷകനാകുന്നു. കർത്താവേ, അങ്ങയുടെ വാഗ്ദത്തനുസരിച്ച് ഞാൻ ഒരിക്കലും കുലുങ്ങിപ്പോകാതിരിക്കാൻ തക്കവണ്ണം എന്റെ കാലടികളെ ഉറപ്പിക്കണമേ. എല്ലാ സാഹചര്യങ്ങളിലും എനിക്ക് വിജയം നൽകുകയും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.