Loading...
Paul Dhinakaran

ദൈവഭയത്തോടെ വിശ്വസ്തരായിരിപ്പിൻ!!

Dr. Paul Dhinakaran
13 Jun
പ്രിയ സുഹൃത്തേ, ധ്യാനത്തിനുള്ള ഇന്നത്തെ വാക്യം സദൃശവാക്യം 28: 25-ൽ നിന്നുള്ളതാണ്. “അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.” ചെറുപ്പക്കാരനായ യോസേഫിനെ മോഹിച്ച ഒരു അത്യാഗ്രഹിയായ സ്ത്രീ ഉണ്ടായിരുന്നു. പോത്തിഫറിന്റെ വീട്ടിലെ ഗൃഹവിചാരകനായിരുന്നു യോസേഫ്. ആ പുരുഷന്റെ ഭാര്യ യോസേഫിനെ മോഹിച്ചു, “എന്നോടുകൂടെ ശയിക്ക” എന്നു അവൾ യോസേഫിനോട് പറഞ്ഞു. എന്നാൽ യോസേഫ് പറഞ്ഞു, “അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.” എന്നാൽ അവൾ അവന്റെമേൽ കുറ്റം ആരോപിച്ചു. അവൾ അത്യാഗ്രഹിയായ സ്ത്രീയായിരുന്നു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി. എന്നാൽ അവിടെയും തന്നെ ഏല്പിച്ചതിലൊക്കെയും യോസേഫ് വിശ്വസ്തനായിരുന്നതുകൊണ്ട് ദൈവം അവനെ ഫറവോന്റെ അടുത്ത സ്ഥാനത്തേക്ക് ഉയർത്തി.

അതെ, കർത്താവിൽ ആശ്രയിക്കുന്ന ഒരു വ്യക്തി അഭിവൃദ്ധി പ്രാപിക്കും. മനുഷ്യരെ പ്രസാദിപ്പിക്കുന്നതിന് പലതും ചെയ്യുവാൻ അവർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ നിങ്ങൾ കർത്താവിനെ ഭയപ്പെടുകയും അതിന് വഴങ്ങാതിരിക്കുകയും ചെയ്യുമ്പോൾ ദൈവം നിങ്ങളെ മാനിക്കും. അബ്രഹാം അങ്ങനെ ചെയ്തു. ഉല്പത്തി 22:12 -ൽ ദൈവം അബ്രഹാമിനോട്: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക.” അബ്രഹാം അത്യാഗ്രഹിയായിരുന്നില്ല. എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ അനുസരിക്കുക മാത്രമാണ് അവൻ ചെയ്തത്. എന്ത് ത്യാഗം ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ചാലും, അത് അനുസരിക്കുവാൻ അവൻ തയ്യാറായിരുന്നു. അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു.
ദൈവം അവനെ അനുഗ്രഹിക്കുകയും അവൻ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഇന്ന് അവന്റെ നാമത്തിൽ ഒരു വലിയ ജനത തന്നെ ഉണ്ട്. യിസ്രായേൽ അവനെ പിതാവ് എന്ന് വിളിക്കുന്നു. കർത്താവിൽ ആശ്രയിക്കുന്ന മനുഷ്യൻ വിജയിക്കും. ലോകത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുക. അധികാരത്തിന്റെ ഭീഷണി കേൾക്കാതിരിക്കുക. ഈ ലോകത്തിലെ അത്യാഗ്രഹികളായ സ്ത്രീകൾക്ക് / പുരുഷന്മാർക്ക് വഴങ്ങാതിരിക്കുക. മറിച്ച് ദൈവത്തെ അനുസരിക്കുക. നീതിപൂർവ്വം നടക്കുക. അങ്ങനെ ചെയ്യുന്പോൾ നിങ്ങൾ സമൃദ്ധി പ്രാപിക്കും. മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും (സദൃശവാക്യങ്ങൾ 29:25). എല്ലാവിധ അത്യാഗ്രഹവും ഒഴിവാക്കുക, “അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും” എന്ന് 1 തിമൊഥെയൊസ് 6:6   പറയുന്നു. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ!
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങയെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം എനിക്ക് നൽകണമേ. കെണികളിൽ അകപ്പെടാതെ എന്നെ കാത്തുകൊള്ളേണമേ. ദൈവഭക്തനാകുവാനും തൃപ്തിയുള്ള ഹൃദയത്തോടുകൂടെ ജീവിക്കുവാനും എന്നെ സഹായിക്കേണമേ.  അങ്ങയെ ഭയപ്പെടുവാനും പാപത്തെ വിട്ട്  ഓടിപ്പോകുവാനും എനിക്ക് കൃപ നൽകേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000