Loading...
Dr. Paul Dhinakaran

ദൈവത്തെ ഭയപ്പെടുവിൻ!!

Dr. Paul Dhinakaran
22 May
’സ്വപ്നങ്ങൾക്ക് ആഴമായ അർത്ഥമുണ്ടോ?’ എന്ന ചോദ്യത്തിന്, ചിലർ ഉവ്വ് എന്നും ചിലർ ഇല്ലെന്നും ഉത്തരം നൽകുന്നു. നാം ഗാഢനിദ്രയിലായിരിക്കുന്പോൾ, നമ്മുടെ ഹൃദയാന്തർഭാഗത്തിലുള്ള മോഹങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുടെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടും എന്ന് ഡോക്ടമാർ പറയുന്നു. നാം സ്വപ്നം കാണുന്നതെല്ലാം യഥാർത്ഥ ജീവിതത്തിൽ നിറവേറിഎന്നുവരികയില്ല. ദൈവവചനം പറയുന്നു: ‘‘സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക’’ (സഭാപ്രസംഗി 5:7). അതിനാൽ, നിങ്ങൾ കാണുന്ന മോശമായ സ്വപ്നങ്ങളെക്കുറിച്ചോർത്ത് ഭയപ്പെടരുത്. പകരം അവ കർത്താവിൽ സമർപ്പിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക. കർത്താവ് നിങ്ങളോടൊപ്പമുണ്ട്.

എനിക്ക് 7 വയസ്സുള്ളപ്പോൾ, എന്റെ പിതാവ് സഹോ. ഡി.ജി.എസ്. ദിനകരനെ്റ ശ്വാസകോശങ്ങൾ പ്രവർത്തനരഹിതമായി. അദ്ദേഹം തുടർച്ചയായി രക്തം ഛർദ്ദിച്ചു കൊണ്ടിരുന്നു. ആ സമയത്ത് എല്ലാ രാത്രിയിലും ഞാൻ ഭയങ്കരമായ ഒരു സ്വപ്നം കാണുമായിരുന്നു. ആ സ്വപ്നത്തിൽ, ഞാൻ പഠിച്ച സ്കൂൾ അങ്കണത്തിൽ ഒരു ശവപ്പെട്ടിയിൽ എന്റെ പിതാവിന്റെ മൃതശരീരം വെച്ചിരിക്കുന്നതും സംഗീതജ്ഞർ വിവിധ ഉപകരണങ്ങളുമായി ഗാനങ്ങൾ ആലപിക്കുന്നതും ഞാൻ കാണുമായിരുന്നു. ഞാൻ പരിഭ്രാന്തനായി എഴുന്നേറ്റ്  നിലവിളിക്കുകയും എന്റെ പിതാവിനെ ആലിംഗനം ചെയ്യുകയും ചെയ്യും. എല്ലാ രാത്രിയിലും ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. അതിനാൽ, ഞാൻ സ്കൂളിൽ നിന്ന് മടങ്ങുന്പോഴെല്ലാം, എനെ്റ വീടിനടുത്ത് സംഗീതോപകരണങ്ങൾ വായിക്കുന്ന ആളുകളെ ഞാൻ വളരെ ഭയത്തോടെയാണ് കണ്ടിരുന്നത്. ആ സമയത്ത് എന്റെ പിതാവിനെക്കുറിച്ച് ദൈവദാസന്മാർ പറയുന്ന തെറ്റായ പ്രവചനങ്ങൾ കേൾക്കുന്നത് അതിലും വളരെ  പ്രയാസമായിരുന്നു. ‘സഹോദരാ, താങ്കൾ മരണത്തോടടുത്തിരിക്കുന്നു. താങ്കളുടെ ശുശ്രൂഷ അവസാനിച്ചുവെന്ന് കർത്താവ് എനിക്ക് വെളിപ്പെടുത്തി’ എന്നെല്ലാം അവർ വന്ന് എനെ്റ പിതാവിനോട് പറയുമായിരുന്നു. എന്നാൽ സംഭവിച്ചത്  നേരെമറിച്ചായിരുന്നു. കർത്താവ് എനെ്റ പിതാവിനെ സൌഖ്യമാക്കി. അദ്ദേഹം വളരെക്കാലം ജീവിച്ചു. ലോകമെന്പാടും വിജയകരമായി തനെ്റ ശുശ്രൂഷ പൂർത്തിയാക്കി.
പ്രിയപ്പെട്ടവരേ, ഇന്ന് ഇത്തരം സ്വപ്നങ്ങൾ നിങ്ങളെയും ഭയപ്പെടുത്തുന്നുണ്ടോ? നിങ്ങൾ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടർമാരോ ബന്ധുക്കളോ പറയുന്നുണ്ടോ? അത്തരം വാക്കുകൾ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ടോ? ‘‘കഷ്ടപ്പാടിനെ്റ ആധിക്യംകൊണ്ടു സ്വപ്നവും ... ജനിക്കുന്നു’’ എന്ന്   സഭാപ്രസംഗി 5: 3 പറയുന്നു. മറ്റുള്ളവർ പറയുന്ന വാക്കുകൾ പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്നവയായിരിക്കാം. ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’’ എന്ന് യെശയ്യാവു 41:10 പറയുന്നു. നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നതിനാൽ മറ്റൊന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. ‘‘അവർ ഒരു വഴിയായി നിനെ്റ നേരെ വരും; ഏഴു വഴിയായി നിനെ്റ മുന്പിൽ നിന്നു ഓടിപ്പോകും’’ (ആവർത്തനം 28:7). ദൈവമക്കൾക്കുള്ള അനുഗ്രഹമാണിത്. ‘‘രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും’’ (സങ്കീർത്തനം 91:5,6,11). ആയതിനാൽ ദൈവീകാനുഗ്രഹങ്ങൾ  പ്രാപിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ’ദൈവത്തെ ഭയപ്പെടുക’ എന്നതാണ്. അങ്ങനെ നിങ്ങൾ ജീവിക്കുമ്ബോൾ തീർച്ചയായും കർത്താവ് നിങ്ങളെ അനുഗ്രഹിക്കും!
Prayer:
പ്രിയ കർത്താവേ,

എന്റെ പ്രശ്നങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. എന്റെ വേദനകൾ മാറ്റി തരേണമേ. അനാവശ്യ കാര്യങ്ങളോർത്ത് ഭയപ്പെടാതെ എല്ലായ്പ്പോഴും അങ്ങയെ ഭയപ്പെട്ട്, അങ്ങയിൽ മാത്രം ആശ്രയിച്ച്, അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ പൈതലായി ജീവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. അന്ത്യംവരെയും അങ്ങയുടെ നാമമഹത്വത്തിനായി നിലകൊള്ളുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000